കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വെള്ളരി വർഗ്ഗ വിളകളാണ് വെള്ളരി, കുമ്പളം, പീച്ചിൽ, പടവലം, ചുരയ്ക്ക തുടങ്ങിയവ. ഇവയുടെ എല്ലാം ഔഷധപ്രയോഗങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ആയുർവേദത്തിൽ അനുശാസിക്കുന്ന വെള്ളരി വർഗ്ഗ വിളകളുടെ ഔഷധപ്രയോഗങ്ങൾ ചുവടെ നൽകുന്നു.
കുമ്പളം
മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയെല്ലാം ഭേദമാക്കുവാൻ കുമ്പളം ഉപയോഗപ്പെടുത്തുന്നു. പ്രമേഹവും, ശരീരത്തിലെ കൊഴുപ്പും, അമിതവണ്ണവും അകറ്റുവാൻ വെറും വയറ്റിൽ 5 ഔൺസ് കുമ്പളങ്ങാനീര് കഴിക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുമ്പളം കൃഷി ചെയ്യാം
ഇതുകൂടാതെ പ്രസവാനന്തരം ഉണ്ടാകുന്ന വയറ്റിൽ കാണപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ കുമ്പളങ്ങാനീര് പുരട്ടുന്നത് മികച്ച വഴിയാണ്. കുമ്പളങ്ങയുടെ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്ത് വച്ചു ഉണക്കി ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ദിവസവും കഴിച്ചാൽ കൃമി ദോഷങ്ങൾ ഇല്ലാതാകും. ഇതു കൂടാതെ ബുദ്ധി ശക്തി വർദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ അകറ്റുവാനും കുമ്പളങ്ങ നീര് നിത്യവും സേവിക്കാം. വെള്ളരി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷിചെയ്യാവുന്ന വെള്ളരി ഏറെ ഔഷധ പ്രാധാന്യമുള്ള വിളയാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിലിക്കൺ, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങൾ കൊണ്ട് സമ്പന്നമായ വെള്ളരി വേവിച്ചു പച്ചയ്ക്കും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. അൾസറിന്റെ കാഠിന്യം കുറയ്ക്കുവാനും, അസിഡിറ്റി ഇല്ലാതാക്കുവാനും വെള്ളരിക്കാ നീര് അര ഔൺസ് വീതം മൂന്നു പ്രാവശ്യം ദിവസവും സേവിച്ചാൽ മതി. വെള്ളരിക്ക നീര് തേൻ ചേർത്ത് സേവിച്ചാൽ മൂത്രചൂട് ഇല്ലാതാകും. ചർമ്മ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുവാനും വെള്ളരി അത്യുത്തമം.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരിക്ക കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
പാവൽ
പച്ചക്കറികളിൽ വച്ച് ഔഷധഗുണം ഏറ്റവും കൂടുതലുള്ള കയ്പുരസം ഏറിയ വിളയാണ് പാവൽ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുവാൻ പാവയ്ക്ക നീര് മികച്ച ഒറ്റമൂലിയാണ്. ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് ആഴ്ചയിൽ രണ്ടു തവണ എന്ന രീതിയിൽ കുടിക്കുന്നത് അമിതവണ്ണം അകറ്റുവാൻ കാരണമാകും. വായ്പ്പുണ്ണ് ഭേദമാക്കുവാൻ ഇതിന്റെ നീര് പഞ്ചസാര ചേർത്ത് കവിൾ കൊണ്ടാൽ മതി. അയൺ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റുന്നു.
പീച്ചിൽ
പീച്ചിൽ ഇനങ്ങളിൽ കാട്ടു പീച്ചിൽ ഇനമാണ് കൂടുതൽ ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇത് മഞ്ഞപ്പിത്തം, പാമ്പുവിഷം തുടങ്ങിയവയുടെ ചികിത്സയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. ആയുർവേദ പ്രകാരം പീച്ചിൽ മഞ്ഞപിത്ത രോഗികളിൽ പ്രയോഗിക്കേണ്ടത് വിധമാണ് ഇനി പറയുന്നത്. ഇതിൻറെ നീര് തുണിയിൽ പിഴിഞ്ഞെടുത്തു മഞ്ഞപ്പിത്തം ഉള്ള വ്യക്തിയുടെ മൂക്കിലൂടെ അകത്തേക്ക് ഒഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും വ്രണങ്ങളും മൂക്കിലൂടെ തന്നെ പുറന്തള്ളാൻ ഇത് കാരണമാകും.
ചുരയ്ക്ക
ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്ന പച്ചക്കറി വിളയാണ് ചുരയ്ക്ക. ഇതിൻറെ നീര് സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ അകറ്റുവാൻ മികച്ച വഴിയാണ്. ചുരയ്ക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഫലപ്രദമാണ്. ചുരക്ക തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം ചേർത്ത് 24 മണിക്കൂറിനുശേഷം കഴിച്ചാൽ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. മൂത്ര കല്ല് അലിയിച്ചു കളയുവാൻ ചുരക്ക നീര് ഒരു ഗ്ലാസ് എടുത്ത് അതിൽ ഒരു സ്പൂൺ നാരങ്ങനീര് ചേർത്ത് കഴിച്ചാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: ചുരയ്ക്ക കൃഷി
Share your comments