<
Features

വയനാട്ടിലെ ജൈവ കൃഷി ഒരു മാതൃക

വയനാട്ടിലെ ജൈവ കൃഷി
വയനാട്ടിലെ ജൈവ കൃഷി

ജൈവ വൈവിധ്യത്തിൽ സമ്പന്നമായ വയനാട് കേരളത്തിലെ പ്രധാനപ്പെട്ട മലയോര ജില്ലയാണ് വ്യവസായ സംരംഭങ്ങൾ ഇല്ലാത്തതുകൊണ്ടും, 90 ശതമാനം ആളുകളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. വയനാട്ടിലെ മഞ്ഞളും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പുരാതനകാലം തൊട്ടേ പ്രസിദ്ധമാണ്. സമീപകാലത്തെ രാസവള കീടനാശിനികളുടെ ഉപയോഗവും വാഴകൃഷിയുടെ മുന്നേറ്റവും ആവാസവ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും ഗണ്യമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി.

According to a study conducted by Swaminathan Research years ago, about 300 pesticides were found to be used in Wayanad at that time.

വർഷങ്ങൾക്കു മുൻപ് മുൻപ് സ്വാമിനാഥൻ ഗവേഷണ നിലനിർത്തിയ ഒരു പഠന റിപ്പോർട്ട് പ്രകാരം ഏകദേശം മുന്നൂറോളം രാസകീടനാശിനികൾ അക്കാലത്ത് വയനാട്ടിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. രാസ കീടനാശിനികളുടെ അമിത ഉപയോഗം കൊണ്ട് വയനാടൻ നേന്ത്ര കുലകൾ ഒരു സമയത്ത് മറ്റു ജില്ലകളിൽ വിറ്റഴിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി. വാഴ കൃഷിയിൽ ഫോറേറ്റ് എന്ന കീടനാശിനി ഉപയോഗിച്ചതിനാൽ കരിഞ്ഞാകുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികളെ ബോധക്ഷയവും ഛർദിയും മൂലം ആശുപത്രിയിലേക്ക് കൊണ്ടു പോയ കാഴ്ച നാം വളരെ നാളുകൾക്കു മുൻപ് പത്രങ്ങളിൽ കണ്ടിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ:ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ

അമിതമായ രാസകീടനാശിനികളുടെ ഉപയോഗം ജീവനുപോലും അപകടമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. വയനാട്ടിലെ കൃഷിയോടൊപ്പം ഇത് ചേർത്ത് പറഞ്ഞുവെങ്കിലും നാം ഉൾക്കൊള്ളേണ്ട ഒരു പാഠമുണ്ട്. രാസകീടനാശിനികളുടെ ഉപയോഗം നിർത്തണം. ഇത് ക്യാൻസർ രോഗികളുടെ എണ്ണം വർധിപ്പിക്കാനും, കൂടുതൽ ആളുകൾ ആശുപത്രി ആശ്രയിക്കുന്നതിനു കാരണമായിത്തീരുന്നു.

രാസ കൃഷിയുടെ ദോഷങ്ങൾ മനസ്സിലാക്കിയ കൃഷിക്കാർ ഇന്ന് ജൈവകൃഷി ആരംഭിച്ചിരിക്കുന്നത് ഏറ്റവും പ്രോത്സാഹജനകമായ കാര്യമാണ്. കണക്കുകൾ സൂചിപ്പിക്കുന്ന അനുസരിച്ച് ഏകദേശം 3000 ഏക്കറോളം കൃഷി സ്ഥലത്തിന് ജീവ സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നു. ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുൻപുള്ള പ്രവർത്തന കാലയളവിൽ ഉള്ള അനേകം കൃഷിക്കാരുമുണ്ട് നമുക്ക് ചുറ്റും എന്നത് അഭിനന്ദനീയമായ കാര്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പെരിങ്ങോട്ടുകരയിൽ ജൈവ കൃഷി സർവതാഭദ്രം

നോവിക്കാതെ ജൈവവൈവിധ്യ നിലനിർത്തുന്ന ജൈവകൃഷി പിൻതുടരാൻ കൂടുതൽ കൃഷിക്കാർ തയ്യാറാക്കേണ്ടതും ജൈവ ഉല്പന്നങ്ങൾക്ക് മാത്രമായുള്ള വിപണന കേന്ദ്രങ്ങളും ഉൽപ്പന്നങ്ങൾക്ക് അധിക വില നൽകാൻ തയ്യാറാകുന്ന ഒരു സമൂഹവും ഈ കാലഘട്ടത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കൃഷി പിന്തുടരുന്ന ഒരു തലമുറയാണ് നമുക്ക് ആവശ്യം. വയനാട്ടിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ രാസകീടനാശിനി ഫലം ഉണ്ടായ ഭവിഷത്തുകൾ അവരിൽ തിരിച്ചറിവ് ഉണ്ടാക്കിയ പോലെ, എല്ലാ മനുഷ്യരിലും ഈ തിരിച്ചറിവ് ഉണ്ടാകണം. ജൈവ കൃഷിക്ക് ഇന്ന് പേരുകേട്ട വയനാട് നമുക്ക് ഒരു ഉദാത്ത മാതൃകയാണ്....

ബന്ധപ്പെട്ട വാർത്തകൾ: ജൈവ കൃഷി ഒരു സംസ്കാരം-അറിയേണ്ടതെല്ലാം


English Summary: organic agriculture of wynad district

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds