ആരോഗ്യഗുണങ്ങളേറെ ഉള്ള പുതിനയിലയിൽ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം, എന്നിവ അടങ്ങിയിരിക്കുന്നു. ദഹനപ്രശ്നം, ആസ്ത്മ പോലുള്ള ശ്വാസമുട്ടൽ, തലവേദന എന്നിവയ്‌ക്കെല്ലാം പുതിനയില നല്ലതാണ്. ഭക്ഷണസാധനങ്ങളിൽ മണവും രുചിയും ലഭിക്കുന്നതിനായി പുതിനയില ഉപയോഗിക്കുന്നു. ബിരിയാണി, പുലാവ്, തുടങ്ങിയയിൽ ഇത് ധാരാളമായി ഉപയോഗിക്കുന്നു. മിഠായി, ടൂത്ത്‌പേസ്റ്റുകൾ, മൗത്ത് വാഷ്, മൗത്ത് ഫ്രഷ്നർ , ച്യുയിംഗം തുടങ്ങിയവയിലൊക്കെ പുതിന ചേർക്കുന്നതിനാൽ പുതിനയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുതിന ഇലയുടെ ഔഷധ ഗുണങ്ങൾ
കൂടുതൽ മുതൽമുടക്കൊന്നും പുതിനയില കൃഷിയ്ക്ക് ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണിത്. വലിയ അറിവൊന്നും ഇതിന് ആവശ്യമേ ഇല്ല. ഇടയ്ക്കിടെ അല്പം വളവും വെള്ളവും കൊടുത്താൽ മാത്രം മതി. സ്ഥല പരിമിതി ഉള്ളവർക്ക് പുതിന കൃഷി ചട്ടിയിലും ഗ്രോബാഗിലും ചെയ്യാവുന്നതാണ്. എവിടെയായാലും നല്ല വിളവ് ഉറപ്പ്. കീട നാശിനികൾ ഉപയോഗിക്കാത്തതിനാൽ നമ്മുടെ നാട്ടിൽ കൃഷിചെയ്യുന്ന പുതിന ഇലകൾക്ക് ആവശ്യക്കാർ ഏറെയാണ്. വിപണിയിൽ തീരെ മോശമല്ലാത്ത വിലയും കിട്ടും.
ബന്ധപ്പെട്ട വാർത്തകൾ: പച്ചമുളക് വളർത്താം ഗ്രോബാഗിലും ചട്ടിയിലും
കൃഷിരീതി
മറ്റുകൃഷികൾക്ക് പോലെ നടീൽ വസ്തുക്കൾക്കായി വേറൊരു തുക ചെലവെക്കേണ്ട ആവശ്യമില്ല. പച്ചക്കറി കടയിൽ നിന്നു വാങ്ങുന്ന പുതിന തണ്ട് ഉപയോഗിച്ചുതന്നെ കൃഷിചെയ്യാം. നടാനായി ആരോഗ്യമുള്ള തണ്ടുകൾ തന്നെ തിരഞ്ഞെടുക്കണംമെന്ന് മാത്രം. വാടിയതോ മുറിച്ചെടുത്തിട്ട് അധിക ദിവസമായതോ നടാൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. അധികം വെയിലില്ലാത്ത സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: ചെറിയ മുതല്‍മുടക്കിൽ നല്ല വരുമാനം നേടാൻ സഹായിക്കുന്ന കൃഷിരീതി: മൈക്രോഗ്രീന്‍സ്
നടാനായി മാറ്റിയ തണ്ടുകളിൽ നിന്ന് വലിയ ഇലകൾ നുള്ളികളയണം. ചാണകപ്പൊടി ഉൾപ്പടെയുള്ള ജൈവ വളങ്ങൾ ചേർത്ത് കിളച്ചൊരുക്കിയ മണ്ണിലാണ് പുതിന നടേണ്ടത്. മണ്ണിൽ ചെറിയ ചാലുകീറി അതിൽ നിശ്ചിത അകലത്തിൽ തണ്ടുകൾ വച്ചശേഷം മുകളിൽ അല്പം മണ്ണിട്ടുകൊടുത്താൽ മതി. ആവശ്യത്തിന് നനയ്ക്കാനും മറക്കരുത്. ദിവസങ്ങൾക്കകം പുതിന കാടുപോലെ വളർന്ന് പന്തലിക്കും.
ഇടയ്ക്കിടെ വളം നൽകാനും മറക്കരുത്. ചാണക വെള്ളത്തിന്റെ തെളിയും ഗോമൂത്രം നേർപ്പിച്ചതും പുതിനയ്ക്ക് ഏറെ മികച്ചതാണ്. ഇവ രണ്ടാഴ്ചയിലൊരിക്കലാണ് നൽകേണ്ടത്. ഇടയ്ക്കിടെ തുമ്പുകൾ വെട്ടുന്നത് പുതിന നന്നായി വളരുന്നതിനും കൂടുതൽ തണ്ടുകൾ ഉണ്ടാവുന്നതിനും ഇടയാക്കും. പുഴുശല്യം, തണ്ടുചീയൽ എന്നിവ ഉണ്ടായാൽ ജൈവ കീടനാശിനി പ്രയോഗിക്കാം.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments