1. Organic Farming

അടുക്കളത്തോട്ടത്തിൽ വെണ്ടകൃഷിക്കൊരുങ്ങുമ്പോൾ

അടുക്കളത്തോട്ടം ഒരുക്കുന്ന ഏതൊരാളും ആദ്യം വയ്ക്കുന്നത് വെണ്ട കൃഷിയായിരിക്കും.കാരണം വെണ്ട പെട്ടന്ന് പിടിക്കും. പെട്ടന്ന് കായ് ഉണ്ടാകും, പെട്ടന്ന് വിളവെടുക്കാം അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്.

K B Bainda
നല്ല സൂര്യപ്രകാശം ഉണ്ടെങ്കില്‍  വെണ്ട നന്നായി വളരും
നല്ല സൂര്യപ്രകാശം ഉണ്ടെങ്കില്‍ വെണ്ട നന്നായി വളരും

അടുക്കളത്തോട്ടം ഒരുക്കുന്ന ഏതൊരാളും ആദ്യം വയ്ക്കുന്നത് വെണ്ട കൃഷിയായിരിക്കും.കാരണം വെണ്ട പെട്ടന്ന് പിടിക്കും. പെട്ടന്ന് കായ് ഉണ്ടാകും, പെട്ടന്ന് വിളവെടുക്കാം അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്.

രണ്ടു മൂന്ന് ചുവട് വെണ്ട ഉണ്ടെങ്കിൽ ഒരു കറിയായി. മാത്രമല്ല വെണ്ടയില്‍ സാധാരണഅസുഖങ്ങള്‍ വളരെ കുറവേ വരൂ. നല്ല സൂര്യപ്രകാശം ഉണ്ടെങ്കില്‍ ചെടി നന്നായി വളരും. ഇനി കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വെണ്ട കൃഷി ഉഷാറായി കൊണ്ടുപോകാം.

1. ഗ്രോ ബാഗില്‍ ചാണകം അധികം ഇട്ടാലും ചകിരി ചോര്‍ അധികം ഉണ്ടായാലും ഇവ ആവശ്യത്തില്‍ കൂടുതല്‍ നനവ്‌ മണ്ണില്‍ നിലനിര്‍ത്തും. വേര് ചീഞ്ഞു പോകാന്‍ ഇട വരുത്തും. മണ്ണില്‍ കൈ ഇട്ട് താഴ്ത്തി മണ്ണ് കുഴഞ്ഞു കിടപ്പുണ്ടോ എന്ന് ഉറപ്പു വരുത്തണം

2. സൂര്യ പ്രകാശം കുറവുണ്ടോ? സൂര്യപ്രകാശവും കാറ്റും ശരിക്കു കിട്ടിയില്ലെങ്കില്‍ ഈര്‍പ്പം ഇലകളില്‍ തങ്ങി നില്‍ക്കും, അത് കുമിള്‍ രോഗത്തിന് കാരണമാവും. ആദ്യം ഇല മഞ്ഞളിച്ചു തുടങ്ങും. ഇലയുടെ അടിയില്‍ നനവ്‌ നിന്നാല്‍ ക്രമേണ അവിടെ കറുത്ത പുള്ളികള്‍ വരും, അത് സൂടിമോള്ഡ് എന്ന കുമിള്‍ രോഗത്തിന് കാരണമാവും. പിന്നീട് ഇല മുഴുവന്‍ കറുക്കും, ഉണങ്ങും, മറ്റു ഇലകളിലെക്കും പകരും. ആ ഇലകളൊക്കെ പറിച്ചു കളയണം. കുറച്ചേ ഉള്ളൂ എങ്കില്‍ സോപ് വെള്ളം കൊണ്ട് തുടച്ചാല്‍ മതി.

സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കൊണ്ട് വരള്‍ച്ച മുരടിക്കും,
സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കൊണ്ട് വരള്‍ച്ച മുരടിക്കും,

3. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കൊണ്ട് വരള്‍ച്ച മുരടിക്കും, വേഗം പൂക്കള്‍ വരും, ചെറിയ കായ വരും. ചെടി വലിച്ചെറിയാറാവും. ഇതിനുഇലകളില്‍ മൈക്രോനുട്രിയെന്റ്സ് സ്പ്രേ ചെയ്യണം.

