നമ്മുടെ നാട്ടിൽ നിറച്ച ഉണ്ടായിരുന്ന ഒന്നാണ് കൈപ്പൻ പടവലം അഥവാ കാട്ടുപടവലം. ആയുർവേദ ചികിത്സയിൽ മുഖ്യ സ്ഥാനമാണ് ഇവയ്ക്കുള്ളത്. കാഴ്ചയിൽ കോവയ്ക്ക പോലെ തോന്നും. സാധാരണ പടവലം കൃഷി ഇറക്കുന്നത് പോലെ തന്നെയാണ് ഇതിൻറെ കൃഷി രീതി. ഇതിൻറെ കായ്കൾ ഏറെ ഔഷധ ഗുണമുള്ളവയാണ്.
കായകൾ ഏകദേശം 9 സെൻറീമീറ്റർ വരെ നീളം വെക്കും. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ കായകൾ നിറയെ ഉണ്ടാവുന്ന സമയമാണ്. കായയുടെ തൊലി നീക്കംചെയ്ത് തോരൻ വെക്കുന്നത് ഏറെ സ്വാദിഷ്ടം ആണെന്ന് മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്. നാട്ടിൻ പുറങ്ങളിൽ ഇത് ഉണക്കി കൊണ്ടാട്ടം വയ്ക്കാറുണ്ട്.
ഔഷധ വിപണിയിൽ വൻ ഡിമാൻഡുള്ളതുകൊണ്ടുതന്നെ സ്ഥാനത്തിൽ കാട്ടുപടവലം കൃഷി ചെയ്യാം. വിവിധ തരത്തിലുള്ള തൈലങ്ങൾക്കും കഷായങ്ങൾക്കും ഇത് പ്രധാന ചേരുവയാണ്. രക്തശുദ്ധീകരണത്തിനും, നേത്രരോഗങ്ങൾ അകറ്റുവാനും ഇത് ഉത്തമമാണ്. തലവേദന ഇല്ലാതാക്കുവാൻ ഇതിൻറെ വേര് അരച്ച് നെറ്റിയിൽ ബുദ്ധിയിൽ പുരട്ടാം.
The bitter gourd or wild gourd is one of the most abundant in our country. They play an important role in Ayurvedic treatment. It looks like a sack that encloses with a drawstring. Its cultivation method is similar to that of a normal plant. Its fruits are very medicinal. The fruits are about 9 cm long. September-October is the time when the fruits are in full bloom. Peeling and peeling the berry is not only delicious but also healthy. It is dried and planted in the countryside. Due to the high demand in the pharmaceutical market, wild fennel can be grown in place. It is an important ingredient in many ointments and tinctures. It is good for cleansing the blood and getting rid of eye diseases. Its root can be rubbed on the forehead wisely to relieve headaches.
പ്രമേഹം നിയന്ത്രണവിധേയമാക്കാനും, കരൾ ആരോഗ്യത്തിനും ഇത് തോരൻ വെച്ച് കഴിക്കുന്നത് ഗുണകരമാണ്. ഇതിൻറെ ഉപയോഗം കഫത്തെ ഇളക്കി കളയുന്നു. കാട്ടു പടവലവും വെള്ള തുമ്പയും കൂട്ടി ചതച്ച് നീരെടുത്ത് കൊടുത്താൽ കുട്ടികളിലെ കൃമിശല്യം ഇല്ലാതാക്കും. കാട്ടുപടവലം സമൂലം എടുത്ത് കഷായം വെച്ച് 2 നേരം കഴിച്ചാൽ ചർമ്മരോഗം, രക്തപിത്തം, വിഷം,കുഷ്ഠം എന്നിവ ശമിക്കും.
Share your comments