അധികമാരും കേൾക്കാൻ സാധ്യതയില്ലാത്ത ഒരു മരമാണ് ഹിക്കറി. നിരവധി ശാഖകളുള്ള ഒരു തണല്‍ വൃക്ഷമാണ് ഹിക്കറി. ഏകദേശം 60 മുതല്‍ 80 അടി വരെ ഉയരത്തില്‍ വളരുന്ന ഈ മരം മിക്കവാറും എല്ലാത്തരം മണ്ണിലും വളരും. അമേരിക്കയുടെ കിഴക്ക് ഭാഗത്തുള്ള കാടുകളില്‍ ഹിക്കറി മരങ്ങള്‍ ധാരാളമായി വളരുന്നുണ്ട്. വളര്‍ച്ചാനിരക്ക് കുറവുള്ളതിനാല്‍ ഏകദേശം 15 വര്‍ഷത്തോളമെടുത്താണ് കായകളുണ്ടാകുന്നതും പരിപ്പ് ലഭിക്കുന്നതും.
ബന്ധപ്പെട്ട വാർത്തകൾ: സപ്പോട്ട മരം വച്ച് പിടിപ്പിക്കാം തണൽ മരമായും പഴം കഴിക്കാനും
ഈ മരത്തിലെ കായകളില്‍ നിന്ന് ലഭിക്കുന്ന പരിപ്പ് ഭക്ഷ്യയോഗ്യമാണ്. ഈ ഭക്ഷ്യയോഗ്യമായ പരിപ്പ് ഉൽപ്പാദിപ്പിക്കുന്നതിനായി ഷെല്‍ബാര്‍ക്ക് ഹിക്കറി, ഷാഗ്ബാര്‍ക്ക് ഹിക്കറി എന്നി പേരുകളുള്ള രണ്ടിനത്തില്‍പ്പെട്ട മരങ്ങളാണ് വളര്‍ത്തുന്നത്. ഷാഗ്ബാര്‍ക്ക് പരിപ്പ് കനംകുറഞ്ഞതും വെളുത്ത പുറംതോടുള്ളതുമാണ്. എന്നാല്‍, ഷെല്‍ബാര്‍ക് പരിപ്പ് കട്ടികൂടിയതും ബ്രൗണ്‍നിറത്തിലുള്ളതുമായ തോടുള്ളതാണ്. ഷെല്‍ബാര്‍ക്ക് ഇനത്തില്‍പ്പെട്ട മരങ്ങളാണ് വലുപ്പം കൂടിയ പരിപ്പുകള്‍ ഉൽപ്പാദിപ്പിക്കുന്നത്.
ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വന്‍തോതിലുള്ള വിളവെടുപ്പ് നടത്താം. എന്നിരുന്നാലും എല്ലാ വര്‍ഷവും അല്‍പമെങ്കിലും കായകള്‍ ലഭിക്കാറുണ്ട്. കൃത്യമായി ശേഖരിച്ച് സൂക്ഷിച്ചാല്‍ ദീര്‍ഘകാലത്തോളം കേടുകൂടാതെ നിലനില്‍ക്കുന്ന പരിപ്പാണിത്. പറിച്ചെടുത്തശേഷം ഈ കായകള്‍ ഒരു ബക്കറ്റ് വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കണം. അതിന് ശേഷം ചൂടുള്ള സ്ഥലത്തേക്ക് മാറ്റി ഈര്‍പ്പം പൂര്‍ണമായും ഒഴിവാക്കണം. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാലേ പൂര്‍ണമായും ഉണങ്ങുകയുള്ളു. അതിനുശേഷം തണുപ്പുള്ള സ്ഥലത്ത് ഒരു മാസത്തോളം സംഭരിച്ച് വെക്കാം. നല്ല വായുസഞ്ചാരമുണ്ടാകണം.
വാള്‍നട്ടുമായി സാമ്യമുള്ളതും മധുരമുള്ളതുമായ പരിപ്പാണിത്. തണുപ്പുകാലത്താണ് വിളവെടുപ്പ് നടത്താറുള്ളത്. ശരത്കാലത്ത് ബ്രൗണ്‍ നിറത്തിലുള്ള കട്ടികൂടിയ പരിപ്പ് പഴുക്കുകയും നല്ല കാറ്റുള്ളപ്പോള്‍ താഴെ വീഴുകയും ചെയ്യും. അതുപോലെ മരത്തിന്റെ ശാഖകള്‍ പിടിച്ചുകുലുക്കിയും വിളവെടുപ്പ് നടത്താറുണ്ട്. നല്ല സ്വാദുള്ള ഈ പരിപ്പ് വെറുതെയും കടിച്ച് തിന്നാന്‍ പറ്റിയതാണ്.
നട്ട്മീറ്റ് (nutmeats) എന്നറിയപ്പെടുന്ന ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇത് ഉപ്പുവെള്ളത്തിലിട്ടശേഷം പുറത്തെടുത്ത് വറുത്തെടുത്ത് കഴിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പോഷകത്തിൽ മുന്നിലുള്ള വാൽനട്ട് കഴിച്ചാൽ ഗുണങ്ങൾ പലതാണ്
പരിപ്പിന്റെ പുറംതോട് വളരെ കട്ടിയുള്ളതാണെങ്കിലും ഉയര്‍ന്ന അളവില്‍ എണ്ണയുടെ അംശമുണ്ട്. ഇതിന് നല്ല മണവുമുണ്ട്. മാംസവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അല്‍പം ചേര്‍ത്താല്‍ പ്രത്യേക സുഗന്ധം ലഭിക്കും.
Share your comments