എന്ത് അസുഖങ്ങൾ വന്നാലും മാംസാഹാരം നിർത്തി പച്ചക്കറികൾ കഴിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കാറ്. ദൈനംദിനജീവിതത്തിലെ അവിഭാജ്യഘടകമാണ് പച്ചക്കറികള്‍.
മത്സ്യവും മാംസവും ഭക്ഷിക്കാത്തവർ ഉണ്ടാകാം, പക്ഷെ പച്ചക്കറികള്‍ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ദിനംപ്രതി ലഭിക്കുന്നത് ഈ പച്ചക്കറികളിലൂടെയാണ്. പച്ചക്കറികള്‍ കൂടുതല്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ പറയുന്നതും ഇവയുടെ പോഷകഗുണങ്ങള്‍ കാരണമാണ്. ഡയറ്റ് എടുക്കുന്നവര്‍പോലും പച്ചക്കറികള്‍ ഒഴിവാക്കാറില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സാധാരണക്കാരനു ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിലയുള്ള പച്ചക്കറികള്‍ ലോകത്തുണ്ട്. കിലോയ്ക്ക് ലക്ഷങ്ങള്‍ വിലവരുന്നവ. എന്താണ് ഈ പച്ചക്കറികളുടെ പ്രത്യേകത എന്നല്ലേ ചിന്തിക്കുന്നത്. ഇത്തരം ചില പച്ചക്കറികളെ പരിചയപ്പെടാം.
ലാ ബോണോട്ട് ഉരുളക്കിഴങ്ങ്
ഈ ഉരുളക്കിഴങ്ങിൻറെ വില ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. നമ്മൾ സാധാരണ കഴിക്കുന്ന ഉരുളക്കിഴങ്ങല്ല ഇത്. ഫ്രാന്‍സിലെ ചില തീരപ്രദേശങ്ങളില്‍ മാത്രം വളരുന്ന ലാ ബോണോട്ട് വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങുകള്‍ക്കാണ് ഈ പൊള്ളുന്ന വില. ഈ ഉരുളക്കഴിങ്ങുകള്‍ വര്‍ഷത്തില്‍ 10 ദിവസം മാത്രമേ ലഭിക്കൂവെന്നതാണ് വിലയ്ക്കു പ്രധാന കാരണം. പ്രകൃതിദത്തമായി നേരിയ ഉപ്പു രസമുള്ളവയാണ് ഈ ഉരുളക്കിഴങ്ങുകള്‍. തീരപ്രദേശങ്ങളില്‍ വളരുന്നതുകൊണ്ടു തന്നെ പോഷകങ്ങളുടെ കലവറയാണ് ഉരുളക്കിഴങ്ങ്. ദ്വീപുകളുടെ ഉപ്പുവെള്ളമാണ് ഉപ്പു രസത്തിനു കാരണം.
മാത്സുതേക്ക് കൂണ്‍
പേരുകൊണ്ടു തന്നെ ഭക്ഷണപ്രിയര്‍ക്കിടയില്‍ രാജ്യാന്തര പ്രശസ്തമാണ് ഈ കൂണ്‍. പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'സ്റ്റാര്‍ ഐറ്റം'. മാംസത്തിന്റെയും കറുവപ്പട്ടയുടെയും ഇടകലര്‍ന്ന രുചിയാണ് ഈ കൂണുകളുടെ പ്രത്യേകത. ജപ്പാനില്‍ തണുപ്പുകാലത്തു മാത്രമാണ് ഇവ ഉണ്ടാകുന്നത്. അതും ചുവന്ന പൈന്‍ കാടുകളില്‍ മാത്രം. ചുവന്ന പൈന്‍ മരങ്ങളും അവിടത്തെ മണ്ണുമാണ് കൂണിന്റെ രുചിക്കു കാരണം. പൈന്‍ കാടുകള്‍ നശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന വിഭവങ്ങളിലൊന്നാണ് മാത്സുതേക്ക് കൂണ്‍. ഒരു വര്‍ഷം 1000 ടണ്ണില്‍ താഴെ മാത്രമാണ് നിലവില്‍ ഉല്‍പ്പാദനമുള്ളത്. കൃത്രിമമായി വളര്‍ത്തുക അസാധ്യമല്ലെങ്കിലും, ഈ പ്രക്രിയ വളരെ സങ്കീര്‍ണമാണ്. അതിനാല്‍ തന്നെ കിലോയ്ക്ക് 73,000- 74,000 രൂപ വിലവരുന്നു.
ഹോപ് ഷൂട്ട്‌സ്
വടക്കേ അമേരിക്കയാണ് സ്വദേശം. പാനീയങ്ങള്‍, പ്രത്യേകിച്ച് ബിയര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പച്ച, കോണ്‍ ആകൃതിയിലുള്ള പൂക്കളാണ് ഹോപ് ഷൂട്ടുകള്‍. തണ്ടിന്റെ ഔഷധഗുണങ്ങള്‍ ക്ഷയരോഗ ചികിത്സയില്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനുയോജ്യമായ കാലവസ്ഥയില്‍ മാത്രമേ ഇവ വളരുകയുള്ളു.താപനിലയില്‍െ ഏറ്റക്കുറച്ചിലുകള്‍ ചെടികള്‍ നശിക്കുന്നതിനു വഴിവയ്ക്കും. വിളവെടുപ്പും പ്രത്യേകതരം ആയുധങ്ങള്‍ വഴിയാണ്. വളരെ ചെറിയ പ്രകൃതമാണ്. അതിനാല്‍ തന്നെ ഒരു കിലോയെത്തുന്നതിന് ഒരുപാട് ചെടികള്‍ നടേണ്ടിവരും. വളര്‍ത്താനുള്ള ബുദ്ധിമുട്ടു കൊണ്ടുതന്നെ ലഭ്യത വളരെ കുറവാണ്. കിലോയ്ക്ക് ഏകദേശം 72,000 രൂപ വിലവരും.
വാസബി റൂട്ട്
യഥാര്‍ത്ഥ വാസബി റൂട്ട് സാധാരണയായി വിളമ്പുന്നത് ആഡംബര സുഷികളില്‍ മാത്രമാണ്. വളര്‍ത്തിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പച്ചക്കറികളിലൊന്ന്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ചെടികള്‍ നശിക്കാന്‍ കാരണമാകും. പോഷകങ്ങളുടേയും വളങ്ങളുടേയും കൃത്യമായ മിശ്രണവും ആവശ്യമാണ്. അതിനാല്‍ തന്നെ വാസബി റൂട്ടുകളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെടുന്നവരുടെ എ്ണ്ണം വരെ കുറവാണ്. കിലോയ്ക്ക് 18,500 രൂപ വിലവരും.
അസഫുമി യമാഷിതയുടെ ചീര
ഈ ചീരയിൽ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ടോക്കിയോയില്‍ ജനിച്ച അസഫുമി യമാഷിത, ഫ്രാന്‍സിലും വളര്‍ത്തുന്നുന്നവരുണ്ട്. യമാഷിതയുടെ ചീരകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താരമാണ്. വളര്‍ത്തിയെടുക്കുന്നതിലെ സൂക്ഷ്മതയാണ് പ്രധാന സവിശേഷത. കിലോയ്ക്ക് 2000 രൂപ വരെയാണ് വില.
Share your comments