<
  1. Vegetables

സുമോ :കപ്പയിലെ  ഭീമന്‍ 

കേരളീയരുടെ ഭക്ഷണത്തിൻ്റെ പ്രധാന ഭാഗമാണ് കപ്പ എന്നറിയപ്പെടുന്ന മരച്ചീനി. മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ് കപ്പയും മീന്‍ കറിയും.

KJ Staff
കേരളീയരുടെ ഭക്ഷണത്തിൻ്റെ  പ്രധാന ഭാഗമാണ്  കപ്പ എന്നറിയപ്പെടുന്ന  മരച്ചീനി. മലയാളിയുടെ  പ്രിയപ്പെട്ട വിഭവമാണ് കപ്പയും മീന്‍ കറിയും. കപ്പകളിലെ ഭീമനാണ് സുമോ കപ്പ. പേരു സൂചിപ്പിക്കും പോലെ വലിയ കിഴങ്ങുകളാണ് സുമോയുടെ പ്രത്യേകത. നന്നായി പരിപാലിച്ചാല്‍ 100-150 കിലോ വരെ തൂക്കം വെക്കും ഈ ഇനം. ഒരു കിഴങ്ങിന് തന്നെ പത്ത് കിലോയ്ക്ക് മുകളില്‍ തൂക്കമാകും. സാധാരണ പുതുമഴയോടെ വര്‍ഷകാല കപ്പ നടുന്നതെങ്കില്‍ സുമോ കപ്പ രണ്ട് മാസം മുന്‍പ്പ് തന്നെ നടാം. 11 – 12 മാസമാകുമ്പോഴേക്കും കപ്പ മൂത്ത് പാകമാക്കും. സുമോ-1, സുമോ-2, സുമോ-3 എന്നി ഇനങ്ങളില്‍ ഭീമന്‍ കപ്പയുണ്ട്. എന്നാല്‍ സുമോ-3 ആണ് ജനപ്രിയ ഇനം.

കൃഷി രീതി

സാധാരണ കപ്പ നടുന്നതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ രീതിയിലാണ് സുമോ നടേണ്ടത്. 4 അടി നീളത്തിലും 4 അടി വീതിയിലും 2 അടി ആഴത്തിലും കുഴിയെടുക്കുക. ഈ കുഴിയില്‍ പച്ചിലയും പുല്ലും കരിയിലയും മേല്‍മണ്ണും കൂടി കലര്‍ത്തി തറ നിരപ്പു വരെ നിറക്കുക. അതിനു മുകളില്‍ ഒരു കുട്ട ചാണകവും അര കുട്ട ചാരവും മണ്ണില്‍ ചേര്‍ത്തിളക്കി ഒരടി പൊക്കത്തില്‍ കുഴിയുടെ അതേ വലുപ്പത്തില്‍ മേലോട്ട് തിട്ട പോലെയാക്കുക. അതിന്റെ മധ്യത്തിലായി മരച്ചീനി കമ്പ് നടുക. തടങ്ങള്‍ തമ്മില്‍ 10 അടി അകലം വേണം. അധികം മേലോട്ട് വളരാതെ, പടര്‍ന്ന് പന്തലിച്ച് ഒരു കുട പോലെയാണ് സുമോ കപ്പ സാധാരണ വളരുക. കമ്പുകള്‍ക്ക് ബലം വളരെ കുറവായതിനാല്‍ പെട്ടന്ന് ഒടിയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ 4-5 മാസമാകുമ്പോള്‍ ചില്ലകള്‍ക്ക് ചുറ്റും താങ്ങ് കൊടുക്കണം. ഒടിഞ്ഞാല്‍ ആ ഭാഗത്തുള്ള ചീനി കല്ലിച്ചു പോകും, വേവുകയില്ല.

പരിചരണം

തടങ്ങള്‍ക്ക് ചുറ്റുമായി ബലമുള്ള കമ്പുകള്‍ നാട്ടി കുറുകെയും കമ്പുകള്‍ വച്ചുകെട്ടി ശിഖരങ്ങള്‍ താങ്ങുകമ്പില്‍ കെട്ടി നിര്‍ത്തണം. ദിവസവും മിതമായ നനയും വേണം. വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. ഒരു മാസമാകുമ്പോള്‍ 2കിലോ ചാണകപ്പൊടി തടത്തില്‍ വിതറി മണ്ണ് അടുപ്പിച്ച് കൊടുക്കണം. ഈ സമയം നല്ല ആരോഗ്യമുള്ള 2-3 എതിര്‍ ദിശകളിലുള്ള മുളകള്‍ മാത്രം നിര്‍ത്തി യിട്ട് ബാക്കിയുള്ളവ ഒടിച്ചു കളയണം. 5 മാസം ആകുമ്പോള്‍ ഒരു വളപ്രയോഗം കൂടി ആവാം. 7-8 മാസമാകുമ്പോള്‍ തടത്തിന് പുറത്തേക്ക് ചീനി നീണ്ടുവരും അപ്പോള്‍ ആ ഭാഗത്ത് മണ്ണ് കൂട്ടി തടം വലുതാക്കണം. ഒരു വര്‍ഷമാകുമ്പോള്‍ വിളവെടുക്കാം. 130-160 കിലോ വരെ ഒരു ചുവട്ടില്‍ നിന്നും ലഭിക്കും. ഒമ്പതാം മാസത്തില്‍ 250 ഗ്രാം ഉപ്പ് തടത്തില്‍ വിതറിയാല്‍ മരച്ചീനിക്ക് കൂടുതല്‍ വണ്ണം ഉണ്ടാകും. വിളവ് എടുക്കുമ്പോള്‍ കിഴങ്ങില്‍ വെട്ട് കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. സുമോ കപ്പയില്‍ ഗ്ലൂക്കോസ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്നതാണ്. 
English Summary: Sumo Tapioca

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds