<
Features

മാരാരി ഫ്രഷുമായി നിഷാദ് എത്തുന്നു ഫാർമർ ദ ബ്രാൻഡിൽ

നിഷാദ്
നിഷാദ്

നിഷാദിന് ഈ കോവിഡ് കാലത്താണ് തിരക്കേറിയതു. കണ്ണൂർ മുതൽ തിരുവനന്തപുറം വരെ മാരാരി ഫ്രഷ് പാക്കറ്റിൽ പച്ചക്കറി, ആവശ്യക്കാരിൽ എത്തിക്കാൻ ഓടേണ്ടതുണ്ട്. ഇതുവരെ കണ്ണൂർ വരെ പോയിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലാണ് കണ്ണൂർ വകരെ മാരാരി ഫ്രഷ് എത്തി തുടങ്ങിയത്. ഫോണിൽ വിളിച്ചാൽ ഒരു മിനിറ്റോ രണ്ടു മിനിറ്റോഎന്തെങ്കിലുംപറഞ്ഞെങ്കിലായി. സമയക്കുറവാണ്. കാരണം മറ്റൊന്നുമല്ല നന്നായി ഹാർഡ് വർക്ക് ചെയ്യും അത്ര തന്നെ.

കൃഷി മന്ത്രി വി എസ് സുനിൽകുമാറിനും മാരാരിക്കുളം വടക്കു പഞ്ചായത്തു പ്രസിഡന്റ് അഡ്വ പ്രിയേഷ് കുമാറിനും ഒപ്പം
കൃഷി മന്ത്രി വി എസ് സുനിൽകുമാറിനും മാരാരിക്കുളം വടക്കു പഞ്ചായത്തു പ്രസിഡന്റ് അഡ്വ പ്രിയേഷ് കുമാറിനും ഒപ്പം

ഇനി നിഷാദ് ആരെന്നു നിഷാദിനെ അറിയാത്തവർക്കായി പറയാം.നിയമ ബിരുദധാരിയായ ഈ ചെറുപ്പക്കാരൻ പക്ഷേ കോടതിയിൽ പോകാൻ സമയമില്ല, മനസ്സുമില്ല. പച്ചക്കറി കൃഷിയിലാണ് താൽപര്യം. വെറുതെ കൃഷിയല്ല. വാണിജ്യാടിസ്ഥാനത്തിൽത്തന്നെ. ജൈവ വളം മാത്രമുപയോഗിച്ച് . ചുറുചുറുക്കോടെ ഓടി നടന്നാണ് കൃഷി. ഓരോ ടൈമിലും ഓരോ കൃഷി. ഓണമായാലും വിഷുവായാലും ഈസ്റ്ററായാലും റംസാനായാലും നിഷാദിന്റെ പക്കൽ പച്ചക്കറി റെഡി.ഈ പച്ചക്കറിയൊന്നും കെട്ടിക്കിടക്കുകയോ വിപണിയില്ലാതെ കെട്ടുപോവുകയോ ചെയ്യുന്നില്ല കേട്ടോ. രാവിലെ വിളവെടുത്താൽ അപ്പോൾത്തന്നെ വിറ്റുപോവും. അല്ലെങ്കിൽ അതിനൊക്കെ അപ്പോൾത്തന്നെ ഓർഡറാകും.

നിഷാദിന്റെ ജൈവ പച്ചക്കറികൾക്കായി എങ്ങനെ ഓർഡർ കൊടുക്കാം.?

നിഷാദിന് സ്വന്തമായി ഒരു വെബ് സൈറ്റുണ്ട്. WWW. mararifresh.com എന്നതാണ് വെബ്സൈറ്റ് വിലാസം. ഇതിൽ ഓർഡർ ചെയ്താൽ കൃത്യമായി അന്ന് വൈകിട്ട് 5 മണിക്കുള്ളിൽ ഫ്രെഷ് ജൈവ പച്ചക്കറികൾ വീട്ടുപടിക്കൽ എത്തിയിരിക്കും. പച്ചക്കറികൾ വാങ്ങിയതിനുശേഷം പണം നൽകിയാൽ മതി. ഇതിനൊക്കെ ഒരു പാട് ജോലിക്കാരുടെ സേവനം നിഷാദിനുണ്ടെന്ന് കരുതിയെങ്കിൽ തെറ്റി. തൊഴിലാളിയും മുതലാളിയുമെല്ലാം ഈ ഒരാൾ തന്നെ. Nishad has his own website. WWW.mararifresh.com. Fresh organic vegetables will be delivered to your doorstep by 5pm exactly if you order it. All you have to do is pay after buying the vegetables. It would be a mistake to think that Nishad has the services of a lot of employees. The worker and the employer are one and the same.

Nishad
നിഷാദ്

എവിടെയൊക്കെ പച്ചക്കറികൾ എത്തിക്കും

നിലവിൽ ആലപ്പുഴ മുതൽ കണ്ണൂർ വരെ ഓർഡർ കിട്ടുന്നതനുസരിച്ചു പച്ചക്കറി വണ്ടി പോകുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനുസരിച്ചാണ് വിൽപനയുടെ ഏരിയയും വിപുലീകരിക്കുന്നത് എന്നാണ് നിഷാദ് പറയുന്നത്.ആലപ്പുഴ, എറണാകുളം എന്നിവിടങ്ങിളിലായി. നിലവിൽ 150 ഓളം ആൾക്കാർ പച്ചക്കറി സ്ഥിരമായി വാക്കുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിൽപന . തലേന്ന് വൈകിട്ട് 5 മണി വരെ ഓർഡർ സ്വീകരിക്കും.

with Finance minister Dr. TM Thomas issacac
ധനമന്ത്രി Dr .ടി എം തോമസ് ഐസക് നൊപ്പം

ഈ പച്ചക്കറികൾ കൂടാതെ നിഷാദിന്റെ കയ്യിൽ ഇവയുടെ ഉപോത്‌പന്നങ്ങളുടെ വില്പനയും ഉണ്ട്. അതെല്ലാം മാരാരി ഫ്രഷ് എന്ന ലേബലിലാണ് വിൽക്കുന്നത്. ഇവയെക്കുറിച്ച് കൂടുതലറിയാൻ നമ്മുടെയെല്ലാം മൊബൈലിലെ പ്ലേ സ്റ്റോറിൽ സേർച്ച് ചെയ്താൽ മാരാരി ഫ്രഷ് എന്ന ആപ്പ് കാണാം. അത്ഡൗൺലോഡ് ചെയ്താൽ മതി. സ്ഥിരമായി നമുക്ക് നിഷാദിന്റെ പച്ചക്കറികളുടെയും മറ്റു ഉല്പന്നങ്ങളുടെയും സ്‌റ്റോക്കും വിലവിവരവും എല്ലാം കൃത്യമായി അറിയാനാകും. താൻ ഉണ്ടാക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്താനായാണ് നിഷാദ് ഈ ആപ്പ് പുറത്തിറക്കിയത്. രാവിലെ വിളവെടുക്കും. 9 മണിക്കുള്ളിൽ ഓർഡർ ചെയ്താൽ 4 മുതൽ 8 മണിക്കൂറിനുള്ളിൽ ആവശ്യക്കാർക്കെത്തിക്കാൻ സാധിക്കും. കേരളത്തിലാദ്യമായാണ് ഒരു കർഷകൻ സ്വന്തമായി ഒരു ആപ്പ് കണ്ടുപിടിച്ചിരിക്കുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 12 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വിളകൾ കൂടാതെ മറ്റു കർഷകരുടെ ഉല്പന്നങ്ങളും നിഷാദ് വിറ്റു കൊടുക്കുന്നു. വർഷം മുഴുവൻ ഒരേ വിലയിൽ വില്കാനാവുക എന്നതും നിഷാദിന്റെ മാത്രം പ്രത്യേകതയാണ്. ചിലപ്പോൾ വർഷം മുഴുവൻ എന്നത് വർഷത്തിൽ 2 പ്രാവശ്യം എന്ന് മാറാം. എങ്കിലും ഉല്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് ഉപഭോക്താക്കൾക്കറിയാം.

സലാഡ് കുക്കുമ്പര്‍, തണ്ണിമത്തൻ,കാബേജ്,ചൈനീസ് കാബേജ്,കോളിഫ്ളവര്‍,ബ്രൊക്കോളി . ചീര, വഴുതന, പയർ, പടവലം, പാവൽ അങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ വിളകളും നിഷാദിന്റെ ഫാമിൽ റെഡി. കൂടാതെ നാടൻ പശുക്കളുമുണ്ട്. ഇവയുടെ ചാണകമാണ് വളമായി ഉപയോഗിക്കുന്നത്.

കോവിഡ് കാലത്തിന് തൊട്ട് മുൻപ് പഠനത്തിന് ശേഷമുള്ള ഒഴിവ് സമയങ്ങളിൽ ചെറിയ ജോലി ചെയ്ത് വരുമാനമുണ്ടാക്കാം എന്ന സർക്കാർ നയത്തിന് ചുവട് പിടിച്ച് നിഷാദിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ കൊവിഡ് വന്ന് ആളുകൾ സാമൂഹികാകലം പാലിച്ചതിനാൽ ചെറിയൊരിടവേളയിലാണ് ആ പദ്ധതി. ഈ ഒറ്റയാൾ പോരാട്ടങ്ങൾക്കൊരു കൈത്താങ്ങാവുമായിരുന്നു കൃഷിയിൽ തൽപരരായി വരുന്ന വിദ്യാർത്ഥികൾ.Just before the Kovid era, a Facebook post by Nishad was well received in response to the government's policy of earning a living by doing small jobs in the spare time after graduation. But the project was delayed for a while as Kovid came.Students interested in agriculture would be a helping hand to these lone struggles ..

Nishad with friends
അഡ്വ. എം സന്തോഷ് കുമാർ , അഡ്വ. ഡി പ്രിയേഷ് കു മാർ,അഡ്വ. രവികുമാർ എന്നിവർക്കൊപ്പം

തേടിയെത്തുന്ന പ്രോത്സാഹനങ്ങൾ.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കായി സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജൈവ കർഷകനുള്ള അക്ഷയശ്രീ ആലപ്പുഴ ജില്ലാതല അവാർഡ് 2019 ൽ ലഭിച്ചത് നിഷാദ് മാരാരിക്കുളത്തിനാണ്. ആധുനിക കാലത്തിന്റെ ഏറ്റവും വലിയ അനിവാര്യതയായി മാറിയ ഡിജിറ്റൽ സാങ്കേതികത കൃഷിയിൽ ആവിഷ്കരിക്കാൻ ധൈര്യം കാണിച്ച ഇന്ത്യയിലെ തന്നെ ആദ്യ കർഷകനാണ് നിഷാദ്. വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളുമെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ആരും പച്ചക്കറികൾക്ക് ഓൺലൈൻ വിപണി ചിന്തിച്ചിട്ടു പോലുമില്ലാത്ത കാലത്താണ് Mararifresh.com എന്ന സൈറ്റ് യാഥാർഥ്യമാക്കിയത്. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷി ലാഭകരമാണോ എന്ന് ചോദിച്ചാൽ ഗുണമേന്മയുടെ കാര്യത്തിൽ കോമ്പ്രമൈസ് ചെയ്യാൻ പറ്റില്ലെന്നും പണക്കാരനാകാനുള്ള അതിമോഹമൊന്നും കൃഷിയുടെ പിന്നിൽ ഇല്ലെന്നും നിഷാദ് ഉറപ്പിച്ചു പറയും. ഇതിന് മുമ്പും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നിഷാദിനെ തേടി എത്തിയിട്ടുണ്ട്. ഇത് രണ്ടു മാസത്തിനുള്ളിൽ ലഭിക്കുന്ന മൂന്നാമത്തെ ജില്ലാതല അവാർഡാണ്.

കൂടാതെ വിദേശ സംഘങ്ങൾ ഉൾപ്പെടെ നിരവധി പേർ നിഷാദിന്റെ ഫാമി ലെത്താറുണ്ട്. കൃഷിയനുഭവങ്ങൾ നേരിട്ട് മനസിലാക്കാൻ.

with finance minister Dr. TM Thomas Issac and D Priyesh Kumar
ധനമന്ത്രി Dr റ്റിഎം തോമസ് ഐസക്, അഡ്വ. ഡി പ്രിയേഷ് കുമാറിനൊപ്പം നിഷാദിന്റെ കൃഷി സ്ഥലം സന്ദശിച്ചപ്പോൾ

ശരിക്കും കൃഷിയിൽ പിന്തുടരുന്ന നിഷാദിന്റെ സത്യസന്ധതയാണ് അംഗീകരിക്കപ്പെടുന്നത്. മാരാരിക്കുളം ഭാഗത്താണ് നിഷാദിന്റെ തോട്ടങ്ങൾ ഏറെയും. എറണാുകുളത്ത് പോകുമ്പോഴോ വരുമ്പോഴോ സൗകര്യം പോലെ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ നിഷാദിന്റെ പച്ചക്കറിത്തോട്ടം സന്ദർശിക്കാൻ ശ്രമിക്കുക. നിഷാദിന്റെ കൃഷി ഒരു അനുഭവമായി സംസ്കാരമായി നമുക്ക് അനുഭവിക്കാനാകും. മറ്റുള്ളവർക്ക് കൃഷി പ്രചോദനമാകുന്ന നിഷാദിന്റെ ഉത്സാഹ ത്തിന് ഇനിയുമിനിയും ഒരുപാട് അംഗീകാരങ്ങൾ തേടിയെത്തട്ടെ എന്നാശംസിക്കാം.

Marari fresh brand chilli  powder
മാരാരി ഫ്രഷ് ബ്രാൻഡ് മുളക് പൊടി

യഥാർത്ഥത്തിൽ മാരാരി ഫ്രെഷ് . എന്ന ഈ ഉദ്യമം ഒരു അഗ്രി സ്ററാര്‍ട്ടപ്പാണ്..കേരളത്തില്‍ തന്നെ ഒരു പച്ചക്കറി കര്‍ഷകന്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി തുടങ്ങിയ ആദ്യ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം...www.mararifresh.com സുരക്ഷിതഭക്ഷണം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് പ്രഥമ ലക്ഷ്യമെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗ്രാമീണമേഖലയില്‍ ഒട്ടനവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും അതുവഴി കുറച്ച് കുടുംബങ്ങളിലെങ്കിലും അഭിവൃദ്ധിയുടെ പ്രകാശം പരത്താനും കഴിഞ്ഞു ഈ കർഷകന്. കഴിഞ്ഞ ഓണനാളിൽ തന്നെ എറണാകുളത്തും ചേര്‍ത്തലയിലും ആലപ്പുഴയിലും പുതിയ പോപ്പ് അപ് സ്‌റ്റോറുകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു..കൂടുതല്‍ കാര്‍ഷികവ്യാപന മേഖലയിലേയ്ക്ക് ചുവടുവയ്ക്കുന്നതിന്‍റ ഭാഗമായി, കൃഷിയില്‍ താത്പര്യമുളള, വ്യക്തികള്‍,സ്ഥാപനങ്ങള്‍,ഷോപ്പുകള്‍ എന്നിവയ്ക്ക് മാരാരി ഫ്രെഷുമായി കൈകോര്‍ക്കാം..തോട്ടം ഒരുക്കല്‍ മുതല്‍ വിപണനം വരെയുളള സഹായങ്ങള്‍ ഞങ്ങള്‍ ചെയ്തുതരും.മാര്‍ക്കറ്റ് കയറ്റിറക്കങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത തരത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ മാത്രം മാറ്റം വരുന്ന സ്ഥിരവില ഉറപ്പുനല്‍കുന്ന വിപണന പിന്തുണയും ലഭിക്കും.താത്പര്യമുളളവര്‍ക്ക് നിഷാദിനെ വിളിക്കാം..9846335888

നിഷാദ് കൃഷിജാഗ്രൻ ഫേസ്ബുക് പേജിലൂടെ farmer the brand എന്ന live പ്രോഗ്രാമിൽ വരുന്നുണ്ട് തന്റെ ബ്രാൻഡായ MARARI FRESH നെ ക്കുറിച്ചു സംസാരിക്കാൻ. ഇത് മാതിരി സ്റ്റാർട്ട് അപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ലൈവിൽ വന്നു നിഷാദിനോട് സംസാരിക്കാം. 26 നു ഞായറാഴ്ച രാവിലെ 11 മണിക്ക്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)

#FTB#Farmer The Brand#Krishijagran#Agri


English Summary: Nishad arrives at Farmer the Brand with Marari Fresh

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds