<
Features

നീണ്ട കാലത്തെ കൃഷിയിലെ അനുഭവസമ്പത്തുമായി ബാലസുന്ദർ Farmer First ൽ

കർഷകൻ, ചേർത്തല ഭാഗ്യവീട്ടിൽ  ബാലസുന്ദർ
കർഷകൻ, ചേർത്തല ഭാഗ്യവീട്ടിൽ ബാലസുന്ദർ

ചേർത്തല പുത്തനമ്പലത്തുള്ള ബാലസുന്ദർ, 20 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ എത്തിയിട്ട് ഇപ്പോൾ 15 വർഷമായി. വാഴ, കപ്പ, ചേമ്പ് , ചീര തുടങ്ങിയ പച്ചക്കറികൾ ചെയ്യുന്ന ഒരു സാധാരണ കർഷകൻ എന്നൊക്കെയാണ് ബാലസുന്ദർ ചേട്ടൻ പറയുന്നത്.

എന്നാൽ മഴമറയും ഡ്രിപ് ഇറിഗേഷനും പരിചിതമല്ലാതിരുന്ന കാലത്ത് വിദേശത്തു ഫാമിൽ ഇതെല്ലാമായി കൃഷി ചെയ്യുകയും ചെയ്യിക്കുകയും ചെയ്ത അനുഭവ സമ്പത്തിന്റ ഉടമയാണ്. കൃഷിയിലെ ആ അനുഭവ പരിചയം farmer first ൽ പങ്കുവയ്ക്കാനെ ത്തുകയാണ് ബാലസുന്ദർ നാളെ വൈകിട്ട് 6 മണിക്ക് കൃഷി ജാഗരൺ ഫേസ്ബുക് പേജിലൂടെ .

പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തി ഈ തരം പുതിയ കൃഷി രീതികൾ പരിചയപ്പെടുത്താം എന്ന് കരുതുമ്പോ ദാ നാട്ടിൽ ഇതൊക്കെയായി ഒരു പറ്റം യുവാക്കൾ കൃഷി ചെയ്യുന്നു. പിന്നെ അദ്ദേഹവും സ്വന്തമായുള്ള 3 ഏക്കർ ഭൂമിയിൽ കൃഷി തുടങ്ങി.

എല്ലാത്തരം പച്ചക്കറികളും ഉണ്ട്. അവയുടെ വില്പനയ്ക്കായി ഒരു കടയും തുടങ്ങി. സ്വന്തം സ്ഥലത്തെ കാർഷിക ഉത്പന്നങ്ങൾ കടയിലൂടെ വിറ്റഴിക്കും. കൂടാതെ എറണാകുളത്തും ആവശ്യക്കാരുണ്ട്. കുക്കുമ്പർ, പടവലം, വിവിധ തരം വാഴകൾ, വഴുതന, പയർ എല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നു.

തണ്ണിമത്തനും തക്കാളിയും പലതരം ഈന്തപ്പനകൾ , ഓറഞ്ച് ,നാരങ്ങാ, പശു, ആട് തുടങ്ങിയവയെല്ലാമുള്ള ഒരു ഫാമിലായിരുന്നു 20 വർഷം വിദേശത്ത്. അന്നാട്ടുകാരുടെ ഉടമസ്ഥതയിൽ ഉള്ള 150 ഏക്കർ ഫാമിന്റെ ചുമതലയിൽ കൃഷിയുടെ എല്ലാ രീതികളും പരിചയിച്ചു.

ഫാമിലെ ഉല്പന്നങ്ങൾ മറ്റു സമീപ ദേശങ്ങളിൽ എത്തിച്ച് ലേലം ചെയ്തത് വിൽക്കുകയാണ് അവിടുത്തെ രീതി. അതിലെല്ലാം പങ്കാളിയായി കൃഷിയും വിപണനവും എല്ലാം നേരിൽ നടത്തിപ്പോന്നിരുന്നു.

 

തിരിച്ചു നാട്ടിൽ എത്തി കൃഷി തുടങ്ങിയപ്പോൾ മുതൽ എല്ലാ പുതു കൃഷി രീതികളും ഉൾപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. വിളവെടുക്കുമ്പോഴും കൃഷിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തൊഴിലാളികൾ ഉണ്ട്. എങ്കിലും എല്ലാ കാര്യങ്ങൾക്കും ബാലസുന്ദർ കൃഷി സ്ഥലത്ത് എത്തിയിരിക്കും. ഇപ്പോൾ മകൻ ഭാഗ്യരാജു൦ കൃഷിയിൽ ഒപ്പമുണ്ട്. എം. ബി എ പഠനം കഴിഞ്ഞ് മുഴുവൻ സമയം കൃഷിയിലേക്കിറങ്ങിയ ഭാഗ്യരാജു൦ നല്ലൊരു കൃഷിക്കാരനാണ്. അച്ഛന്റെ കൂടെ കൃഷിയിൽ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും മകനാണ് . കൂടാതെ ഷോപ്പിലെ കാര്യങ്ങളും മകൻ ഭാഗ്യരാജിന്റെ ചുമതലയിൽ ആണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ, നാല് ജില്ലകളിൽ വായ്പാ ക്യാമ്പ്


English Summary: Balasunder in Farmer First, with long experience in farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds