വഴുതന വർഗ്ഗ പച്ചക്കറികളിൽ ഉൾപ്പെടുന്നവയാണ് വഴുതന, മുളക്, കത്തിരി, തക്കാളി തുടങ്ങിയവ. തണലില്ലാത്ത തുറസ്സായ സ്ഥലമാണ് ഈ കൃഷിക്ക് വേണ്ടി പ്രയോജനപ്പെടുത്തേണ്ടത്.
കൃഷിരീതികളും വളപ്രയോഗവും (Cultivation methods and fertilizer application)
ഇവ നടുന്നതിനുള്ള സ്ഥലം നന്നായി കിളച്ച് ജൈവവളങ്ങൾ ചേർത്ത് ആദ്യം തയ്യാറാക്കുക. അധികം താഴ്ച്ച ഇല്ലാത്ത ചാലുകൾ കീറി അധികം പൊക്കമില്ലാത്ത തടങ്ങൾ ഉണ്ടാക്കിയാണ് ചെടികൾ നടേണ്ടത്. വെള്ളക്കെട്ടുകൾ ഉണ്ടാകാതിരിക്കാൻ മഴക്കാലത്ത് പണകൾ ഉണ്ടാക്കുകയും വേനൽക്കാലത്ത് ജലസേചനത്തിനായി ചാലുകൾ ഉണ്ടാക്കുകയും ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: മനസ്സുനിറയെ വിളവെടുക്കാൻ പച്ചക്കറിത്തോട്ടത്തിൽ പ്രയോഗിക്കാം ജന്തുജന്യ ജൈവവളങ്ങളും സസ്യജന്യ ജൈവവളങ്ങളും
തൈകൾ നട്ടശേഷം നാലുദിവസത്തേക്ക് താൽക്കാലികമായി തണൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. വിത്ത് മുളപ്പിച്ച് കൃഷി ചെയ്യുന്നവർ ആണെങ്കിൽ ചെടികൾ പറിച്ചു നടുന്നതിന് മുൻപായി കുമ്മായവും വളങ്ങളും മണ്ണിൽ ചേർത്തു സ്ഥലം വൃത്തിയാക്കണം. മണ്ണിൻറെ അമ്ലത മാറ്റുവാൻ ഹെക്ടറൊന്നിന് 500 കിലോ കുമ്മായം 15 ദിവസം മുൻപ് മണ്ണിൽ ചേർത്തിരിക്കണം. ട്രൈക്കോഡർമ കലർത്തിയ ജൈവവളം ഹെക്ടറിന് 25 ടൺ എന്ന നിരക്കിലോ ആട്, കോഴി എന്നിവയുടെ നിന്നുണ്ടാക്കിയ വളമോ ഹെക്ടറിന് ഒരു ടൺ എന്ന നിരക്കിലോ മണ്ണിൽ ചേർത്താൽ മികച്ച വിളവ് ലഭ്യമാകും. നടുന്നതിന് മുൻപ് തൈകളുടെ വേരുകൾ രണ്ടുശതമാനം വീര്യമുള്ള സ്യൂഡോമോണസ് കൾച്ചറിൽ മുക്കിയെടുക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സസ്യവളർച്ച വേഗത്തിലാക്കാനും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വളർച്ചാ ത്വരകങ്ങളായ ദ്രാവക ജൈവവളങ്ങൾ
നട്ട ശേഷം ഒരാഴ്ച മുതൽ പത്ത് ദിവസം കഴിഞ്ഞ് വളപ്രയോഗം നടത്താം. ഇതിലേക്ക് ചാണക വെള്ളം തയ്യാറാക്കണം. 10 ലിറ്ററിൽ ഒരു കിലോ എന്ന കണക്കിൽ 50 കിലോ ചാണകം കലക്കി എടുത്തതോ 10 ലിറ്ററിന് ഒരു കിലോ എന്ന നിരക്കിൽ 50 കിലോ ബയോഗ്യാസ് സ്ലറിയോ ഗോമൂത്രം എട്ടിരട്ടി നേർപ്പിച്ചത് 500 ലിറ്റർ, വെർമിവാഷ് 500 ലിറ്റർ, വെർമി കമ്പോസ്റ്റ് കോഴിവളം ആട്ടിൻകാഷ്ഠം ഇവ പൊടിച്ചത് ഒരു ടൺ വീതം, നിലക്കടല പിണ്ണാക്ക് 50 കിലോ ഇവയിലൊന്ന് മേൽവളമായി പ്രയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അഞ്ചു മിനിറ്റിൽ നിർമ്മിക്കാവുന്ന രണ്ട് കിടിലൻ ജൈവവളങ്ങൾ
2-3 ദിവസത്തിലൊരിക്കൽ ചെടികൾ നനച്ചുകൊടുക്കണം. മറിഞ്ഞുവീണ ചെടികളെ നിവർത്തി നിർത്തൽ, കളപറിക്കൽ, ചെടികൾക്കിടയിൽ പച്ചിലകൾ, സസ്യ അവശിഷ്ടങ്ങൾ, ചകിരിചോറ്, ചകിരി, വൈക്കോൽ ഇവയിലേതെങ്കിലും ഉപയോഗിച്ചുള്ള പുതയിട്ടൽ എന്നിവയാണ് മറ്റു പരിപാലനമുറകൾ. നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങൾ, തണ്ടുതുരപ്പൻ, നിമാവിരകൾ, കൃഷിയിടത്തിലെ മറ്റു പ്രാണികൾ തുടങ്ങിയവയെ അകറ്റുവാൻ പുൽത്തൈലം, ഇഞ്ചി സത്ത്, വേപ്പെണ്ണ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
Share your comments