<
  1. Vegetables

മലയാളികളുടെ സ്വന്തം കാന്താരി

ഒരു മലയാളിയോട് കാന്താരി മുളകിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കേണ്ട കാര്യം ഇല്ല. ഒരു കാലത്ത് എല്ലാ വീടുകളിലും ഒരു കാന്താരി ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ കാന്താരിയെ മലയാളികൾ മറന്നു തുടങ്ങി. മലയാളി തഴഞ്ഞ കാന്താരിക്ക് ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. ആ പഴയ പ്രൗഢി വീണ്ടും ഉണ്ടായി. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില.

KJ Staff

ഒരു മലയാളിയോട് കാന്താരി മുളകിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കേണ്ട കാര്യം ഇല്ല. ഒരു കാലത്ത് എല്ലാ വീടുകളിലും ഒരു കാന്താരി ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ കാന്താരിയെ മലയാളികൾ മറന്നു തുടങ്ങി. മലയാളി തഴഞ്ഞ കാന്താരിക്ക് ഇന്ന് വന്‍ ഡിമാന്‍ഡ് ആണ്. ആ പഴയ പ്രൗഢി വീണ്ടും ഉണ്ടായി. കിലോയ്ക്ക് മുന്നൂറിന് മേലെ ആണ് വില. 

പാചകത്തിനും ഔഷധത്തിനും കാന്താരി ഉപയോഗിക്കുന്നുണ്ട്. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. ഇതിന് തന്നെയാണ് ഡിമാന്റും കൂടുതൽ. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

green kanthaari

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്നും ഇതിന് പ്രശ്നമല്ല. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.

പണ്ട് പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പ്രകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. 

കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറുമില്ല.

English Summary: kanthari - Bird's eye chilly

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds