നമ്മൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യം. എന്നാൽ മുളപ്പിച്ച ചെറുപയർ ആരോഗ്യ ജീവിതത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്നു. ഒരുപിടി മുളപ്പിച്ച ചെറുപയർ രാവിലെ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. മുളപ്പിച്ച ചെറുപയർ ആരോഗ്യ ജീവിതത്തിൽ എത്രത്തോളം ഗുണങ്ങൾ പ്രധാനം ചെയ്യുന്നു എന്ന് നോക്കാം
What we all know is that it is very good for health. But sprouted chickpeas play a very important role in healthy life. Eating a handful of sprouted green beans in the morning is good for many health problems. Let’s take a look at how many benefits sprouted chickpeas are important in a healthy life
1. മുളപ്പിച്ച ചെറുപയർ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു.
2. മുളപ്പിച്ച ചെറുപയർ ദിവസവും രാവിലെ കഴിക്കുന്നത് നവ ഉന്മേഷം പ്രദാനം ചെയ്യാനും, ശരീരത്തിലേക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ എനർജി പ്രധാനം ചെയ്യുവാനും നല്ലതാണ്.
3. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥം ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.
4. വാർധക്യത്തിന് കാരണമാകുന്ന ഡിഎൻഎ കളുടെ നാശം തടയാൻ മുളപ്പിച്ച പയറിന് അസാധാരണ കഴിവുണ്ട്.
5. ഒമേഗ ത്രി ഫാറ്റി ആസിഡ് ധാരാളമടങ്ങിയ ചെറുപയർ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
6. മുളപ്പിച്ച ചെറുപയർ അസിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു
7. ആൻറി ആക്സിഡൻറ് കൾ ധാരാളമടങ്ങിയ ചെറുപയർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ലതാണ്.
8. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മുളപ്പിച്ച പയർ ജീവിതചര്യയുടെ ഭാഗമാക്കാം.
9. മറ്റു പയർവർഗ്ഗങ്ങൾ അപേക്ഷിച്ച് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് ചെറുപയറിലാണ്.
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യ ജീവിതത്തിന് നല്ലതാണ്.
Share your comments