
കേരളത്തിൽ വേലിച്ചീര എന്നപേരിൽ അറിയപ്പെടുന്ന ഒരു ചീരയിനമാണ് മധുരച്ചീര. ഇതിനെ ചിക്കൂർമാനീസ്,മൈസൂർ ചീര, ബ്ലോക്കുചീര, കോൽചീര എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. മലയാളികൾ ഇതിനെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. ചെറിയ മധുരരസമുണ്ടങ്കിലും ഇളംതണ്ടുകൾ ഓടിച്ചെടുത്തു തോരൻ വച്ചാൽ വളരെ രുചികരമാണ്.കാര്ബോഹൈഡ്രേറ്സ്, പ്രോടീൻ, വിറ്റാമിന് സി, കാൽസ്യം, അയേൺ എന്നിവയുടെ കലവറയാണ്.
ഒരു കമ്പൊടിച്ചു കുത്തിയാൽപോലും നന്നായി വളരുന്നഒന്നാണ് വേലിച്ചീര.കേരളത്തിലെ എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ദീർഘകാല വിളയായ ഇതിനെ വരിയായി അതിരുകളിൽ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തിൽ കാണപ്പെടുന്നു. ഇലകൾ മുഖാമുഖമായി ഇലത്തണ്ടുകളിൽ ക്രമീകരിച്ചിരിക്കുന്നു. വെള്ളനിറത്തിൽ നെരിയ ചുവപ്പ് പടർന്ന പൂക്കൾ വൃത്താകൃതിയിൽ 4-5 ഇതളുകൾ വരെയുണ്ടാകാം. കായ്കൾ വെള്ള നിറത്തിലോ വെള്ള കലർന്ന ചുവപ്പോ നിറത്തിലോ ആയിരിക്കും. കായ്കളിൽ 4-5 വിത്തുകൾ വരെയുണ്ടാകാം.

എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. കമ്പുകൾ ആണ് സാധാരണ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. കാലവർഷമാണ് കമ്പുകൾ നടാൻ അനുകൂല സമയം. ഇളം മൂപ്പായ കമ്പുകൾ 20 - 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്. ഏകദേശം 30 സെന്റീമീറ്റർ ആഴത്തിൽ ചാലുകൾ കീറി അതിൽ കാലിവളമോ, കമ്പോസ്റ്റോ, പച്ചിലവളമോ ചേർത്ത് നികത്തി അതിനുമുകളിൽ കമ്പുകൾ നടാവുന്നതാണ്. ചെടികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴുവുണ്ടെങ്കിലും വേനൽക്കാലത്ത് നനയ്ക്കുന്നത് ചെടി പുഷ്ടിയോടേ വളരുന്നതിന് സഹായിക്കും. കമ്പുകൾ നട്ട് മുന്ന് നാല് മാസങ്ങൾക്കുള്ളിൽ ആദ്യം വിളവെടുക്കാം. വിളവെടുത്തതിനുശേഷം ചെടിക്ക് നേരിയ തോതിൽ വളമിടുന്നത് കൂടുതൽ വിളവ് തരുന്നു.
Share your comments