ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കും. തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.
സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവ കാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.
ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.പോഷകങ്ങളുടെ കലവറയാണ് മുതിര. കൊളസ്‌ട്രോളിനെ ചെറുക്കാനും പുരുഷന്മാരിലെ ബീജ വര്‍ധനയ്ക്കും മുതിര സഹായിക്കും . മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തിനാവശ്യമായ ചൂട് പകരുന്നു. മുതിര കഴിക്കുന്നത് പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും.
പാകം ചെയ്യാത്ത മുതിര വിശേഷിച്ചും പോഷക സമൃദ്ധമാണ്. പോളിഫിനോളുകള്‍, ഫ്ലാവനോയിഡുകള്‍, പ്രോട്ടീനുകള്‍, ആന്റീഓക്സിഡന്റ് തുടങ്ങിയവ അതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലം നിങ്ങളുടെ ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നു.ഭക്ഷണശേഷം ശരീരത്തിലുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അധികമാകുന്ന അളവ് കുറച്ചു കൊണ്ടുവരാനും മുതിരയ്ക്ക് കഴിയുന്നു. മുതിര പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരു ആഹാരപദാര്‍ത്ഥമാണ്. അന്നജത്തിന്റെ ദഹനം ഇത് സാവധാനത്തിലാക്കുന്നു, ഇന്‍സുലിന് എതിരായുള്ള പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു.
പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍, വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കുമ്പോള്‍ മുതിരയുടെ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുതിര നല്ലൊരു പ്രതിവിധിയാണ്.
മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍ കൊണ്ട് കുഴങ്ങുന്നവര്‍ക്കും മുതിര നല്ലൊരു ആഹാരമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നര്‍ത്ഥം. കഫം, പനി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കുന്നു. ആര്‍ത്തവ സംബന്ധമായ അലോഗ്യങ്ങള്‍ക്കും, വായുക്ഷോഭത്തിനും, ഈ അത്ഭുത പയര്‍ ഫലപ്രദമായ ഒരു മരുന്നാണ്. മുതിര കഴിക്കുന്നത് പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും.
കൊഴുപ്പിന്റെതായ കോശങ്ങളെ നശിപ്പിക്കാന്‍ ഇതിനു പ്രത്യേകിച്ചൊരു കഴിവുണ്ട്. മുതിരയിലെ ഫിനോള്‍ അതിന് ഈ ശക്തി നല്‍കുന്നു.മുതിര തണ്ട് മണ്ണൊലിപ്പ് തടയാൻ ഏറ്റവും നല്ലതാണ്. ചെറിയ കാലയളവില്‍ വളരെ വേഗം വളര്‍ന്നു പടരുന്ന ഒരു വള്ളിയാണിത്. ധാതുക്കള്‍ കുറവായ, ചെരിവുള്ള പ്രദേശങ്ങളില്‍ മുതിര വളര്‍ത്തിയാല്‍ അത് മണ്ണൊലിപ്പ് ശക്തിയായി തടയുന്നതാണ്.
മുതിര നല്ല കരുത്തുള്ള കൂട്ടത്തിലാണ്. പെട്ടെന്നൊന്നും നശിച്ചുപോവുകയില്ല. വരള്‍ച്ചയെ നേരിടാനും നല്ല കഴിവുണ്ട്. ദീര്‍ഘകാലം മഴ കിട്ടിയില്ലെങ്കിലും മുതിര വാടി ഉണങ്ങുമെന്ന ഭയം വേണ്ട. വലിയ ശുശ്രൂഷയും ആവശ്യമില്ല. പ്രത്യേകിച്ചും വരണ്ട പ്രദേശങ്ങളില്‍ മുതിര കര്‍ഷകര്‍ക്ക് ഇഷ്ടപ്പെട്ട വിളയാണ്. മറ്റു വിളകളൊന്നും പച്ചപിടിക്കാത്ത ഇടങ്ങളിലും മുതിര നന്നായി വളരും. ഭൂമിയുടെ പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് ഇതിനെയൊരു നല്ല ഇടവിളയായും ഉപയോഗിക്കാം.ദക്ഷിണേന്ത്യയിലെ പല വലിയ തോപ്പുകളിലും മുതിര കൃഷി ചെയ്യാറുണ്ട്; വലിയ മരങ്ങള്‍ക്ക് താഴെ അത് പടര്‍ന്നു വളര്‍ന്നുകൊള്ളും. കാലം കഴിഞ്ഞാല്‍ ആ മണ്ണുമായി കലര്‍ന്ന് നല്ല വളമാകുകയും ചെയ്യും.
മുതിര കന്നുകാലികള്‍ക്കും കുതിരകള്‍ക്കുമൊക്കെ പോഷകഗുണമുള്ള ആഹാരമാണ്. മുപ്പത് നാല്‍പ്പത് ശതമാനത്തോളം പോഷകങ്ങള്‍ അതിന്റെ തണ്ടിലും തടിയിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കാലിതീറ്റയായി ഇത് ധാരാളം ഉപയോഗിക്കുന്നു. വിറകിന്റെ കൂടെ അടുപ്പില്‍ കത്തിക്കാനും വളമായും ഒക്കെ നമുക്ക് മുതിര ഉപയോഗിക്കാം. അതിനെല്ലാം പുറമേ, വലിയ പണച്ചിലവില്ലാതെ നമുക്ക് ഗുണകരമായ ആഹാരവും ലഭിക്കുന്നു. മനുഷ്യന്റെ മാത്രമല്ല ഭൂമിക്കും വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് മുതിര ചുരുക്കിപ്പറഞ്ഞാല്‍ മുതിരയുടെ ഒരുഭാഗവും വെറുതെ കളയാനുള്ളതല്ല.
Share your comments