1. News

മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ, നാല് ജില്ലകളിൽ വായ്പാ ക്യാമ്പ്

ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ആഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും.

K B Bainda
3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം.
3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം.

പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു.

ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ആഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും.

രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്ക് തുടങ്ങാവുന്ന  സംരംഭങ്ങളെ   പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്കു  തത്സമയം  വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ള വർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. 

ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന  പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്കറൂട്‌സിന്റെ  www.norkaroots.org  വെബ്‌സൈറ്റിൽ   NDPREM  ഫീൽഡിൽ പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുൻകൂർ  രജിസ്റ്റർ ചെയ്യണം.

തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.

കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കോഴിക്കോട്- 0495-2304882/2304885 മലപ്പുറം- 0483 27 329 22, കണ്ണൂർ - 0497 2765310 കാസർകോഡ് - 0499 4257827 എന്നീ നമ്പറുകളിലും ലഭിക്കും.

English Summary: Loans up to Rs 30 lakh for returning expatriates and loan camps in four districts

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds