പുതിനയുടെ കുടുംബത്തിലുൾപ്പെട്ട ലെമണ്‍ ബാം കുടിവെള്ളത്തിലും മരുന്നിലും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലുമെല്ലാം ഉപയോഗിക്കുന്നു. ഈ ഔഷധസസ്യം ജാമിലും ജെല്ലിയിലും നാരങ്ങയ്ക്ക് പകരമായും ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠയും അസ്വസ്ഥതയും ഉറക്കമില്ലായ്മയും ഇല്ലാതാക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പണ്ടുമുതലേ ലെമണ്‍ ബാം ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റ് ഗുണമുള്ളതുകൊണ്ട് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഈ ഇലയില്‍ നിന്നുണ്ടാക്കുന്ന എണ്ണയ്ക്കുണ്ട്. ചായ ഉണ്ടാക്കുമ്പോളും പാചകാവശ്യത്തിനും ഇലകള്‍ ഉപയോഗിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുതിനയുടെ ചില ഗുണങ്ങളും വേനൽക്കാലത്ത് തയ്യാറാക്കാൻ പറ്റുന്ന പാചകങ്ങളും
കൃഷിരീതി
വളര്‍ത്തുമ്പോള്‍ നേരിട്ട് വിത്ത് വിതച്ച് മുളപ്പിക്കാവുന്നതാണ്. ഏത് തരത്തിലുള്ള മണ്ണിലും വളരും. സാധാരണ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളച്ച് വരും. വീട്ടിനുള്ളിലും ഗ്രീന്‍ഹൗസിലും വളര്‍ത്താവുന്നതാണ്. പോട്ടിങ്ങ് മിശ്രിതത്തിന്റെ മുകളില്‍ വിത്തുകള്‍ വിതറി മുളപൊട്ടി വരുന്നതുവരെ ഈര്‍പ്പം നല്‍കണം.
ബന്ധപ്പെട്ട വാർത്തകൾ: ഈ കൃഷിരീതി നല്ല വിളവ് തരും; ചുരയ്ക്ക വിളയിക്കാൻ എളുപ്പമാർഗങ്ങൾ
തണ്ടുകള്‍ മുറിക്കുകയാണെങ്കില്‍ അടിഭാഗത്തു നിന്നും കുറച്ച് ഇലകള്‍ ഒഴിവാക്കി വേര് പിടിപ്പിക്കുന്ന ഹോര്‍മോണിലോ തേനിലോ മുക്കിയശേഷം മണ്ണും മണലും കലര്‍ന്ന മിശ്രിതത്തിലേക്ക് നടാവുന്നതാണ്. ഏകദേശം നാല് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി വളരും. പക്ഷേ, അമിതമായി സൂര്യപ്രകാശമേറ്റാല്‍ ഇലകളുടെ നിറം നഷ്ടമാകും അതുപോലെ അല്‍പം തണലത്ത് വളര്‍ന്നാല്‍ ഗുണവും മണവും കൂടുന്നതായും കാണാറുണ്ട്. വളര്‍ന്ന് വ്യാപിക്കാതിരിക്കണമെങ്കില്‍ പൂക്കളുണ്ടാകുന്നതിന് മുമ്പായി വിളവെടുപ്പ് നടത്തിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ വിത്തുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: ചാമ്പക്കയുടെ കൃഷിരീതി എങ്ങനെയെന്ന് നോക്കാം
പാത്രങ്ങളിലും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് എട്ട് ഇഞ്ച് ആഴവും 18 ഇഞ്ച് വീതിയുമുള്ള പാത്രം തെരഞ്ഞെടുക്കണം. വിത്തുകളോ തണ്ടുകളോ ഇതില്‍ നട്ടുവളര്‍ത്തുമ്പോള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം.
Share your comments