<
  1. Features

ലോക Egg ദിനത്തിൽ അറിഞ്ഞിരിക്കാം ചരിത്രവും ഗുണങ്ങളും

ഈ വർഷത്തെ മുട്ട ദിനത്തിൻ്റെ തീം ‘Eggs for a better life’ എന്നാണ്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ മുട്ട പരിസ്ഥിതി സുസ്ഥിരവും, പ്രോട്ടീൻ ഗുണത്താൽ സമ്പന്നവുമാണ്. ആരോഗ്യമുള്ള ഹൃദയത്തിന് ദിവസവും ഒരു മുട്ട കഴിച്ചാൽ മതി എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അത് പോലെ തന്നെ ഒട്ടനവധി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.

Saranya Sasidharan
History and benefits of eggs
History and benefits of eggs

ഇന്ന് ഒക്ടോബർ 14, ലോക മുട്ട ദിനം. 1996 മുതൽ എല്ലാ വർഷത്തിലും ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ചയാണ് ലോക മുട്ട ദിനമായി ആചരിക്കുന്നത്. ഈ വർഷത്തിൽ ഒക്ടോബർ 14ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒന്നിച്ച് വ്യത്യസ്ഥ രീതികളിൽ ഇത് ആഘോഷിക്കും.

ഈ വർഷത്തെ മുട്ട ദിനത്തിൻ്റെ തീം ‘Eggs for a better life’ എന്നാണ്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ മുട്ട പരിസ്ഥിതി സുസ്ഥിരവും, പ്രോട്ടീൻ ഗുണത്താൽ സമ്പന്നവുമാണ്. ആരോഗ്യമുള്ള ഹൃദയത്തിന് ദിവസവും ഒരു മുട്ട കഴിച്ചാൽ മതി എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അത് പോലെ തന്നെ ഒട്ടനവധി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.

മുട്ടയുടെ ചരിത്രം

ബിസി 7500 മുതലാണ് മനുഷ്യർ മുടട്കൾ ഉപയോഗിച്ച് തുടങ്ങിയതെന്ന് കതുതപ്പെടുന്നു. വിറ്റാമിൻ ഡി, ബി6, ബി13 എന്നിവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളയും മഞ്ഞയും ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.

മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

വിറ്റമിനുകളും, ധാതുക്കളും, പ്രോട്ടീൻ ഗുണങ്ങളും അടങ്ങിയതാണ് മുട്ടകൾ, ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷണം തലച്ചോറിൻ്റെ വികസനത്തിനും, ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്. മാത്രമല്ല പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും മുട്ട വളരെ നല്ലതാണ്. ഒമേഗ3 തലച്ചോറിന്റെ വികസനത്തെ പോഷിപ്പിക്കുന്നതിനും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകളാണ്.

ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഒന്നാണ് മുട്ട, നിങ്ങൾക്ക് പുഴുങ്ങിയോ, പൊരിച്ചോ, അല്ലെങ്കിൽ കറി വെച്ചോ കഴിക്കാവുന്നതാണ്. മുട്ടകൾ എങ്ങനെ പാകം ചെയ്ത് കഴിച്ചാലും അതിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നില്ല എന്നത് അതിൻ്റെ സവിശേഷതയാണ്.

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഭക്ഷണമാണ് മുട്ടയുടെ വെള്ള. എന്നാൽ മഞ്ഞക്കുരുവോ പോഷക സമൃദ്ധമാണെങ്കിലും ഇത് കൊളസ്ട്രോൾ അടങ്ങിയ പദാർത്ഥമായതിനാൽ പ്രമേഹം, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉള്ളവർ ദിവസത്തിൽ ഒന്നിൽ കൂടുതൽ മുട്ട കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മുട്ടയുടെ വെള്ളയിൽ ഫാറ്റി കുറവാണ്, കുറഞ്ഞ അളവിൽ മാത്രമാണ് കലോറിയും അടങ്ങിയിട്ടുള്ളു. ഡയറ്റ് ചെയ്യുന്നവർക്ക് വേണ്ട ഊർജ്ജം നൽകാൻ മുട്ടയ്ക്ക് കഴിയും എന്നതിൽ സംശയമില്ല.
എല്ലുകളുടെ വളർച്ചയ്ക്ക് ആരോഗ്യത്തിനും മുട്ട കഴിക്കുന്നത് നല്ലതാണ്, കാരണം മുട്ടയിൽ സൾഫർ അടങ്ങിയിട്ടുണ്ട്.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ മാർഗ നിർദേശമനുസരിച്ച് ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിൻ്റെ വളർച്ചയ്ക്കും, മസ്തിഷ്കത്തിൻ്റെ വികസനത്തിനും, ജനന വൈകല്യങ്ങൾ കുറയ്ക്കുവാനും ഇത് സഹായിക്കുന്നു.

മാത്രമല്ല ഇത് കണ്ണിനും വളരെ ഗുണകരമാണ്, കാരണം ഇതിൽ പ്രോട്ടീനും, മറ്റ് അമിനോ ആസിഡുകളും ല്യൂട്ടിൻ എന്ന പോഷകവും അടങ്ങിയിട്ടുണ്ട്. ആരോഗ്യവാനായിരിക്കുവാൻ ഒരു ദിവസം ഒന്നോ മുട്ടകൾ ദിവസവും കഴിക്കാവുന്നതാണ്.
ശരീര ഭാരം കുറയ്ക്കാൻ മുട്ടയുടെ വെള്ള മാത്രം കഴിക്കാവുന്നതാണ്. എന്നാൽ ഭാരക്കുറവുള്ള കുട്ടികൾക്ക് ദിവസേന ഒരു മുട്ട വീതം കഴിക്കാവുന്നതാണ്. മുടിക്കും ചർമ്മത്തിനും വളരെ ഫലപ്രദമാണ് മുട്ട. ചർമ്മത്തിൻ്റെ ആരോഗ്യ നിനലനിർത്താൻ മുട്ട കഴിച്ചാൽ മതി. ഇത് ചർമ്മത്തിന് മാത്രം അല്ല, മുടിക്കും വളരെ നല്ലതാണ്. ഇരുമ്പിൻ്റെ അഭാവം കുറയ്ക്കാൻ മുട്ടയുടെ മഞ്ഞ ഭാഗം കഴിക്കാവുന്നതാണ്. കാരണം ഇതിൽ കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

Today is October 14, World Egg Day. Since 1996, World Egg Day has been celebrated every year on the second Friday of October. This year on October 14, countries across the world will celebrate it in different ways.
The theme of this year's Egg Day is 'Eggs for a better life. Eggs are environmentally sustainable with many nutritional benefits and are rich in protein. Health experts say that one egg a day is enough for a healthy heart. You will get many benefits as well.

ബന്ധപ്പെട്ട വാർത്തകൾ:ചെടികൾക്ക് നിങ്ങളെ സുഖപ്പെടുത്താൻ കഴിയുമോ? പൂന്തോട്ടപരിപാലനം മനസിന് തെറാപ്പിയാകുമ്പോൾ...

English Summary: History and benefits of eggs

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds