തീന്‍മേശയിലെ താരമായി ചക്ക മാറുമ്പോള്‍...
രണ്ടു വര്‍ഷം മുന്‍പ് കേരളസംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക മാറിയതോടെ നാട്ടിന്‍പുറങ്ങളില്‍ വെറുതെ കളഞ്ഞിരുന്ന പോഷകമൂല്യങ്ങളുടെ കലവറയായ ചക്കയുടെ തലവരയും തെളിഞ്ഞിരിക്കുകയാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതു പോയെയായിരുന്നു ഏറെക്കാലം ചക്കയുടെ കാര്യവും. മുറ്റത്ത് സമൃദ്ധമായി ലഭിച്ചു കൊണ്ടിരുന്ന ചക്കയെ മലയാളി തിരിച്ചറിയാന്‍ വൈകി. വിദേശരാജ്യങ്ങളില്‍ പോലും ചക്കയുടെ മൂല്യം തിരിച്ചറിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ മലയാളനാട്ടിലും ചക്കക്കും ചക്ക വിഭവങ്ങള്‍ക്കും സ്വീകാര്യതയേറിയത്. Even in foreign countries, the value of jackfruit is now recognized only in the state of Kerala. കേരളത്തില്‍ വര്‍ഷം
തോറും 3ലക്ഷം ടണ്‍ ചക്ക വിളയുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ചക്കദിനത്തില്‍ ചില ചക്ക വിശേഷങ്ങളിതാ..
അല്‍പം ചക്കപ്പുരാണം..
ചക്കയുടെ ജന്മദേശം എന്നറിയപ്പെടുന്നത് ഏഷ്യതന്നെയാണ്. ഇന്ത്യ,ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിന്‍സുലക്കു കിഴക്കു വശങ്ങളിലുമായിട്ടാണ് ചക്ക പ്രധാനമായിട്ടും ഉള്ളത്.
ചിലയിടങ്ങളില്‍ പനസം എന്നൊരു പേരും ചക്കയ്ക്കുണ്ട്. ഏറ്റവും വലിയ കായ്ഫലം എന്നൊരു വിശേഷണം ചക്കയ്ക്കുണ്ട്. വിയറ്റാനം,തായ്‌ലന്റ്,മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍തോതില്‍ ഇപ്പോള്‍ ചക്ക കൃഷി ചെയ്തും വരുന്നുണ്ട്. വരിക്ക, തേന്‍വരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ വിവിധ തരത്തിലുള്ള ചക്കകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കേരളത്തില്‍ വികസിപ്പിച്ചെടുത്ത ചക്കയിനങ്ങളുമുണ്ട്. ചക്കയുടെ തോട് തൊട്ട് ചക്കക്കരു വരെ ഭക്ഷ്യയോഗ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. രണ്ടു വര്‍ഷം മുന്‍പ് കേരളം ഔദ്യോഗികമായി ചക്ക നമ്മുടെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചു. അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റേയും ഔദ്യോഗിക ഫലം ചക്ക തന്നെയാണ്.
പോഷകമൂല്യവും ഔഷധഗുണവും നമുക്ക് അറിയുന്നതും അറിയാത്തതുമായി ഒരു നൂറായിരം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് വിറ്റമിന്‍ സി എന്നിവയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.
മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും. അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപ്പഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്. ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ റേഡിയേഷന്‍ ചികിത്സയില്‍ ഫലപ്രദമാണ്.
ചക്ക വിഭവങ്ങള്‍...
ചക്ക കൊണ്ട് ജാം, പപ്പടം, പുഴുക്ക്, അട, പായസം, ഹല്‍വ, വൈന്‍, കട്‌ലറ്റ, ഷവര്‍മ, ബിരിയാണി, സാന്‍വിച്ച്, എന്നിങ്ങനെ ഒരു നൂറു കൂട്ടംവിഭവങ്ങള്‍ ഉണ്ടാക്കാം. ചക്ക കൊണ്ടുള്ള ചിപ്‌സ് മുതല്‍ ജ്യൂസ് വരെയായിരുന്നു കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ മലയാളികളുടെ തീന്‍മേശകളെ വിഭവസമൃദ്ധമാക്കിയത്. ചക്കയുടെ പ്രധാന ഭക്ഷ്യയോഗ്യവസ്തുവായ ചുള കൂടാതെ കുരു,ചക്കപ്പൂഞ്ഞ്,പാട,മടല്‍, എന്നിവയെല്ലാം വിവിധ ഭക്ഷ്യവസ്തുക്കളായി മാറ്റിയെടുക്കാറുണ്ട്. നമ്മുടെ നാട്ടില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചക്ക കൊണ്ട് ബിസ്‌ക്കറ്റ് മുതല്‍ കാലിത്തീറ്റ വരെ നിര്‍മിക്കുന്നുണ്ട്. ചക്ക വിഭവങ്ങള്‍ക്ക് പ്രാധാന്യമേറിയതോടെ ചക്കവിപണനകേന്ദ്രങ്ങളും, ചക്ക മഹോല്‍സവങ്ങളും നാട്ടില്‍ സജീവമാവുകയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോക്ക്ഡൌൺ കാലത്തും രാസവളങ്ങളുടെ വമ്പിച്ച വിൽപന
English Summary: JACK FRUITS turns in to the star of dining table
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments