<
Features

ആർസെനിക്ക് കഞ്ഞികുടി മുട്ടിക്കുമോ !

Photo-courtesy- Polina Tankilevitch from pexels
Photo-courtesy- Polina Tankilevitch from pexels

തയ്യാറാക്കിയത്-  Dr.George Thomas,
Ex.Dean,Horticulture College,
Vellanikkara,Thrissur- Mob-9349759355

അരിയിലെ ആർസെനിക്കിനെ(Arsenic) കുറിച്ച് ഒരു വീഡിയോ  Whatsapp-ലും Face Book-  ലും കിടന്നു കളിക്കുന്നുണ്ട്. വീഡിയോ കാണുന്നവർ പേടിച്ചു അരിയാഹാരം തന്നെ നിര്‍ത്തിക്കളയുമോ എന്നതാണ് എന്റെ  പേടി!

Arsenic  92 പ്രകൃതിദത്ത മൂലകങ്ങളിൽ(Natural elements) ഒന്നായ ഒരു ഘന മൂലകമാണ്. ഭൂമിയിൽ കാണുന്ന മൂലകങ്ങളിൽ ഇരുപതാം സ്ഥാനമാണ് ആർസെനിക്കിന് നൽകിയിരിക്കുന്നത്. ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും അകത്തു ചെന്നാൽ പ്രശ്നമാണ്. ലോകത്തു ചിലയിടങ്ങളിൽ Arsenic toxicity യുടെ പ്രശ്നമുണ്ട്. കുഴൽ കിണറുകളിലൂടെ(tube well) ലഭിക്കുന്ന ഭൂഗർഭ ജലം (ground water)ജലസേചനത്തിനു ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് ആര്‍സെനിക് ടോക്സിസിറ്റി പൊതുവെ കാണുന്നത്. കുടിവെള്ളമാക്കുന്നതും പ്രശ്നം  സൃഷ്ടിക്കും. അമേരിക്കയിലും യുറോപ്പിലുമൊക്കെ ആർസെനിക്കിന്റെ പ്രശ്നമുണ്ട്. വികസ്വര രാജ്യങ്ങളിൽ ബംഗ്ലാദേശിൽ ആര്‍സെനിക്ക് ടോക്സിസിറ്റിയുടെ പ്രശ്നമുണ്ട്.

ഇന്ത്യയിൽ ബംഗ്ളദേശിനോട് അടുത്ത് കിടക്കുന്ന പശ്ചിമ ബംഗാൾ(West Bengal), ഛത്തീസ്ഗഡ് (Chhattisgarh)എന്നീ സംസ്ഥാനങ്ങളിലാണ് കുറച്ചെങ്കിലും ആര്‍സെനിക്ക് പ്രശ്നം ഉള്ളതായി റിപ്പോർട് ചെയ്തിട്ടുള്ളത്. അത് തന്നെ കുഴൽ കിണറിൽ നിന്നുള്ള കുടിവെള്ളം വഴി. ഭാഗ്യവശാൽ കേരളത്തിലെ മണ്ണിലോ വെള്ളത്തിലോ ആര്‍സെനിക് ടോക്സിക് ലെവലിൽ ഉള്ളതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല.

Photo -courtesy- livescience.com
Photo -courtesy- livescience.com

കേരളത്തിലെ മണ്ണിൽ ആര്‍സെനിക് വളരെ കുറവാണ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എന്റെ ഒരു ഗവേഷക വിദ്യാർത്ഥി കുളവാഴ silage ആക്കുന്നതുമായി ബന്ധപ്പെട്ടു ഒരു പഠനം നടത്തുകയുണ്ടായി. ഘന മൂലകങ്ങൾ ധാരാളമായി വലിച്ചെടുക്കും എന്ന് കരുതുന്ന സസ്യമാണല്ലോ കുളവാഴ(water hyacinth). കന്നുകാലികൾക്കു കൊടുക്കാനായി സൈലേജ് ഉണ്ടാക്കുമ്പോൾ ഘന മൂലകങ്ങൾ നിശ്‌ചിത പരിധിക്കുള്ളിൽ ആയിരിക്കേണ്ടതുണ്ട്. അത് കൊണ്ട് കുളവാഴ വളരുന്ന ജലത്തിലെയും കുളവാഴയിലെയും ഘന മൂലകങ്ങളുടെ അളവ് പരിശോധിക്കുകയുണ്ടായി. പരിശോധനക്ക് വിധേയമാക്കിയ ജലത്തിലെല്ലാം ആര്‍സെനിക്  below detectable level ( BDL) ആയിരുന്നു. കുളവാഴയിൽ എത്ര ആര്‍സെനിക് ഉണ്ട് എന്നും പരിശോധിച്ചു. മിക്ക സ്ഥലങ്ങളിലും BDL ആയിരുന്നു ഫലം. മലിനീകരണം കൂടുതലുള്ള കളമശ്ശേരിയിലാണ് ഏറ്റവുമധികം ആര്‍സെനിക് കണ്ടത്(0.153 mg/kg ).

Food and Agriculture Organization(FAO) codex പ്രകാരം വെള്ള അരിയിലെ അനുവദനീയ പരമാവധി തോത് 0.2mg/kg (200 ppb-parts per billion)യും ചുവന്ന അരിയുടേത് 0.35 mg/kg (350 ppb) ഉം ആണ്. ലഭ്യമായ വിവരമനുസരിച്ചു  കേരളത്തിലെ മാർക്കറ്റിൽ  കിട്ടുന്ന അരിസാമ്പിളുകളിലെല്ലാം  അനുവദനീയപരിധിയേക്കാൾ താഴെയായിരുന്നു ആർസെനിക്കിന്റെ അളവ്. പോരെങ്കിൽ കേരളത്തിൽ പിന്തുടരുന്ന, ഇരുപുഴുക്ക് (parboiling ), ധാരാളം വെള്ളമുപയോഗിച്ചുള്ള അരി കഴുകൽ, കൂടുതൽ വെള്ളത്തിൽ വേവിച്ചു വെള്ളം ഊറ്റുന്നത് എന്നിവയൊക്കെ ഏതെങ്കിലും തരത്തിൽ ആര്‍സെനിക് അരിയിൽ എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ പോകുന്നതിനു ഉതകുന്ന കാര്യങ്ങളാണ്.

എന്തായാലും കേരളത്തിൽ കൃഷി ചെയ്തുണ്ടാക്കുന്ന അരി കഴിച്ച് ആര്‍ക്കും ആര്‍സെനിക് ടോക്സിസിറ്റി ഇണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്. അതായത് കുത്തരി കഞ്ഞിയും കഞ്ഞിവെള്ളവും കഴിക്കുന്നവർക്ക് പേടി കൂടാതെ അത് തുടരാം!

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകവരുന്നു നാശം വിതയ്ക്കാൻ വെട്ടുകിളിയും


English Summary: Arsenic and Rice, arsenic kanjikudi muttikkumo!

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds