ശീതകാല പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒന്നും രുചിയിലും പോഷക മൂല്യത്തിലും മുമ്പനുമാണ് ബീൻസ്. എല്ലാത്തരം കാർഷിക വിളകളും പരീക്ഷിച്ചു നോക്കുന്ന പാലകർഷകരും ബീൻസിനെ തഴയാറാണ് പതിവ്. കൃഷിരീതിയിലുള്ള അജ്ഞതയും വിദഗ്ദോപദേശത്തിന്റെ പര്യാപ്തതയുമാവാം ഇതിനു കാരണം.ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും സമൃദ്ധമായി വളരും.നീര്‍വാര്‍ച്ചയുളള പശിമരാശി മണ്ണാണ് ബീൻസ് കൃഷിക്ക് യോജിച്ചത്. മറ്റു ശീതകാല പച്ചക്കറിലകൾ പോലെത്തന്നെ നവംബര്‍- ഫെബ്രുവരി മാസങ്ങള്‍ ബീന്‍സ് കൃഷിക്ക് തെരഞ്ഞെടുക്കാം. .
ബീന്‍സ് രണ്ടുതരമാണുള്ളത് പടര്‍ന്നു വളരുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും.. വിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്. ഗ്രോ ബാഗിലും ഒഴിഞ്ഞ .ജാറുകളിലും തൈകള്‍ മുളപ്പിക്കാം.നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെക്കണം. ശേഷം ബീന്‍സ് തൈകള്‍ നടണം,വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ അരയടിയുമാണ് നടീല്‍ അകലംമണ്ണ് നന്നായി കിളച്ചിളക്കി നനച്ച് കൊടുക്കുന്നആണ് ബീന്‍സ് കൃഷിയുടെ ആദ്യഘട്ടം. സെന്റൊന്നിന് 2 കിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണിളക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം 80 കി.ഗ്രാം ജൈവവളവും അരകിലോഗ്രാം അമോണിയം സള്‍ഫേറ്റും രണ്ടര കി.ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റും കാല്‍ കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി നല്‍കാം.
രണ്ടാഴ്ചയിലൊരിക്കല്‍ കളകള്‍ നീക്കി മണ്ണ് കൂട്ടണം..രണ്ടാഴ്ചത്തെ ഇടവേളകളില്‍ അര കിലോഗ്രാം അമോണിയം സള്‍ഫേറ്റും കാല്‍ കിലോഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കാം. നട്ട് ഒരു മാസത്തില്‍ പൂക്കാന്‍ തുടങ്ങും. കുറ്റിയിനങ്ങള്‍ വിത്തു പാകി 45-60 ദിവസങ്ങള്‍ക്കകവും പടരുന്നവ 70-80 ദിവസങ്ങള്‍ കൊണ്ടും വിളവെടുക്കാറാകും. .കീടരോഗബാധകൾ വളരെ കുറവാണ് ബീൻസ് ചെടിക്ക് ചെറിയ കീടബാധകൾക്ക് ഫിഷ് അമിനോ അസിഡോ മറ്റു ജൈവ കീട നാശിനികളോ പരീക്ഷിക്കാം.
Share your comments