<
  1. Vegetables

ഒക്ടോബർ മാസത്തിലെ പച്ചക്കറികളിൽ പ്രധാനം ചുരക്കയും പീച്ചിലും.

ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക. കുപ്പിയുടെ ആകൃതി ഉള്ളതുകൊണ്ട് ഇവയെ ബോട്ടില്‍ഗാര്‍ഡ് എന്നും വിളിക്കുന്നു. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായും ഉപയോഗിക്കാറുണ്ട്. ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. അതുകൊണ്ടു വിത്തും കളയണ്ട. Churayka is a cucumber crop rich in vitamin B. They are also called bottleguards because of their bottle shape. The husk after sowing is also used as a container. Churka seeds have the ability to soothe worms. Therefore, the seeds should not be discarded.

K B Bainda
peechil
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ പീച്ചില്‍ ധാരാളം ഉപയോഗിച്ചുവരുന്നു.

ചുരയ്ക്കയും പീച്ചിലും നല്ല രുചിയറിയ പച്ചക്കറി വിഭവങ്ങളുണ്ടാക്കാൻ പറ്റിയവയാണ്. ഇവ കൊണ്ടുള്ള വിഭവങ്ങൾ ആരും മടുക്കില്ല.പീച്ചിലിന്റെ കൂടെ ചെമ്മീൻ ചേർത്തോ ഒക്കെ നല്ല രുചിയറിയ വിഭവങ്ങൾ ഉണ്ടാക്കാം. അപ്പോൾ പിന്നെ അടുക്കളത്തോട്ടത്തിൽ വളർത്തണമല്ലോ. ഇവയുടെ ഇളംപ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. പീച്ചിലാണെങ്കില്‍ ചതുരന്‍ പീച്ചിലും ഒഴുക്കന്‍പീച്ചിലുമാണ് മുഖ്യമായും ഉപയോഗിച്ചു വരുന്നത്.

churikka
ചുരയ്ക്കയും പീച്ചിലും നല്ല രുചിയറിയ പച്ചക്കറി വിഭവങ്ങളുണ്ടാക്കാൻ പറ്റിയവയാണ്.

ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക. കുപ്പിയുടെ ആകൃതി ഉള്ളതുകൊണ്ട് ഇവയെ ബോട്ടില്‍ഗാര്‍ഡ് എന്നും വിളിക്കുന്നു. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായും ഉപയോഗിക്കാറുണ്ട്. ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. അതുകൊണ്ടു വിത്തും കളയണ്ട. Churayka is a cucumber crop rich in vitamin B. They are also called bottleguards because of their bottle shape. The husk after sowing is also used as a container. Churka seeds have the ability to soothe worms. Therefore, the seeds should not be discarded.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ പീച്ചില്‍ ധാരാളം ഉപയോഗിച്ചുവരുന്നു. ആലപ്പുഴ, എറണാകുളത്തിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പീച്ചിലിന് ആവശ്യക്കാര്‍ ഏറെയുണ്ട്. മലബാര്‍ മേഖലയില്‍ പൊട്ടിക്ക, ഞരമ്പന്‍ എന്നീ പേരുകളിലും പീച്ചില്‍ അറിയപ്പെടുന്നു. ഇളംകായ്കളാണ് പ്രധാനമായും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത്. മൂത്ത കായ്കളുടെ വിത്ത് കളഞ്ഞശേഷം എടുക്കുന്ന പീര/നാര് തേച്ചുകുളിക്കുന്നതിനായും ഉപയോഗിക്കാറുണ്ട്.

churaikka
അര്‍ക്ക ബാഹാര്‍ : ഇടത്തരം നീളമുള്ള കായ്കളാണ് ഇവയുടെ പ്രത്യേകത

ഇനങ്ങള്‍ - ചുരയ്ക്ക

അര്‍ക്ക ബാഹാര്‍ : ഇടത്തരം നീളമുള്ള കായ്കളാണ് ഇവയുടെ പ്രത്യേകത. ഞെട്ടിന്‍റെ ഭാഗം അല്‍പം വളഞ്ഞാണിരിക്കുന്നത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനമാണിത്.

ഇനങ്ങള്‍ - പീച്ചില്‍

ഹരിതം : കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള ഈയിനം ചതുരപ്പീച്ചിലാണ്. അത്യുല്‍പാദനശേഷിയുള്ള ഇവയുടെ നിറം കടുംപച്ചയാണ്.

അര്‍ക്ക സുജാത് : ഒഴുക്കന്‍പീച്ചില്‍ ഇനമാണിത്. അത്യുല്‍പാദനശേഷിയുള്ള ഈയിനം അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്. ഇടത്തരം നീളമുള്ള ഇളം പച്ചനിറത്തിലുള്ള കായ്കള്‍ രുചിയിലും മുന്നിലാണ്.

സുരേഖ: വളരെപ്പെട്ടെന്ന് കായ്ക്കുന്ന ഇനമാണിത്. മഴക്കാലങ്ങളില്‍ നല്ല വിളവ് നല്‍കുന്നു. മികച്ച വിളവു ലഭിക്കും.

 

peechil
ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ്കൃഷിക്ക് ഏറ്റവും അനുയോജ്യം

കൃഷിരീതി


അധികം പരിചരണം ഒന്നും ഇല്ലാതെ തന്നെ ചുരയ്ക്കയും പീച്ചിലും വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഒരു സെന്‍റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാമും, പീച്ചില്‍ 10 ഗ്രാമും ആവശ്യമാണ്. ഇടയകലമാകട്ടെ ചുരയ്ക്കയ്ക്ക് 3x3 മീറ്ററും, പീച്ചിലിന് 2x2 മീറ്ററുമാണ്. 2-3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്.

രോഗബാധ

പീച്ചിലിന് രോഗകീടബാധകള്‍ പൊതുവേ കുറവാണ്. എങ്കിലും ഇലകൾ തിന്നുന്ന പച്ച പുഴു ഇലയുടെ അടിവശത്ത് ഇറക്കുന്നത് ആരും അറിയില്ല. ഇല മുഴുവൻ കരണ്ടു തിന്നും. ആ ഇല മുറിച്ചെടുത്തു പുഴുവിനെ ഉൾപ്പെടെ നശിപ്പിക്കകയെ മാർഗമുള്ളൂ. നന്നായി വെള്ളവും ജൈവവളവും നല്‍കിയാല്‍ പീച്ചില്‍ വര്‍ഷം മുഴുവന്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നല്ല വിളവ് നല്കും. ചുരയ്ക്കയില്‍ മത്തന്‍വണ്ട്, എപ്പിലാക്ന (ആമ) വണ്ട്, പുഴുക്കള്‍ എന്നിവയുടെ ആക്രമണമുണ്ടാകാറുണ്ട്. പുകയില കഷായം, കാന്താരി ലായനി ഇവ തളിക്കാവുന്നതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പീച്ചില്‍ കൃഷി

#Vegetable#Farmer#krishi#agriculture#Krishijagran

English Summary: The main vegetables of October are churakka and peachil

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds