<
Features

കേരളം സമ്പന്നമാകാൻ ചൂണ്ടപ്പന -വേറിട്ടൊരു ചിന്ത

Photo-courtesy- Mike Goad from Pixabay
Photo-courtesy- Mike Goad from Pixabay

 തയ്യാറാക്കിയത് --ജോബി ജോസഫ്, ഗ്രീൻകെയർ, മുണ്ടക്കയം, മൊ-9447911410

പ്രാഥമിക ഉൽപ്പാദകരായ കർഷകസമൂഹമാണ് ഏതൊരു സമ്പദ് വ്യവസ്ഥ യുടേയും അടിത്തറ. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ ഇവർ അസംഘടിതരും തന്മൂലം അവഗണിക്കപ്പെട്ടവരും നിരന്തരം ചൂഷണവിധേയരുമാണ്.പലപ്പോഴും തങ്ങളുടെ വിളകൾക്ക് ഉൽപ്പാദനച്ചെലവു പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.റബർ,  പച്ചക്കറികൾ., പഴവർഗങ്ങൾ, മരച്ചീനി പോലുള്ള കിഴങ്ങുവർഗങ്ങൾ, സുഗന്ധവ്യഞ്ജന വിളകൾ എന്നിവക്ക് വിളവെടുത്തു വരുമ്പോൾ വാങ്ങൽവില ഇടിക്കുകയും വില്പനവില ഉയർത്തുകയും ചെയ്യുന്ന സങ്കുചിതലോബികൾക്ക് ഭരണരാഷ്ട്രീയ മേധാവിമാരും ഒത്താശ ചെയ്യുന്നത് നാം എന്നും കണ്ടു വരുന്ന പ്രതിഭാസമാണ്.( Farmers are the base of the economic system, but different level of lobbies exploit the farmers day by day as the farmers are not a united force to bargain)

പ്രത്യേക പരിചരണമില്ലാതെ പറമ്പുകളിൽ വളരുന്ന ഒരു വൃക്ഷമാണ് ചൂണ്ടപ്പന. ഇതിനെ പ്രാദേശിക ഭേദമനുസരിച്ച് കാളിപ്പന, ആനപ്പന, ഈറമ്പന എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.ഇതിന്റെ കുലകൾ ചെത്തുമ്പോൾ ഊറിവരുന്ന രസമാണ് കള്ള്. സമീപത്തുള്ള വൃക്ഷങ്ങളുടെ മുകളിൽ തലപ്പെത്തുമ്പോഴാണ് ചൂണ്ടപ്പന കുലയ്ക്കുന്നത്.ഏറ്റവും മുകളിൽ നിന്നും താഴെയുള്ള കവിളുകളിലേക്കെന്ന ക്രമത്തിലാണ് കുലകളുണ്ടാകുന്നത്. യാതൊരു പരിചരണവുമില്ലെങ്കിലും പത്തു വർഷത്തിനുള്ളിൽ പന കുലയ്ക്കും. പനങ്കള്ളിന് നല്ല വിപണിയുണ്ടെങ്കിലും ഷാപ്പുകളിൽ ആവശ്യത്തിനു കള്ളു ലഭിക്കാത്തതിനാൽ കൃത്രിമക്കള്ളാണ് വിറ്റുവരുന്നത്. മനുഷ്യന് ഹാനികരമായ രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ഈ വ്യാജക്കള്ളിന്റെ വില്പന എക്സൈസ് അധികൃതരുടെ ഒത്താശയോടെയാണെന്നത് അങ്ങാടിപ്പാട്ടാണ്.( Fishtail palm scientifically known as Caryota urens is one of the best toddy producing tree ,untapped and can be made a profitable farming)

Photo-courtesy- Bishnu Sarangi from Pixabay
Photo-courtesy- Bishnu Sarangi from Pixabay

പനങ്കുലകൾ ഒരുക്കി ചെത്തി കള്ളുല്പാദിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്യം വേണം. ഒരു പ്രത്യേക സമുദായക്കാരാണ് ഇപ്പോൾ കള്ളുചെത്തു  തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്.ഇവരുടെ പിൻമുറക്കാരൊന്നും ഈ തൊഴിൽ മേഖലയിലേക്കു വരുന്നില്ല തന്മൂലം പല പറമ്പുകളിലും പനകൾ വൃഥാ പാഴാകുന്നതും ശ്രദ്ധേയമാണ്.മറ്റു വൃക്ഷങ്ങളുടെ തണലിലല്ലെങ്കിൽ ആറാം വർഷം ചൂണ്ടപ്പന കുലച്ചതായ അനുഭവമുണ്ടെന്ന് കർഷകനും തിടനാട് സ്വദേശിയുമായ മനോജ് സാക്ഷ്യപ്പെടുത്തുന്നു. നല്ല തെളിച്ചമുള്ള പുരയിടത്തിൽ 10 മീറ്റർ അകലത്തിൽ പനകൾ വച്ചുപിടിപ്പിച്ച്  ജൈവ -രാസവളങ്ങളും നൽകി പരിചരിച്ചാൽ ദൃുതവളർച്ചയുണ്ടാകുകയും 7 വർഷത്തിനകം കുലകൾ വരുകയും ചെയ്യും. പക്ഷെ ഇതുവരെ ആരും പനകള്‍ പ്ലാന്‍റു ചെയ്തിട്ടില്ല.ജലസേചനം ഒട്ടും ആവശ്യമില്ലാത്ത പനയ്ക്ക് തെങ്ങിനു നൽകുന്ന രീതിയിൽ ആണ്ടിൽ രണ്ടു തവണ വളമിടുകയും ചുവട്ടിൽ മണ്ണിട്ടു കൊടുക്കുകയും ചെയ്താൽ മതി. കോഴിക്കാഷ്ടം ചെലവു കുറഞ്ഞതും പനയ്ക്ക് ഉത്തമവുമായ ജൈവവളമാണ്. മറ്റു യാതൊരു കീടബാധകളും ഇതിനുണ്ടാവാറില്ല. വാർഷികമായി 500gm യൂറിയ,750gmപൊട്ടാഷ്, 1 Kg സൂപ്പർ ഫോസ്ഫേറ്റ് എന്നിവയാണ് നൽകേണ്ടത്. മഗ്നീഷ്യം സൾഫേറ്റ് നൽകേണ്ടയാവശ്യം വരുന്നില്ല.( No body planted it on large scale ,but,if Government promotes ,it will solve the shortage of toddy and the farmers can earn a good money out of  it)

Joby Joseph,MD,Green care ,Mundakkayam
Joby Joseph,MD,Green care ,Mundakkayam

വിദഗ്ദരായ കള്ളുചെത്തുകാർ അന്യം നിന്നുപോകാതിരിക്കാൻ സർക്കാർ തലത്തിൽ താലൂക്കടിസ്ഥാനത്തിൽ ടോഡി ടാപ്പിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളാരംഭിച്ച് യുവാക്കൾക്ക് പരിശീലനം നൽകുകയും കള്ളുചെത്ത് എവർക്കും സാധ്യമാക്കുകയും, ചൂണ്ടപ്പനകൃഷി പ്രോത്സാഹിപ്പിക്കുകയും വേണം.ഒരേക്കർ പുരയിടത്തിൽ മിനിമം നൂറ് പനകൾ വയ്ക്കാനാവും. ഒരേ സമയം അവയിൽ 20 എണ്ണം വിളവെടുക്കുകയും ഒരു പനയിൽ നിന്ന് ദിവസേന ഏറ്റവും കുറഞ്ഞത് 25 ലി.കള്ളു ലഭിക്കുന്നുവെന്നും കരുതുക. 20 പനകളിൽ നിന്നും 500 ലിറ്റർ ,ഒരു ലിറ്റർ പനങ്കളളിന്റെ വിപണി വില 100 രൂപയാണ് .കർഷകന് ഇതിന്റെ പകുതി വില ( ലിറ്ററിന് 50 രൂപ) നൽകിയാലും 500 ലിറ്ററിന് 25000 രൂപ ദിവസവരുമാനം !! ചെത്തു കൂലിയായി 20 വൃക്ഷങ്ങൾക്ക് 150 x 20 = 3000 രൂപ. അറ്റാദായം 22000 രൂപ.ഇത് ഒരേക്കർ കൃഷിയുള്ളയാൾക്കാണെന്നോർക്കണം.ചെത്തിയെടുക്കുന്ന പാനീയം മധുരക്കള്ള്, വീര്യമുള്ള ലഹരിക്കള്ള് എന്നു രണ്ടു തരത്തിൽ വിപണനം ചെയ്യാനാവും.കൂടാതെ മധുരക്കള്ളിൽ നിന്നും 'പാനി' ,പനംചക്കര എന്നിവയുമുണ്ടാക്കാം.( Proper training should be given to youth to tap the toddy from Caryota. One liter toddy has a market price of  Rs.100 /- and a farmer can get Rs.50/- out of it. If one have 20 palms, per day he can tap 500 liters. That means earning is Rs.25,000/- Rs.3000/- can be given for tapping and net earning will be 22000/- )

ക്ഷീരവികസന വകുപ്പിനു കീഴിൽ ആനന്ദ് മാതൃകാ ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ (അപ്കോസ്) പാൽ സംഭരിച്ചു വിപണനം ചെയ്യുന്ന രീതിയിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ "പനയുടമാ സഹ .സംഘങ്ങൾ "രൂപീകരിച്ച് കർഷകരിൽ നിന്നും ദിവസേന രണ്ടു നേരം കള്ളു സംഭരിക്കാം. ഇപ്രകാരം ശേഖരിക്കുന്ന മായമില്ലാത്ത കള്ളായിരിക്കണം എല്ലാ ഷാപ്പുകളിലും വിൽക്കേണ്ടത്.കൂടാതെ ഉയർന്ന ഡിമാന്റും, വിപണിയിൽ പ്രിയങ്കരവുമായ ഈ പാനീയത്തിന് വലിയ കയറ്റുമതി സാധ്യതയുമുണ്ട്.പെട്രോളിയം, സ്വർണ്ണ ഖനനം കൊണ്ടു സമ്പന്നമായ രാജ്യങ്ങളേക്കാളും മുൻപന്തിയിലെത്താൻ ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ സംസ്ഥാനത്തിനാവും.....

വേണ്ടത് ദിശാബോധവും, ആർജ്ജവവുമുള്ള ഭരണാധികാരികളും, ജനക്ഷേമം മുൻനിർത്തിയുള്ള നിയമഭേദഗതികളും മാത്രം.

( Just like Anand model,Excise department can start Palm farmers cooperative and can provide good toddy instead of adulterated one that we get now. All this become reality,if the administrators have right direction,political will and social commitment to change the acts and rules accordingly)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ മെഡിസിനല്‍ മാറ്റുമായി കയര്‍ കോര്‍പ്പറേഷന്‍


English Summary: Fish tail palm for Kerala to become rich, Keralam sampannamakan choondappana

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds