പടവലം കൃഷിയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട രോഗങ്ങളാണ് പൊടിക്കുമിൾ രോഗം, കായീച്ച രോഗം കൂനൻ പുഴു ആക്രമണം തുടങ്ങിയവ.
പൊടിക്കുമിൾ രോഗം
തളിരിലകളെയും വളർച്ചയെത്തിയ ഇലകളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് പൊടി കുമിൾ രോഗം.
പുറമേയ്ക്ക് എളുപ്പത്തിൽ കാണാനാകുന്ന വെളുത്ത പൊടി പോലെയുള്ള വളർച്ചയാണ് ഇതിൻറെ പ്രത്യേകത. ഇലകളുടെ മുകൾപ്പരപ്പിൽ ആണ് പൊടി പൂപ്പൽ രോഗം പ്രധാനമായും കണ്ടുവരുന്നത്. തുടക്കത്തിൽ പറഞ്ഞ പോലെ വെളുത്ത ചെറിയ പുള്ളികൾ കാണപ്പെടുകയും പെട്ടെന്ന് ഇല മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു.
The major diseases found in plantain cultivation are powdery mildew, blight and fungal infestation
രൂക്ഷമായ ഇലകൾ മഞ്ഞ നിറമായി തീരുന്നു മഞ്ഞുകാലത്ത് ആണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന ആർദ്രത, ഊഷ്മാവ് എന്നിവ ഇടവിട്ട് വരുന്നത് രോഗബാധ വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു.
നിയന്ത്രണ മാർഗങ്ങൾ
ചെടികളിൽ ബേക്കിങ് സോഡ അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക.
കായീച്ച
വളർച്ചയെത്തിയ പെൺ പ്രാണി കായ്ക്കുള്ളിൽ മുട്ടയിടുന്നു. കായ്ക്കുള്ളിൽ ചെറിയ കറുത്ത കുത്തുകൾ കാണപ്പെടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ കായ ഉൾവശം കാർന്നുതിന്നുന്നു.
പ്രതിരോധമാർഗങ്ങൾ
കീടബാധയേറ്റ കായ്കൾ നശിപ്പിച്ചു കളയുക. കടലാസ് ഉപയോഗിച്ച് കായ വിരിയുമ്പോൾ തന്നെ പൊതിഞ്ഞ് കൊടുക്കുക. ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തടങ്ങളിൽ ഒഴിച്ചു കൊടുക്കുക. കൂടാതെ തോട്ടങ്ങളിൽ ഫിറമോൺ കെണികൾ സ്ഥാപിക്കുക.
കൂനൻ പുഴു ആക്രമണം
ഇളം ഇലകൾ, ഇളം തണ്ട്, വളർച്ചയെത്താത്ത കായ്കൾ തുടങ്ങിയവ ഇവ തിന്നുന്നു.
ഇലക്ക് ഉള്ളിൽ സമാധി ദശയിൽ ഇരിക്കുകയും ശലഭമായി പുറത്തുവരികയും ചെയ്യുന്നു. പൂക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ഇത് പെറുക്കി നശിപ്പിക്കുക. വേപ്പിൻകുരു സത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളച്ചു കൊടുത്താലും മതി.
Share your comments