ഡിസംബർ 23: ദേശീയ കർഷക ദിനം 2022
ഈ രാജ്യത്തിന്റെ തന്നെ നട്ടെല്ലായ കർഷകരെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ഡിസംബർ 23 ന് രാജ്യത്തുടനീളം ദേശീയ കർഷക ദിനം അല്ലെങ്കിൽ കിസാൻ ദിവസ് ആഘോഷിക്കുന്നു. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ദേശീയ കർഷക ദിനം അഥവാ കിസാൻ ദിവസ് ആയി ആചരിക്കുന്നത്. കർഷകർ സജീവമായി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാ വർഷവും ദേശീയ കർഷക ദിനം ആഘോഷിക്കുന്നു. രാജ്യത്തിലെ ആളുകൾ പട്ടിണി കിടന്ന് മരിക്കാതിരിക്കാനും, പട്ടിണി മരണങ്ങൾ ഇല്ലാതാക്കാനും നമ്മുടെ രാജ്യത്തെ കർഷകർ വർഷം മുഴുവനും, 24 മണിക്കൂറും ജോലി ചെയ്യുന്നു, പക്ഷേ അവർ ദിവസത്തിൽ രണ്ടു നേരം ഭക്ഷണം കഴിക്കാൻ പാടുപെടുന്നു. കർഷകർ, സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ചുള്ള അവബോധം വളർത്താനും, യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പുണ്യ പ്രവർത്തികൾക്കും രാജ്യത്തിലെ സകല ജനങ്ങളോടുള്ള സേവനത്തിനും നൽകുന്ന ആചാരസുചകമായിട്ടാണ് ഈ ദിനം ദേശീയ കർഷക ദിനമായി ആഘോഷിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ എല്ലാ വളർച്ചയ്ക്കും ഉപഭോഗത്തിനും അടിസ്ഥാനം കൃഷിയാണ്.
ദേശീയ കർഷക ദിനത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:
കർഷക നേതാവ് കൂടിയായ ചൗധരി ചരൺ സിംഗ് 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ അദ്ദേഹം രാജ്യത്തിന്റെ പ്രധാന മന്ത്രിയായി സേവനമനുഷ്ഠിച്ചു. കർഷകരെയും അവരുടെ പ്രശ്‌നങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ രാജ്യത്തുടനീളമുള്ള കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, അതിനുള്ള വിവിധ പരിഹാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കർഷകർക്കായി നിരവധി ക്ഷേമപദ്ധതികളും അദ്ദേഹം നടപ്പിലാക്കി. അതുകൊണ്ടാണ് ദേശീയ കർഷക ദിനമായി ചരൺ സിംഗിന്റെ ജന്മദിനം തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2001-ൽ കേന്ദ്ര സർക്കാർ ഡിസംബർ 23 കിസാൻ ദിവസ് ആയി പ്രഖ്യാപിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി കർഷകർക്ക് "ജയ് ജവാൻ ജയ് കിസാൻ" (Jai Jawan Jai Kisan) എന്ന പ്രസിദ്ധ മുദ്രാവാക്യം നൽകിയപ്പോൾ ചൗധരി ചരൺ സിംഗ് അത് പിന്തുടർന്നു.
ഉത്തർപ്രദേശിലെ മീററ്റിലെ നൂർപൂരിലെ, ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, ഇന്ത്യൻ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള സംഭാവനകൾക്ക് അദ്ദേഹം പ്രശസ്തനാണ്. 1979ലും 1980ലുമാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. ചൗധരി ചരൺ സിംഗ്, 1939 ലെ കടം വീണ്ടെടുക്കൽ ബിൽ അവതരിപ്പിച്ചു, ഇത് പണമിടപാടുകാരോട് കടപ്പെട്ടിരിക്കുന്ന കർഷകർക്ക് ആശ്വാസം നൽകി. അദ്ദേഹം ഉത്തർപ്രദേശിലെ കൃഷിമന്ത്രിയായിരിക്കെ 1950ലെ ജമീന്ദാരി അബോലിഷൻ ആക്ട് കൊണ്ടുവന്നു.
മണ്ണിന്റെ മകൻ എന്നും വിളിക്കപ്പെടുന്ന കർഷകൻ, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ദേശീയ കർഷക ദിനത്തിനു ഇന്ത്യയിൽ വളരെ പ്രധാന്യം കൽപ്പിക്കുന്നു, കാരണം ഇന്ത്യ ഒരു കാർഷിക രാജ്യമാണ്, കർഷകർ നമ്മുടെ സമൂഹത്തിനും ചെയ്യുന്ന അധ്വാനത്തെയും അവരുടെ സേവനത്തെയും അനുസ്‌മരിക്കാൻ കൂടി വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നതും ആചരിക്കുന്നതും. ഈ ദിനം മറ്റേതു ദിനങ്ങളെക്കാളും പ്രാധാന്യം അർഹിക്കുന്നതാണ് ഇന്ത്യൻ ജനതയ്ക്കു, കർഷകരുടെ സേവനത്തെ ഈ ദിനം മഹത്വവൽക്കരിക്കുന്നു. ഏറ്റവും കൂടുതൽ അധ്വാനവും അർപ്പണവും ആവശ്യമുള്ള ഒരു ജോലിയാണ് കൃഷി, പക്ഷെ ഇന്ത്യയിലെ ബഹുഭൂരിഭാഗം കർഷകരും അവരുടെ കാർഷിക ജീവിതത്തെയും തങ്ങളുടെ ജീവിതോപാധി മാത്രമായിട്ടല്ല കണക്കാക്കുന്നത്, മറിച്ചു കൃഷിയെയും അവരുടെ കാർഷിക വിളകളെയും സ്വന്തം തിരിച്ചടയാളമായി അവർ കരുതുന്നു. കർഷകരുടെ പ്രവർത്തനത്തിനും അർപ്പണബോധത്തിനും നന്ദി പറയാനുള്ള അവസരം കൂടിയാണ് ഈ ദിനം. ഇപ്പോൾ ലഭ്യമായ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് കർഷകരെ പഠിപ്പിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള സമയമാണിത്, കുറഞ്ഞ വിള ഉൽപ്പാദനം, വായ്പകളോ വിപണികളോ ലഭ്യമല്ല, മോശം അടിസ്ഥാന സൗകര്യങ്ങൾ. കർഷകരുടെ പ്രവർത്തനത്തിനും അർപ്പണബോധത്തിനും നന്ദി പറയാനുള്ള അവസരം കൂടിയാണിത്. നമുക്ക് ഭക്ഷണം നൽകാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകരെ അഭിനന്ദിക്കാനും സഹായിക്കാനുമുള്ള സമയമാണ് ഈ കർഷക ദിനം.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് വിളയ്ക്ക് അനുയോജ്യമായതാണ് നിലവിലെ താപനില: സർക്കാർ
English Summary: December 23: National Farmers Day 2022
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments