<
Features

കാടയുടെ സംരംഭ സാധ്യതകൾ തുറന്നിട്ട ഒരു കൊച്ചു മിടുക്കൻ.

Shalu James
Shalu James

ഒത്തിരി പ്രതിസന്ധികൾ മറികടന്ന് ജീവിത വിജയം കൈവരിച്ച ഷാലു ജെയിംസ് എന്ന മിടുക്കനെ പരിചയപ്പെടാം നമുക്ക്. ആദ്യമായി കാടമുട്ടയിൽ നിന്നും കാട ഇറച്ചിയിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി അത് ബ്രാൻഡാക്കി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച നവ സംരംഭകൻ ആണ് ഷാലു ജെയിംസ്.

2018ൽ ബീഫാം പഠനശേഷം ഒരു കൗതുകത്തിനു തുടങ്ങിയ കാട വളർത്തൽ ഷാലു ജെയിംസ് എന്ന യുവാവിന്റെ ജീവിതത്തിൽ പല നല്ല മാറ്റങ്ങൾക്കും കാരണമായി. ബിസിനസിന്റെ വലിയ ലോകത്തിലേക്ക് ഷാലു കടന്നുവന്നത് തൻറെ കയ്യിലെ 500 കാട കുഞ്ഞുങ്ങളുമായി ആയിരുന്നു. വീടിനോടു ചേർന്നുള്ള സ്ഥലത്ത് മരങ്ങളെല്ലാം വെട്ടി മാറ്റി ഒരു ഷെഡ് പണിത്തു കാട കുഞ്ഞുങ്ങളെ അതിലേക്ക് മാറ്റി ആയിരുന്നു തുടക്കം. ബാങ്ക് വായ്പ എടുത്ത് ആയിരുന്നു ഇതിന് നിർമ്മാണം പൂർത്തിയാക്കിയത്. തുടക്കത്തിൽ കാടമുട്ട അടുത്തുള്ള കടകളിൽ വിറ്റ് ഇതിൻറെ വിപണനസാധ്യത അറിയുകയാണ് ആദ്യം ശാലു ചെയ്തത്. എന്നാൽ ശാലു നൽകിയതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ കാടമുട്ട ലഭ്യമായപ്പോൾ മുട്ടകൾ വിൽക്കാൻ ആവാതെ ആ യുവാവ് പ്രതിസന്ധിയുടെ നടുകടലിൽ ആയി.

മുട്ടകൾ വിൽക്കാൻ പുതിയ വിപണി കണ്ടെത്തണം എന്ന ചിന്തയിൽ നിന്നാണ് മൂല്യവർദ്ധിത ഉൽപ്പന്നം എന്ന ആശയം മനസ്സിലേക്ക് കടന്നു വന്നത്. കാട മുട്ട പുഴുങ്ങി ഉപ്പിലിട്ട ആയിരുന്നു തുടക്കം. എന്നാൽ ഈ നൂതന ചിന്തയിൽ നിന്ന് സാമ്പത്തികഭദ്രത കൈവരിക്കാൻ ഷാലുവിനെ സാധിച്ചില്ല. ഈ സമയത്താണ് കാടമുട്ട യിൽ നിന്നും കാട ഇറച്ചിയിൽ നിന്നും അച്ചാർ ഉണ്ടാക്കാം എന്ന് ആശയം മനസ്സിലേക്ക് വരുന്നത്. ഇതിനെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ ഷാലു നടത്തി. എന്നാൽ ഇന്ത്യയിലെവിടെയും അത്തരത്തിൽ ഒരു ബിസിനസ് ഇല്ലെന്ന് ഷാലുവിനെ മനസ്സിലായി. ആ ബിസിനസിന് നാന്ദി കുറയ്ക്കുവാൻ ഉള്ള ആവേശമായിരുന്നു ഈ കൊച്ചു മിടുക്കന്റെ മനസ്സുനിറയെ.

Pickles from Shalu James
Pickles from Shalu James

അങ്ങനെ 2020 ജനുവരി മുതൽ തിരുവനന്തപുരത്തുള്ള ഒരു ബ്രാൻഡിന്റെ ലേബലിൽ ഷാലുവിന്റെ അച്ചാറുകൾ നവ മാധ്യമങ്ങൾ വഴി വിപണിയിലെത്തി. ആമസോൺ പോലുള്ള മാധ്യമങ്ങൾ വഴി മാത്രമല്ല ഓർഡർ അനുസരിച്ചും അച്ചാറുകൾ തയ്യാറാക്കി നൽകുന്നുണ്ട് ഈ നവ സംരംഭകൻ. അച്ചാറിന് ലഭിച്ച സ്വീകാര്യത ശാലു ജെയിംസ് എന്ന യുവാവിന്റെ കരിയർ ഗ്രാഫ് ഉയർത്തി. ഇതിൻറെ റെസിപ്പി ഷാലുവിന്റെ മനസ്സിൽ ഉദിച്ച ആശയം ആണെങ്കിലും ഇതിൻറെ പിന്നിൽ ഉള്ള കൈപ്പുണ്യം അദ്ദേഹത്തിൻറെ അമ്മയായ സാലിയാണ്. അനിയത്തി ഷിലുവും എല്ലാത്തിനും ഒപ്പം കൂടുന്നു. ദ ക്വയിൽ ഷോപ്പ് എന്ന പേരിലാണ് തൻറെ സംരംഭത്തെ ഷാലു ബ്രാൻഡ് ചെയ്തിട്ടുള്ളത്. ട്രേഡ് മാർക്കും സ്വന്തമാക്കിയിട്ടുണ്ട്. 100 ഗ്രാം മുതലുള്ള പാക്കിൽ അച്ചാറുകൾ ശാലു ആവശ്യക്കാരിൽ എത്തിക്കുന്നു.

അച്ചാർ മാത്രമല്ല കാടമുട്ടപ്പൊടി, ഇടിയിറച്ചി എന്നിവയും പൈനാപ്പിൾ വറുത്തതിനുശേഷം അതിൽനിന്ന് അച്ചാർ തുടങ്ങിയവയും വിപണിയിൽ എത്തിക്കുന്നുണ്ട് ഈ യുവാവ്. കോവിഡ് കാലഘട്ടത്തിൽ ബിസിനസ് അല്പം കുറവാണെങ്കിലും ഇപ്പോൾ എല്ലാം നല്ല രീതിയിൽ വരുന്നുണ്ടെന്ന് ഷാലു ജെയിംസ് പറയുന്നു. 500 കാട കുഞ്ഞുങ്ങൾ തുടങ്ങി 3500 ലധികം കടകളിൽ എത്തിനിൽക്കുകയാണ് ഷാലുവിന്റെ ബിസിനസ്. കാട വളർത്തൽ മാത്രമല്ല നാടൻ കോഴി വളർത്തൽ, പച്ചക്കറി കൃഷി തുടങ്ങിയവയിലൂടെയും ഷാലു ആദായം കണ്ടെത്താൻ ശ്രമിക്കുന്നു. ഈ ബിസിനസ് സംരംഭം വിജയത്തിലെത്തിക്കാൻ ഷാലു ഒത്തിരി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ എല്ലാ ജീവിത പ്രതിസന്ധികളെയും മറികടന്ന് കാട ബിസിനസിൽ വലിയൊരു സാധ്യത തുറന്നിട്ട ഈ മിടുക്കൻ ഇന്ന് ഒത്തിരി ചെറുപ്പക്കാർക്ക് പ്രചോദനമാണ്..


English Summary: Shalu James - young genius who has opened up entrepreneurial possibilities.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds