<
  1. Vegetables

ഔഷധ ഗുണം ഉള്ള ജെർജീർ അഥവാ റോക്കറ്റ് ലീഫ്

ആന്റി ഒക്ക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള വളരെ പോഷക ഗുണമുള്ള ഇവന് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. മാത്രമല്ല മോശം കൊളോസ്ട്രോളും BP യും കുറക്കാനുള്ള ഔഷഗുണവുമുണ്ട്.High in nutrients and rich in antioxidants, it has the ability to fight cancer cells. It also has the property of lowering bad cholesterol and BP.

K B Bainda
ആന്റി ഒക്ക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള വളരെ പോഷക ഗുണമുള്ള ഇവന് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്.
ആന്റി ഒക്ക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള വളരെ പോഷക ഗുണമുള്ള ഇവന് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്.

അറബ്‌സ് പച്ചയ്ക്കു കഴിക്കുന്ന ഈ ഇലക്കറി ചെറുതായി അരിഞ്ഞു സലാഡിനൊപ്പം കഴിക്കാണ് നല്ലതാണ്. പ്രവാസികൾ ഈ ഇല കണ്ടു കാണും. ഗൾഫ് രാജ്യങ്ങളിൽ പെട്ടിക്കടകളിൽ പോലും ഇവനെ കാണാം. അവിടങ്ങളിൽ അത്രക്കും ഫേമസ് ആണ് ഈ ഇലക്കറി.

ആന്റി ഒക്ക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള വളരെ പോഷക ഗുണമുള്ള ഇവന് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. മാത്രമല്ല മോശം കൊളോസ്ട്രോളും BP യും കുറക്കാനുള്ള ഔഷഗുണവുമുണ്ട്. 100 ഗ്രാം ജർജീറിന്റെ ORAC വാല്യൂ 1904 ആണ് എന്ന് പഠനങ്ങളിൽ പറയുന്നു. വിറ്റാമിൻ B കൊമ്പ്ലക്സ്ന്റെ കലവറയാണ് ജർജീർ !!! കൂടാതെ വിറ്റാമിൻ C, വിറ്റാമിൻ K, വിറ്റാമിൻ A, വിറ്റാമിൻ E എന്നിവയും കാൽസ്യം, മഗ്‌നീഷ്യം, അയേൺ, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, കരോട്ടീൻ B, ലൂട്ടിൻ etc... തുടങ്ങിയ മിനറൽസും ഇതിൽ അടങ്ങിയിട്ടുണ്ട്.

24 % ഫോളിക് ആസിഡ് അടങ്ങിയ ഈ ഇല ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്.
24 % ഫോളിക് ആസിഡ് അടങ്ങിയ ഈ ഇല ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്.

റോക്കറ്റ് ലീഫ് എന്ന് ആണ് സാധാരണ ആയി വലിയ സൂപ്പർ മാർക്കറ്റ്കളിലെ ഷെൽഫുകളിലെ ഇവൻ്റെ ടൈറ്റിൽ. അറബികൾ ഇതിനെ ജർജീർ എന്ന് വിളിക്കുന്നു. ജർജീർ അറബ് നാടുകളിലെ രാജാവ് ആണ്. ഇവൻ ഇല്ലാത്ത തീൻ മേശ രാജാവ് ഇല്ലാത്ത കൊട്ടാരം പോലെ ആണ്.

24 % ഫോളിക് ആസിഡ് അടങ്ങിയ ഈ ഇല ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ നല്ലതാണ്. രോഗ പ്രതിരോധ ശേഷിക്കും, കണ്ണിന്റെ അസുഖമുള്ളവർക്കും, മൂത്രക്കല്ല് ഉള്ളവർക്കും, അകാല വാർദ്ധക്യം ബാധിച്ചവർക്കും, ഇത് അത്യുത്തമമാണ്. കുറഞ്ഞ ചവർപ്പു രസമുള്ള ഈ ഇല അൽപ്പം ഉപ്പു ചേർത്ത നാരങ്ങാ നീരിനൊപ്പമോ തൈര് ഉപയോഗിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.

നമ്മുടെ നാട്ടിൽ കൃഷി ചെയ്യാനും വിപണി കണ്ടെത്താനും കഴിയുന്ന ഈ ഔഷധ ഭക്ഷണത്തെ കുറിച്ച് എല്ലാവരും ഒന്ന് മനസ്സിലാക്കിയെങ്കിൽ പ്രചാരം ലഭിച്ചേനെ.

ഗൾഫ് നാടുകളിൽ വിത്തുകൾ വിൽക്കുന്ന കടകളിൽ ഇതിന്റെ വിത്തുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. നാട്ടിൽ വരുന്ന പ്രവാസികളോട് ഏൽപ്പിച്ചാൽ വിത്ത് നമ്മുടെ നാട്ടിലേക്ക് എത്തിക്കാൻ പറ്റും. ആമസോൺ പോലെയുള്ള ഓൺലൈൻ ഷോപ്പുകളിലും ഇതിന്റെ വിത്തുകൾ ലഭ്യമാണ്.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പീച്ചിങ്ങാഗുണങ്ങൾ Peechinga ( Ridge gourd)

English Summary: Medicinal properties of jerjeer or rocket leaf

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds