Features

ജാതിക്കൃഷിയില്‍ സമാനതകളില്ലാത്ത മുന്നേറ്റവുമായി നിരപ്പേല്‍ നഴ്‌സറി

കേരളത്തില്‍ കാര്‍ഷിക മേഖലയിലെ നഴ്‌സറികളുടെ തലസ്ഥാനമായ തൃശൂര്‍ പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന നിരപ്പേല്‍ നഴ്‌സറി ജാതിക്കൃഷിയില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നത്. ജാതിയുടെ വിവിധ ഇനങ്ങളായ ഗോള്‍ഡന്‍, ശ്രീലങ്കന്‍ ജൈന്റ്, വിശ്വശ്രീ, സിന്ദുശ്രീ, മഞ്ഞപത്രി എന്നിവയുടെ ബഡ് വുഡുകള്‍ ശേഖരിച്ച് ബഡ് ചെയ്ത് പിടിപ്പിച്ചാണ് പോള്‍സനും ഭാര്യ വിജിതയും പരീക്ഷണ നിരീക്ഷണങ്ങള്‍ ആരംഭിച്ചത്.സിന്ദുശ്രീ, വിശ്വശ്രീ എന്നീ ഇനങ്ങള്‍ കേന്ദ്ര സുഗന്ധവിള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാങ്ങി ഇവയുടെ ബഡ്ഡിങ്ങ് രീതി സൈഡ് ബഡ്ഡിങ്ങില്‍ നിന്നും നേര്‍ ബഡ്ഡിങ്ങ് ആക്കി മാറ്റി കൂടുതല്‍ ഗുണമേന്മയും ഉല്പാദനക്ഷമതയുള്ളതുമാക്കി.നിരപ്പേല്‍ ഗാര്‍ഡന്‍സിന്റെ സ്വന്തം ഇനമാണ് ഗോള്‍ഡന്‍ ജാതി. സാധാരണ ജാതി ഇനങ്ങള്‍ക്ക് 120 മുതല്‍ 140 കായ്കള്‍ വേണം ഒരു കിലോഗ്രാം തൂക്കം ലഭിക്കുന്നതിന്. എന്നാല്‍, ഗോള്‍ഡന്‍ ഇനത്തിന് വെറും 50 കായുണ്ടെങ്കില്‍ ഒരു കിലോഗ്രാം തൂക്കം ലഭിക്കുന്നു. സാധാരണ ഇനങ്ങളുടെ ഒരു കായ്ക്ക് 1.25 രൂപ ലഭിക്കുമ്പോള്‍ ഗോള്‍ഡന്‍ ഇനത്തിന് ശരാശരി 5 രൂപയിലധികം ലഭിക്കുന്നു. കൂടാതെ വിപണിയില്‍ ഏറ്റവും മുന്തിയ ഇനമായി വില്‍ക്കുന്നതിനും സാധിക്കും. ഗോള്‍ഡന്‍ ഇനങ്ങളുടെ ഏറ്റവും പരമപ്രധാനമായ കാര്യം മൂന്നുവര്‍ഷം പ്രായമായ ചെടിക്ക് 10 കിലോ ചാണകം നല്‍കിയാല്‍ തന്നെ വളപ്രയോഗം പൂര്‍ത്തിയായി എന്നതാണ്. നൂറുശതമാം ജൈവരീതിയില്‍ കൃഷി ചെയ്യാവുന്ന ഇനമാണ് നിരപ്പേല്‍ ഗോള്‍ഡന്‍.
 

ജാതികൃഷിക്ക് പ്രതികൂലകാലാവസ്ഥയുള്ള പൊള്ളാച്ചിയിലെ, അത്യുല്പാദനശേഷിയുള്ള ചെടികളില്‍ നിന്നും ബഡ്ഡ് ചെയ്‌തെടുത്ത പുതിയ ഇനവും ഇവിടെ ലഭ്യമാണ്. ഒരു കായയില്‍ നിന്നും നാല് ഗ്രാമും 70 കായ്ക്ക് ഒരു കിലോ എന്ന കണക്കില്‍ പത്രിയും ലഭിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും മികച്ച ഉല്പാദനക്ഷമതയും രോഗപ്രതിരോധശേഷിയും ഉള്ള ഇനമാണിത്. ശ്രീലങ്കന്‍ ജൈന്റ് എന്ന ഇനം ജാതിയുടെ പത്രിക്ക് എട്ടുഗ്രാം വരെ തൂക്കം ലഭിക്കുന്നു. സാധാരണ ഇനങ്ങളുടെ പത്രി ഒരു ഗ്രാമില്‍ കൂടുതല്‍ ലഭിക്കാറില്ല. വിപണിയില്‍ ഇരട്ടി വില ലഭിക്കുന്ന മഞ്ഞപത്രിയുള്ള ജാതി ഇനങ്ങളും കര്‍ഷകര്‍ക്ക് ഏറെ പ്രിയം. ജാതി കൂടാതെ പ്ലാവ്, റംമ്പുട്ടാന്‍, മാവ് എന്നിവയുടെ വിവിധ ഇനങ്ങളും നിരപ്പേല്‍ നഴ്‌സറിയില്‍ സുലഭം. 

2017 ലാണ് ഒരു ചെടിയില്‍ നിന്നും പല ഇനങ്ങള്‍ ബഡ്ഡ് ചെയ്ത് നല്ല തൈകള്‍ ഉല്പാദിപ്പിക്കുക എന്ന സ്വപ്നപദ്ധതി പോള്‍സണ്‍ സാക്ഷാത്കരിക്കുന്നത്. ഒരു മരത്തില്‍ നിന്നും വിവിധ രുചിയിലും വലുപ്പത്തിലുമുള്ള ഇനങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ ഉല്പാദിപ്പിക്കുന്നതിന് മള്‍ട്ടിപ്പിള്‍ ബഡ്ഡിലൂടെ സാധിക്കുന്നു. പ്ലാവിന്റെ ഇനങ്ങളായ തായ്‌ലന്റ് പിങ്ക്, ചെമ്പരത്തി, വരിക്ക ഗംലസ്, തേന്‍വരിക്ക, ചെമ്പടക്ക്, ഡാംങ്ങ് സൂര്യ എന്നിങ്ങനെയുള്ള വിവിധ ഇനങ്ങളുടെ നാല് ഇനങ്ങള്‍ വരെ ഒരു തൈയില്‍ ബഡ്ഡ് ചെയ്ത് നിരപ്പേല്‍ മള്‍ട്ടിപ്പിള്‍ ജാക്ക് എന്ന പേരില്‍ ലഭിക്കുന്നു. കൂടാതെ മുപ്പതിലധികം മാവിനങ്ങളുടെ മള്‍ട്ടപ്പിള്‍ തൈകളും ഉല്പാദിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, മലേഷ്യന്‍ റംമ്പുട്ടാന്റെ വിവിധ ഇനങ്ങള്‍ ഒരു ചെടിയില്‍ ബഡ്ഡ് ചെയ്ത് നല്‍കുന്നുണ്ട്. വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി നല്ല ചക്കപ്പഴം ലഭിക്കുന്നതും അധികം വളരാത്തതും ഏറ്റവും ഉല്പാദനശേഷിയുള്ളതും അതീവ രുചികരവുമായ ബ്രസീലിയന്‍ ഇനം പ്ലാവ് നിരപ്പേല്‍ ജാക്ക് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്. കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ട പ്ലാവിനമാണ് നിരപ്പേല്‍ ജാക്ക്. ശാസ്ത്രീയമായി സ്വന്തം രീതിയില്‍ കായിക പ്രജനനം മുഖേന ഏറ്റവും ഗുണമേന്മയുള്ള തൈകള്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് പോള്‍സന്റെ നിരപ്പേല്‍ നഴ്‌സറിക്ക് സാധിക്കുന്നുണ്ട്. 
നമ്പര്‍ - പോള്‍സണ്‍ നിരപ്പേല്‍: 8086338506
 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox