1. Grains & Pulses

കമ്പ് അല്ലെങ്കിൽ കമ്പം എന്നത് ചോളമല്ല.

ചെറു ധാന്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ധാന്യമാണ് കമ്പം. ഹിന്ദിയിൽ ഇതിനെ ബജ്റ Bajra എന്നും ഇംഗ്ലീഷിൽ പേൾമില്ലറ്റ് Pearlmilletഎന്നും അറിയപ്പെടുന്നു. പുല്ല് വർഗത്തിൽ പെട്ട ഈ കുഞ്ഞൻ ധാന്യം ഏറ്റവും കൂടുതൽ ഉൽപാധിപ്പിക്കുന്നത് ഇന്ത്യയിൽ ആണ് പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ധാന്യം മുത്തിന്റെ ആകൃതിയിലും ഊത നിറത്തിലും കാണപ്പെടുന്നു. .

K B Bainda

ചെറു ധാന്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ധാന്യമാണ് കമ്പം. ഹിന്ദിയിൽ ഇതിനെ ബജ്റ Bajra എന്നും ഇംഗ്ലീഷിൽ പേൾമില്ലറ്റ് Pearlmilletഎന്നും അറിയപ്പെടുന്നു. പുല്ല് വർഗത്തിൽ പെട്ട ഈ കുഞ്ഞൻ ധാന്യം ഏറ്റവും കൂടുതൽ ഉൽപാധിപ്പിക്കുന്നത് ഇന്ത്യയിൽ ആണ്

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ധാന്യം മുത്തിന്റെ ആകൃതിയിലും ഊത നിറത്തിലും കാണപ്പെടുന്നു. . ചൂടിനെ  അതിജീവിക്കാൻ കഴിയുന്ന വിളകളുടെ കൂട്ടത്തിൽ മുന്നിലാണിത്.ഈ ധാന്യം രാജസ്ഥാനിലാണ് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നത്

പെന്നിസെറ്റം ഗ്ലോക്കം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പോസിയ കുടുംബത്തിലെ പെനിസെറ്റം ജനുസിൽപ്പെട്ടതാണ് പേൽ മില്ലറ്റ് എന്ന് ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന കമ്പം.അല്ലങ്കിൽ കമ്പ്.

ശരീരത്തിലെ ദൈനംദിന ആവശ്യങ്ങൾക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകമൂലകങ്ങളുടേയും കലവറയായ കമ്പിന്റെ ഗുണത്തെ കുറിച്ച് നാം ബോധവാന്മാരല്ലാത്തതിനാൽ നന്മുടെ വളർത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും കൊടുക്കുവാനാണ് ഉപയോഗിക്കുന്നത്.

ഇരുമ്പ്, സിങ്ക് എന്നിവ ഇതിൽ ധാരാളമായുണ്ട്. മഗ്നീഷ്യം, കോപ്പർ എന്നീ ധാതുക്കളും, ഇ,ബി കോംപ്ലക്സ് വിറ്റമിനുകളും ഉണ്ട്. ഇതിലെ ഉയർന്ന അളവിലെ നാരുകൾ ദഹനത്തെ സഹായിക്കുന്നതോടൊപ്പം നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയ രോഗത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കമ്പ് ഫ്രീ റാഡിക്കൾ കോശങ്ങളുടെ വളർച്ചയെ ചെറുക്കാൻ ശേഷിയുള്ളതിനാൽ കാൻസറിനെ പ്രത്യേകിച്ച് സ്താനർബുധത്തെ പ്രതിരോധിക്കുന്നു. ശക്തമായ പോഷക മൂല്യം നിലനിൽക്കുന്നതിനാൽ ശരീരക്ഷീണം അകറ്റുന്ന മികച്ച ഒരു ഭക്ഷണമായ കമ്പ് ഉത്തരേന്ത്യക്കാർ ശൈത്യകാല ഭക്ഷണ ശീലത്തിൽ പ്രാധാന്യം നൽകുന്നു Winter food habits are popular amongst North Indian people as it is a great nutritional supplement because of its strong nutritional value. ഇതിന് നിരവധി രോഗങ്ങളെ ചെറുക്കാൻ ശേഷിയുണ്ട് ഈ സവിശേഷത മ‌ൂലം സൂക്ഷിപ്പുകാലം കുറവാണ്.

ഇങ്ങിനെയുള്ള കമ്പിന്റെ ചില ഗുണങ്ങൾ ചുവടെ ചേർക്കുന്നു.

1. ഹൃദയസംരക്ഷണം ഉറപ്പ് വരുത്തുന്നു.

ഇതിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം കുറച്ച് ഹൃദയ സിസ്റ്റത്തെ കൂടുതൽ പ്രവർത്തന സജമാക്കുന്നു. ഇതിൽ അടങ്ങിയ ലീഗ്നോനുകൾ  ഹൃദയത്തെ സംരക്ഷിക്കുന്നു.

2. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.

ധാരാളം നാരുകൾ അടങ്ങിട്ടുള്ളതിനാൽ രക്തപ്രവാഹത്തിന് തടസ്സമായി നിൽക്കുന്ന ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിച്ച് ധമനികളിലെ തടസ്സത്തെ നീക്കം ചെയ്ത് ആരോഗ്യം സംരക്ഷിക്കുന്നു

3. പ്രമേഹഹത്തെ തടയുന്നു.

ഇതിൽ ഉയർന്ന അളവിലെ മഗ്നീഷ്യവും നാരുകളും ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

4. ദഹനത്തെ സഹായിക്കുന്നു.

നാരുകളാൽ സമ്പുഷ്ടമായ കമ്പ് ദഹന വ്യവസ്ഥയെ മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു. വയർ വേദന , മലബന്ധം, അൾസർ, അസിഡിറ്റി വൻകുടൽ കാൻസർ, കുടൽ വീക്കം, തുടങ്ങി ദഹന സംബദ്ധമായ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു.

5. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കമ്പ് ശരിരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റുന്നതോടൊപ്പം കരളിലും, വൃക്കകളിലും അടിഞ്ഞ് കൂടിയ വിഷാംശങ്ങളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്നു

6. ആസ്തമയെ ചെറുക്കുന്നു.

നാം ജീവിക്കുന്ന ചുറ്റുപാടുകളിലെ വിഷലിപ്തമായ വായു നിരന്തരം ശ്വസിക്കുകയാണ്. നമ്മുടെ വീടുകളെ ഭംഗി കൂട്ടാൻ ഉപയോഗിക്കുന്ന പെയിന്റിന് വരെ ആസ്തമക്ക് പങ്കുണ്ടന്നത്  യാഥാർത്ഥ്യമാണ്. കമ്പ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും

വിറ്റാമിൻ ബി ധാരളം അടങ്ങിട്ടുള്ളതിനാലും ഗ്ലൂട്ടൻ ഫ്രീ ആയതിനാലും സിലിയാക്ക് രോഗത്തെ ചെറുക്കും  നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ തടയാൻ സിലിയാക്ക് രോഗത്തിന് സാധിക്കും. എന്നാൽ ഇതിനെ തകർക്കാൻ ഗ്ലൂട്ടൻ ഫ്രീയായ കമ്പ് അത്യുത്തമമാണ്. തുടങ്ങി ഒട്ടനവധി ഗുണങ്ങൾ ഈ കുഞ്ഞൻ ധാന്യത്തിനുണ്ട്.

ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്ന ഭക്ഷണശീലം പിന്തുടരുന്ന ഓരോ കുടുംബവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കമ്പ്. ഇത് അരിയും ഗോതമ്പും ഉപയോഗിക്കുന്നത് പോലെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഉപയോഗിച്ച് നഷ്ടപ്പെട്ട പ്രതിരോധ ശേഷി വീണ്ടെടുക്കാം.

 

വിവരങ്ങൾക്ക് കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യസമൃദ്ധിയിൽ ബാണാസുര സാഗർ

English Summary: Kamb or kambam is not maize.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds