<
  1. Grains & Pulses

സോയാബീൻ കൃഷിചെയ്യാം

വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയാബീൻ ഒരു ഉത്തരേന്ത്യൻ വിഭവമായിട്ടാണ് ഇതുവരെ അറിയപ്പെട്ടിരുന്നത് എന്നാൽ വൈകിയാണെങ്കിലും സോയ നമ്മുടെ തീന്മേശകളിലേക്കും അടുക്കളത്തോട്ടങ്ങളിലേക്കും എത്തിക്കഴിഞ്ഞു. സോയാബീനിൽ .അടങ്ങിയിരിക്കുന്ന മാംസ്യം പ്രോടീൻ തുടങ്ങിയ പോഷകങ്ങളെക്കുറിച്ചു അറിഞ്ഞു കഴിഞ്ഞാൽ ആർക്കും ഇതിനെ ഒഴിവാക്കാൻ ആകില്ല.

KJ Staff
soysbeans

വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയാബീൻ ഒരു ഉത്തരേന്ത്യൻ വിഭവമായിട്ടാണ് ഇതുവരെ അറിയപ്പെട്ടിരുന്നത് എന്നാൽ വൈകിയാണെങ്കിലും സോയ നമ്മുടെ തീന്മേശകളിലേക്കും അടുക്കളത്തോട്ടങ്ങളിലേക്കും എത്തിക്കഴിഞ്ഞു. സോയാബീനിൽ .അടങ്ങിയിരിക്കുന്ന മാംസ്യം പ്രോടീൻ തുടങ്ങിയ പോഷകങ്ങളെക്കുറിച്ചു അറിഞ്ഞു കഴിഞ്ഞാൽ ആർക്കും ഇതിനെ ഒഴിവാക്കാൻ ആകില്ല. പോഷകങ്ങളുടെ അളവു കൂടുതലും വില കുറവും ആയതിനാല്‍ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാല്‍ സോയയെ ഒരു സമ്പൂർണ മാംസ്യാഹാരം എന്നു പറയാം. സോയ മിൽക്ക്, സോയ എണ്ണ എന്നിവയാണ് സോയാബീനിൽ നിന്ന് സമസ്‌കരിച്ചു എടുക്കുന്ന വസ്തുക്കൾ സാധാരണ പാലിൽനിന്നും എണ്ണയിൽനിന്നും രുചി വ്യത്യാസമുള്ളതി നാലാണ് ഇതുവരെ നമ്മൾ ഇവയെ മാറ്റിനിർത്തിയിരുന്നത് .സോയ എണ്ണ സോയാമിൽക് എന്നിവയുണ്ടാക്കുമ്പോൾ ലഭിക്കുന്ന പിണ്ണാക്ക് ( സോയ ചങ്‌സ്), സോയ സോസ്, സോയ പനീർ .എന്നിവയാണ് നമ്മൾ കേരളീയർ സാധാരണയായി ഉപയോഗിക്കാറുള്ള സോയ വിഭവങ്ങൾ.

soyabeans

സോയാബീൻ കൃഷിചെയ്യുന്നതിലും നമ്മൾ പിന്നിൽ ആയിരുന്നു ശാസ്ത്രീയമായ സംസ്കരണ രീതിയെക്കുറിച്ചുള്ള അജ്ജാതയാണ് ഇതിമു പ്രധാന കാരണം. സോയപ്പയർ സംസ്‌കരണം എങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ വളരെയധികം ലാഭകരമായ സോയാബീന്‍ കൃഷി യിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.  അടുക്കള ത്തോട്ടത്തില്‍ അനുയോജ്യമായ വിളയാണിത്.തനിവിളയായും തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞള്‍ എന്നിവയുടെ ഇടവിളയായും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്.ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് സോയാബിന്‍ കൃഷിക്ക് നല്ലത്. കനത്ത മഞ്ഞും വേനലും ചെടിവളരുന്നതിന് പ്രതികൂലമാണ്.നീര്‍വാര്‍ച്ചയുള്ള മണല്‍ മണ്ണോ ചെളികലര്‍ന്ന പശിമരാശി മണ്ണോ എക്കല്‍ മണ്ണോ ഇതിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

വിത്ത് നേരിട്ട് കൃഷിസ്ഥലങ്ങളില്‍ വിതയ്ക്കാവുന്നതാണ്. വിതയ്ക്കുന്നതിനുമുന്‍പായി വിത്ത് കുമിള്‍ നാശിനിയുമായി കലര്‍ത്തി വിതയ്ക്കാം. ജൈവവളങ്ങള്‍ അല്ലെങ്കില്‍ രാസവളങ്ങള്‍, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേര്‍ക്കുന്നു.പഞ്ചാബ് 1, ഇസി 7034, ബ്രാഗ്, ലീ, ഹുഡ് ബെതല്‍, മാസ്റ്റര്‍ പീസ്, അക്കാഡിയന്‍, ക്ലാര്‍ക്ക് 63 എന്നിവയാണ് കേരളത്തിലും കൃഷി ചെയ്യാവുന്ന സോയാബീന്‍ ഇനങ്ങള്‍. മഴയെ മാത്രം ആശ്രയിച്ചുള്ള വിള, കാലവര്‍ഷാരംഭത്തോടുകൂടി (ജൂണ്‍ മാസത്തില്‍) കൃഷി ചെയ്യാവുന്നതാണ്. ആഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തോടു കൂടിയും ജനുവരി മാസത്തിലും വിളയിറക്കാം. എന്നാല്‍ ഈ സമയത്ത് നനയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കണം.വിത്തുകള്‍ വിതച്ച് 40-45 ദിവസം കഴിയുമ്പോള്‍ ചെടികളില്‍ പൂവുകളുണ്ടായി തുടങ്ങും. പൂക്കളില്‍ നിന്നും കായ്കള്‍ ഉണ്ടായി അവ പകുതി മൂപ്പെത്തുമ്പോഴാണ് വിളവെടുക്കുന്നത്.

English Summary: Soyabean farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds