<
  1. Grains & Pulses

വില കയറുന്നു; തുവരപ്പരിപ്പ് വിതരണം നിർത്താൻ കേന്ദ്ര നിർദ്ദേശം

സബ്‌സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്.

K B Bainda
വിപണിയിൽ ഇടപെടുന്നതിന് വേണ്ടിയാണ് ഈ തിരുമാനം
വിപണിയിൽ ഇടപെടുന്നതിന് വേണ്ടിയാണ് ഈ തിരുമാനം

സബ്‌സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്. തുവരക്ക് രൂക്ഷമായ ക്ഷാമവും അമിതമായ വിലയും ഉണ്ടായാൽ വിപണിയിൽ ഇടപെടുന്നതിന് വേണ്ടിയാണ് കൈവശമുള്ള ശേഖരം പിടിച്ചു വയ്ക്കാനുള്ള തീരുമാനം.

നാഫെഡിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഇപ്പോൾ രാജ്യത്തു തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 120 മുതൽ 140 വരെ എത്തിയിട്ടുണ്ട്.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ഉപയോഗിക്കുന്ന ധാന്യമാണ് തുവരപ്പരിപ്പ്. 2014 ൽ തുവരപ്പരിപ്പിന്റെ വില ഗണ്യമായി ഉയർന്നപ്പോൾ തുവരപ്പരിപ്പിന് കിലോയ്ക്ക് 240 രൂപ വരെ എത്തിയിരുന്നു.

പൂഴ്ത്തിവയ്‌പ്പ് അന്നുണ്ടായപ്പോൾ സർക്കാരിന് ഇടപെടാൻ കൈവശം ശേഖരം ഇല്ലായിരുന്നു. ഇപ്പോൾ കരുതൽ ശേഖരം ഓരോ പയർ വർഗ്ഗത്തിനും ഗണ്യമായി കുറവാണ്.അതിനാലാണ് നിലവിലുള്ള പരിമിതമായ ശേഖരം എങ്കിലും നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് താങ്ങുവിലയേക്കാൾ ഉയർന്ന വിലയ്ക്ക് സംഭരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാകാത്തതിനാലാണ് സംഭരണം നടക്കാതെ പോയത്. തുവരപ്പരിപ്പിന്റെ താങ്ങുവില കിലോയ്ക്ക് 51 രൂപയാണ്. എന്നാൽ ഇതിനേക്കാൾ ഉയർന്ന വിലയ്ക്ക് വൻകിടക്കാർ കർഷകരിൽ നിന്ന് തുവര സംഭരിച്ചു

ആന്ധ്ര തെലുങ്കാന, കർണ്ണാടക,മഹരാഷ്‌ട്ര, രാജസ്ഥാൻ,യു പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തുവരപ്പരിപ്പിന്റെ ഉത്പാദനം ഉള്ളത്. ഉത്പാദനത്തിൽ കുറവ് വന്നതും വിലക്കയറ്റത്തിന് ഘടകമായിട്ടുണ്ട്.

English Summary: Prices go up; Central proposal to stop supply of nuts

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds