<
Features

നവംബർ ഡിസംബർ മാസങ്ങളിൽ ക്യാരറ്റ് കൃഷിയിറക്കി വിജയം കൊയ്യാം - കലാഭവൻ പ്രസാദ്

കലാഭവൻ പ്രസാദ്
കലാഭവൻ പ്രസാദ്

മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായ എല്ലാവർക്കും പ്രിയപ്പെട്ട കലാഭവൻ പ്രസാദ് എന്ന കലാകാരന്റെ മട്ടുപ്പാവിലെ പുതിയ കൃഷിരീതികളെ കുറിച്ചുള്ള വാർത്തകൾ ഇന്ന് നവമാധ്യമങ്ങളിൽ സജീവമാണ്. അതിലേറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് നമ്മുടെ കാലാവസ്ഥയിൽ അധികമാരും പരീക്ഷിക്കാത്ത ക്യാരറ്റ് കൃഷി ചെയ്ത വിജയം കൈവരിച്ച കാര്യം.

കൃഷി അദ്ദേഹത്തിന് കല പോലെ തന്നെ പ്രിയപ്പെട്ടതാണ്. ഏഴു വർഷത്തോളമായി അദ്ദേഹം ചെറിയതോതിൽ മട്ടുപ്പാവിലും, കൃഷിയിടത്തിലും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഈ കോവിഡ് കാലത്താണ് അദ്ദേഹം പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. കൈവെച്ച മേഖലകളിലെല്ലാം തിളങ്ങിയ അദ്ദേഹം കൃഷിയിലും വിജയഗാഥകൾ രചിച്ചു.

പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ പച്ചക്കറികളും അദ്ദേഹം തന്നെ കൃഷിയിടത്തിലും മട്ടുപ്പാവിലും ആയി കൃഷി ചെയ്തു. കഴിഞ്ഞവർഷം കരുമാല്ലുർ തട്ടാമ്പടിയിൽ പ്രസാദും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ കപ്പ കൃഷി വൻ വിജയം ആയിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു കൊച്ചി കലൂർ ആസാദ് റോഡിലെ മട്ടുപ്പാവിൽ അദ്ദേഹം കൃഷി ചെയ്ത ക്യാരറ്റ് കൃഷിയുടെ വിളവെടുപ്പ് നടത്തിയത്.

പൊതുവേ തണുപ്പ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ശീതകാല പച്ചക്കറി ഇനങ്ങളിൽ ഉൾപ്പെടുന്ന ക്യാരറ്റ് പരീക്ഷണാടിസ്ഥാനത്തിലാണ് അദ്ദേഹം ഇവിടെ കൃഷി ചെയ്തത്. കൃഷി വകുപ്പിൽ നിന്നും വാങ്ങിയ ചെറിയ തൈകൾ ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹം നട്ടത്. സാധാരണരീതിയിൽ നവംബർ -ഡിസംബർ മാസങ്ങളാണ് ശീതകാല പച്ചക്കറികൾ നടുവാൻ തെരഞ്ഞെടുക്കാറുള്ളത്.

എന്നും പുതുമകൾ ഇഷ്ടപ്പെടുന്ന ഈ കലാകാരൻ ഈ കൃഷിരീതിയിലും പുതുമ സൃഷ്ടിച്ചു വിജയം കൈവരിച്ചിരിക്കുന്നു..

The news about the new farming methods on the terrace of the artist Kalabhavan Prasad, who is present in the living room of the Malayalees, is active in the new media today. The most important piece of news is the success of carrot cultivation, which has not been tried by many in our climate. Agriculture is as dear to him as art.

തന്റെ പ്രവർത്തി മേഖല കലാരംഗം ആയതുകൊണ്ടും, കലാഭവൻ സെക്രട്ടറി എന്ന നിലയിലും കോവിഡും ലോക്ക് ഡൗൺ മൂലം ഒട്ടനവധി സ്റ്റേജ് കലാകാരന്മാരുടെയും, അനുബന്ധ ജോലിക്കാരുടെ യും ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ ഉണ്ടെന്നും, സർക്കാർ അത് വേണ്ട വിധം മനസ്സിലാക്കി ഈ മേഖലയുടെ പുനരുജ്ജീവനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നുമുള്ള ആശങ്കകളും അദ്ദേഹം ഞങ്ങളുമായി പങ്കുവെക്കുകയുണ്ടായി.


English Summary: famous stage artist and actor kalabhavan prasad has started carrot farming and got a very good yield

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds