
തായ്‌ലാന്റിലെയും കമ്പോഡിയയിലെയും ഭക്ഷണങ്ങളിലാണ് തായ് വഴുതന സാധാരണമായി ഉപയോഗിക്കുന്നത്. ഇത് വേവിക്കാതെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇന്ത്യയിലും ശ്രീലങ്കയിലും കൃഷി ചെയ്യുന്നുണ്ട്. പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, വൈറ്റ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. തായ്‌ലാന്റ് സ്വദേശിയായ ഈ പച്ചക്കറി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. മൃദുവായ തൊലിയാണ്. തായ് വഴുതന എഷ്യയിലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഉഡുപ്പി സാമ്പാറിന്റെ രുചിക്ക് കാരണം ഈ അതിസ്വാദിഷ്ഠ പച്ചക്കറി ഇനമാണ്...
തൈകള്‍ രണ്ടടി അകലത്തിലാണ് നടുന്നത്. പി.എച്ച് മൂല്യം 5.5 നും 6.5നും ഇടയിലുള്ള മണ്ണാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയില്‍ രാത്രിയില്‍ തൈകള്‍ മൂടിവെച്ച് സംരക്ഷിക്കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം. കാരറ്റ്, ജമന്തി, പുതിനയില എന്നിവ വളര്‍ത്തുന്ന സ്ഥലത്ത് തായ് വഴുതനയും വളരും. പക്ഷേ ബീന്‍സ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയോടൊപ്പം വളര്‍ത്തുന്നത് ഉചിതമല്ല.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കായകളുണ്ടാകുന്നതിന് മുന്നോടിയായി പര്‍പ്പിളോ വെളുപ്പോ നിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ഈ പൂക്കളും പാചകത്തിന് ഉപയോഗിക്കാറുണ്ട്. കായകളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒരു കുലയില്‍ നാലെണ്ണം മാത്രം അവശേഷിപ്പിച്ച് ബാക്കി പറിച്ചുകളയണം. ഓരോ മൂന്നാഴ്ച കഴിയുമ്പോഴും ആവശ്യത്തിന് വളം നല്‍കണം.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിലെ പ്രധാന കീടങ്ങളും നിയന്ത്രണ വിധികളും
തായ് വിഭവങ്ങളില്‍ ഈ വഴുതന കറികളിലും നൂഡില്‍സിലും അരി കൊണ്ടുള്ള വിഭവങ്ങളിലും ഉപയോഗിക്കുന്നു. ഭാരം കുറയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും കഴിക്കാവുന്ന കലോറി കുറഞ്ഞ പച്ചക്കറിയാണിത്. വറുത്തെടുത്തും അച്ചാറുണ്ടാക്കിയും തായ് വഴുതന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ട്.
Share your comments