<
Features

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി ധനലക്ഷ്മി

ഓണത്തിന് ഒരു മുറം പച്ചക്കറി അവാർഡ്  ധനലക്ഷ്മിക്ക്
ഓണത്തിന് ഒരു മുറം പച്ചക്കറി അവാർഡ് ധനലക്ഷ്മിക്ക്

ബാങ്കിലെ ജോലി തിരക്കുകൾക്കിടയിലും ധനലക്ഷ്മിയുടെ മനസ്സുനിറയെ കൃഷിയാണ്. കൃഷിയോടുള്ള ധനലക്ഷ്മിയുടെ ഈ അർപ്പണബോധം ഒരുപാട് പേർക്ക് മാതൃകയാക്കാവുന്ന കാര്യമാണ്. തരിശുകിടന്ന ഭൂമിയെ പൊന്നുവിളയിച്ച ഈ വീട്ടമ്മയുടെ കൈകളിലേക്കാണ് ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഭാഗത്തിൽ അവാർഡ് ചെന്നെത്തിയിരിക്കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡാണ് ധനലക്ഷ്മി കരസ്ഥമാക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഏലം തൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്

Despite her busy schedule at the bank, Dhanalakshmi's mind is farming. Dhanalakshmi's dedication to agriculture is exemplary for many.

45 സെന്റ് സ്ഥലത്താണ് ധനലക്ഷ്മി ഈ വിള വിസ്മയം തീർത്തിരിക്കുന്നത്. എല്ലാ തരത്തിലുള്ള പച്ചക്കറികളും പൂർണ്ണമായും ജൈവരീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. കാനറാ ബാങ്ക് ജോലിക്കാരിയായ ധനലക്ഷ്മി തൻറെ ഒഴിവുസമയം പൂർണമായും വിനിയോഗിച്ചാണ് സംയോജിത കൃഷിയുടെ ഉദാത്ത മാതൃക ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാനഡയിൽ നിന്നൊരു ജൈവകർഷക!

പച്ചക്കറികൾക്കൊപ്പം വാഴയും മരച്ചീനിയും മധുരക്കിഴങ്ങും എല്ലാം വിളഞ്ഞു നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും ഒരുപോലെ സൗഖ്യം പകരുന്നു. ധനലക്ഷ്മിയുടെ കൃഷിയിടത്തിൽ മുളക്, വെണ്ട, വഴുതന, മത്തൻ, കുമ്പളം, കൂർക്ക, പയർ, വെള്ളരി തുടങ്ങി പച്ചക്കറികളുടെ നീണ്ടനിര തോട്ടത്തിന് ചാരുതയേക്കി അങ്ങനെ നിൽക്കുന്നു. കീടനിയന്ത്രണത്തിന് വേണ്ടി ചെണ്ടുമല്ലി കൃഷിയും ഇവിടെ കൃഷി ചെയ്തിരുന്നു. മഞ്ഞ പൂക്കളുടെ ശോഭ കീടങ്ങളെ അതിവേഗം ആകർഷിക്കുന്നത് കൊണ്ട് പച്ചക്കറികളിൽ കീടശല്യം ഇവിടെ തീരെ കുറവാണ്.

കീടരോഗ നിയന്ത്രണത്തിന് ജൈവ നിയന്ത്രണ ഉപാധികളാണ് ധനലക്ഷ്മിക്ക് പ്രിയം. പല്ലശ്ശന കൃഷി ഓഫീസറായിരുന്ന എം. എസ് റീജയുടെ നിർദ്ദേശങ്ങളും കൃഷിയിൽ മികച്ച വിളവിന് കാരണമായെന്ന് ധനലക്ഷ്മി പറയുന്നു. കൂടാതെ പല്ലശ്ശന സ്പെഷ്യൽ വില്ലേജ് ഓഫീസറായ ജി സുരേഷ് ബാബുവും മക്കളായ ആശിഷ് സൂര്യയും ആത്മജ് സൂര്യയും കൃഷിയിടത്തിൽ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി ഒപ്പമുണ്ട്...

ബന്ധപ്പെട്ട വാർത്തകൾ: മനസ്സുനിറയെ കൃഷിയുമായി ഒരു മിടുക്കി


English Summary: Dhanalakshmi with a hundredfold yield in vegetable cultivation

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds