എണ്ണക്കുരുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന നിലക്കടല കൃഷി ചെയ്യുവാൻ ഏറ്റവും മികച്ച സമയമാണ് മെയ് മാസം മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ. പൂർണ്ണമായും മഴയെ ആശ്രയിച്ചുള്ള ഈ കൃഷി രീതി കേരളത്തിൽ ഏറ്റവും കൂടുതൽ ചെയ്യുന്നത് പാലക്കാട് ജില്ലയിൽ ആണ്. സോയാബീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥം കൂടിയാണ് നിലക്കടല. നിലക്കടല അഥവാ പീനട്ട് ബട്ടർ ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്.
Peanuts are also the second richest source of protein after soybeans. Groundnut or peanut butter is a storehouse of health benefits.
പ്രോട്ടീൻ കൂടാതെ ഫോസ്ഫറസ്, മെഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം, സിങ്ക് എന്നിങ്ങനെയുള്ള ധാതുക്കളും സമ്പന്നമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു.
നിലക്കടല കൃഷി രീതി
ബഹുവിളയായും, ഇടവിളയായും കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് നിലക്കടല. നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു സെന്റിൽ കൃഷി ചെയ്യുവാൻ ഏകദേശം 400 ഗ്രാം വിത്താണ് വേണ്ടിവരുന്നത്.
സാധാരണഗതിയിൽ കൃഷി ചെയ്യുവാൻ തെരഞ്ഞെടുക്കുന്ന മികച്ച ഇനങ്ങളാണ് TMV 2,TMV 7, TG 2 എന്നിവ. കൃഷിക്ക് ചെയ്യുവാൻ ഒരുങ്ങുന്നതിന് മുൻപ് അമ്ലത ഘടന ക്രമീകരിക്കണം. അതിനുശേഷം മാത്രം തവാരണകളിൽ വിത്തു വിതയ്ക്കാവുന്നതാണ്. അടിവളമായി ചാണകമോ, കമ്പോസ്റ്റ് ചേർക്കുന്നതാണ് ഉത്തമം. രാസവളങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ അടിവളമായി റോക്ക് ഫോസ്ഫേറ്റ് ഉപയോഗപ്പെടുത്താം.
കുഴികൾ കുഴിക്കുമ്പോൾ ഏകദേശം 15 സെൻറീമീറ്റർ ഇടയകലം പാലിക്കണം. ഉറുമ്പു വരുവാനുള്ള സാധ്യതയുള്ളതിനാൽ മഞ്ഞൾപൊടി വിതറുന്നത് നല്ലതാണ്. വിത്തുകൾ മുളപ്പിക്കുമ്പോൾ കുമിൾ നാശിനികളും, റൈസോബിയം കൾച്ചറും ഉപയോഗിക്കുന്നത് നല്ലതാണ്. ജൈവവളങ്ങൾ പ്രയോഗിക്കുന്നതാണ് നിലക്കടല കൃഷിയിൽ കൂടുതൽ വിളവിന് നല്ലത്. 7 മുതൽ 21 മില്ലിമീറ്റർ വരെ നീളമുള്ള വിത്തുകൾ തിരഞ്ഞെടുത്തു കൃഷി ചെയ്യുന്നതാണ് ഉത്തമം. കൂടാതെ പിഎച്ച് മൂല്യം ക്രമീകരിക്കുമ്പോൾ 6-7.5 ഇടയിൽ ക്രമീകരിക്കുകയും വേണം.
നിലക്കടല കൃഷിയിൽ കാണുന്ന കീടരോഗ നിയന്ത്രണത്തിന് വേപ്പ് അധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇലകൾ മഞ്ഞളിച്ച് ഉണങ്ങുന്നതും, വിത്തിന്റെ പുറംതൊലി തവിട്ടുനിറം ആകുന്നതും വിളവെടുപ്പിന്റെ ലക്ഷണങ്ങളാണ്. ഈ സമയത്ത് ചെടികൾ പിഴുതെടുത്ത് നിലക്കടല ശേഖരിച്ച് ഉണങ്ങിയതിനുശേഷം വിപണിയിലേക്ക് എത്തിക്കാം.
Share your comments