ചേമ്പ് വർഗ്ഗത്തിൽ പെട്ട ഒരിനമാണ് ചീരച്ചേമ്പ് . ഇതിനു വിത്തുണ്ടാ യിരിക്കില്ല. അതുപോലെ ചൊറിച്ചിലും ഉണ്ടാവില്ല. ഒരെണ്ണം നട്ടാൽ കരുത്തോടെ വളർന്ന് ഒരുപാട് തൈകളുണ്ടാവും. ചീരയുടെ ഉപയോഗമാണ് ഈ ഇലക്കറിക്ക്.
ചുവട്ടിൽ വളരുന്ന കുഞ്ഞു തൈകൾ വേരോടെ പറിച്ചാണ് നടാൻ ഉപയോഗിക്കുന്നത്. വലിയ പരിചരണം ആവശ്യമില്ലെങ്കിലും നന്നായി നനക്കുകയും, വളപ്രയോഗം നടത്തുകയും ചെയ്താൽ കരുത്തോടെ വളരും. ഇത് നമ്മുടെ അടുക്കളത്തോട്ടത്തിൽ രണ്ടു ചെറുവട് എങ്കിലും ഉള്ളത് നല്ലതാണ്.
ഒരുപാട് പോഷകഗുണങ്ങൾ ചീരച്ചെമ്പിനുണ്ട്. വിറ്റാമിൻ A,B6,C, കാത്സ്യം,അയേൺ,പ്രോട്ടീൻ, നാരുകൾ ഇവ അടങ്ങിയതും ,കൊഴുപ്പും ,കൊളസ്ട്രോളും കുറഞ്ഞതുമാണ് ഈ ഇലക്കറി.
അധികം മൂപ്പെത്താത്ത ഇലകളും തണ്ടും ചുവട്ടിൽ നിന്ന് മുറിച്ചെടുത്ത് ഇലകൾ ചെറുതായി അരിഞ്ഞ്,തണ്ടിൻ്റെ പുറംഭാഗം തോല് നീക്കി മുറിച്ച് ഉപയോഗിക്കുക. ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇതുകൊണ്ട് ഉണ്ടാക്കാം
Share your comments