4. മഞ്ഞ നിറത്തില്‍ പാച് പോലെ മൊസൈക് രോഗം പിടിച്ചാല്‍ പിന്നെ രക്ഷയില്ല. ചെടി പിഴുതു കളയേണ്ടി വരും. ചില പ്രാണികള്‍ പരത്തുന്ന വൈറസ് കാരണമാണ് ഇത്.

5. വേരിനെ ആക്രമിക്കുന്ന നിമവിരകള്‍ കാരണം വരള്‍ച്ച മുരടിക്കും. വേര് പരിശോധിച്ചാല്‍ മനസ്സിലാകും, വേരിനു കറുത്ത നിറമുന്ടെങ്കില്‍. മണ്ണില്‍ കുമ്മായം ചേര്‍ത്താല്‍ കുറെ ശമനം കിട്ടും. കംമ്യുനിസ്റ്റ്റ് പച്ചയും വേപ്പിന്‍ പിണ്ണാക്കും ഇതിനു നല്ലതാണ്.

6. മണ്ണില്‍ അമ്ലത കൂടിയാല്‍ മഞ്ഞളിപ്പ് പിടിക്കും. കുമ്മായവെള്ളം കൊടുത്ത ശേഷം ഒരാഴ്ച കഴിഞു ഗോമൂത്രം, പുളിപ്പിച്ച കടലപിണ്ണാക്ക് എന്നിവ കൊടുത്താല്‍ ശക്തി വെക്കും.

7. നേരെ ചുവട്ടിൽവളം ഒന്നും ഇടരുത്.

8. വശങ്ങളില്‍ ഉള്ള മണ്ണ് കടക്കലേക്ക്‌ നീക്കി വശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ മണ്ണ് ടോപ്‌അപ്പ്‌ ചെയ്യണം.

9. ഇലകളില്‍ വെളുത്ത ഗോളാകൃതിയിലുള്ള മുട്ടകള്‍ കാണും. അത് കാര്യമാക്കണ്ട. അത് ചെടിയുടെ വിയര്‍പ്പു പോലുള്ള ദ്രവ്യം കട്ട പിടിക്കുന്നതാണ്.

10. ഇല ചുരുട്ടി പുഴുക്കള്‍ അടിയില്‍ മുട്ടയിടും. അവ ഒരു കുഴപ്പവും ഇല്ലാത്തവ ആണെങ്കിലും ഇല നിവര്‍ത്തി അവയെ ഞെരുടി കളയാം.

വേരിനു കറുത്ത നിറമുന്ടെങ്കില്‍. മണ്ണില്‍ കുമ്മായം ചേര്‍ത്താല്‍ കുറെ ശമനം കിട്ടും.
വേരിനു കറുത്ത നിറമുന്ടെങ്കില്‍. മണ്ണില്‍ കുമ്മായം ചേര്‍ത്താല്‍ കുറെ ശമനം കിട്ടും.

11. ഇലകള്‍ക്കടിയില്‍ മീലി മുട്ട ആക്രമണം ഉണ്ടാകും. ഉറുമ്പ് കൊണ്ടുവന്നു വെക്കുന്നതാണ് അവ. അവയെ തുടച്ചു നീക്കുക. ഉറുമ്പിനെ പ്രതിരോധിക്കുക.

12. കുമിള്‍ രോഗം വരാതിരിക്കാന്‍ വൈകുന്നേരം നനക്കാതിരിക്കുക. . വെണ്ടക്ക് വെയില്‍ ധാരാളം ഉള്ളിടതെക്ക് തൈ വെക്കുക. കുറച്ചു എപ്സം സാള്‍ട്ട് സ്പ്രേ ചെയ്യുക.

English Summary: When cultivating venison in the kitchen garden

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds