<
Features

ഓണത്തിന് വിളവെടുക്കണമെങ്കില്‍ എപ്പോള്‍ കൃഷി തുടങ്ങണം?

ഇപ്രാവശ്യം അത്തം ഓഗസ്റ്റ് 22 ന് ശനിയാഴ്ചയാണ്. അതിന് *ഇനി  ഇന്നു മുതൽ 90 ദിവസം മാത്രം..!!!*

അത്തം പത്തിന് തിരുവോണം.നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടായാൽ (കൊറോണ കാലഘട്ടം വേഗം അവസാനിക്കേട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കാം)

അത്തം മുതൽ പച്ചക്കറികൾക്ക് കേരളത്തിൽ ആവശ്യക്കാരേറുന്ന സമയമാണ്. കേരളത്തിലെ കർഷകർക്ക് നല്ല വിലയും കിട്ടുന്ന സമയം. അതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

അതിനാൽ ഇന്ന് തന്നെ (27.05.20) പച്ചക്കറി കൃഷിക്കായുള്ള പണികൾക്ക് തുടക്കമിടുക.

"മണ്ണ് ചതിക്കില്ല" എന്ന ശുഭപ്രതീക്ഷയോടെ കൃഷി ആരംഭിക്കുക.വിജയാശംസകൾ..

പച്ചക്കറി കർഷകർക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയം ഓണക്കാലമാണ്. Onam season. വളരെ ആസൂത്രിതമായി കൃഷിയിറക്കുന്നവർക്ക് മാത്രമേ യഥാസമയം വിളവെടുക്കാൻ കഴിയാറുള്ളൂ. ശാസ്ത്രീയമായി കൃഷി ചെയ്യാനൊരുങ്ങുകയാണെങ്കിൽ വിത്തിടുന്നതിന്/തൈ നടുന്നതിന് രണ്ടാഴ്ച മുമ്പ് നിലമൊരുക്കൽ തുടങ്ങണം. നല്ല വെയിൽ കിട്ടുന്ന സ്ഥലമാണ് പച്ചക്കറി കൃഷിക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആഴത്തിൽ കിളച്ച് അകലത്തിൽ നടണം എന്നാണ് ചൊല്ല്.

നിലം മൊത്തമായി കിളച്ചാണ് കൃഷിയ്ക്കൊരുങ്ങുന്നതെങ്കിൽ സെന്റിന് രണ്ട് കിലോഗ്രാം കുമ്മായം/ഡോളമൈറ്റ് ചേർത്ത് ഈർപ്പം ഉറപ്പുവരുത്തി രണ്ടാഴ്ച കിടക്കാൻ അനുവദിക്കണം.തടം മാത്രം എടുക്കുകയാണെങ്കിൽ 2 കിലോ കുമ്മായ വസ്തുവിനെ തടത്തിന്റെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്ന അളവ് കുമ്മായം ഓരോ തടത്തിലും ചേർത്തുകൊടുക്കണം. അടിവളമായി അഴുകി പൊടിഞ്ഞ ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് മണ്ണ് നന്നായി വെട്ടിയറഞ്ഞ് വിതയ്ക്കുകയോ നടുകയോ ചെയ്യണം. മഴക്കാലത്താണ് കൃഷിയെങ്കിൽ വെള്ളംകെട്ടി നിൽക്കാതിരിക്കാൻ അല്പം ഉയരത്തിൽ തടമൊരുക്കുന്നതാണ് നല്ലത്.

ഇത്തവണ തിരുവോണം ആഗസ്റ്റ് 31 ന് തിങ്കളാഴ്ചയാണ്. Thiruvonam on August 31 .അതായത് ഇനി നൂറ് ദിവസം മാത്രം. ഇനി ഓരോയിനം പച്ചക്കറിയും വിളവെടുത്തു തുടങ്ങാൻ എത്ര ദിവസം വേണമെന്ന് നോക്കാം.

 

  1. പാവൽ- bitter gourd കിലോയ്ക്ക് 60-70 രൂപ ഉറപ്പായും കിട്ടുന്ന പച്ചക്കറിയാണ് പാവൽ. മൊസേക് രോഗവും കായീച്ചയുമാണ് പ്രധാന വെല്ലുവിളികൾ. നന്നായി പരിചരിക്കുകയാണെങ്കിൽ 60-65 ദിവസം മുതൽ വിളവെടുത്ത് തുടങ്ങാം. ജൂൺ മാസം പകുതിയോടെ കൃഷി തുടങ്ങാം. പോളി ബാഗിലോ ട്രേയിലോ തൈകൾ ഉണ്ടാക്കി നിർത്തണം. ശക്തമായ മഴക്കാലത്തായിരിക്കും തൈ നടേണ്ടി വരിക എന്നോർക്കണം. തടത്തിൽ വെള്ളം കെട്ടിനിൽക്കാതെ വേണം തയ്യാറാക്കാൻ. പറ്റിയ ഇനങ്ങൾ പ്രീതി, മായ, പ്രിയങ്ക. ഒരു സെന്റിൽ 10 തടങ്ങൾ എടുക്കണം. രണ്ട് മീറ്റർ അകലത്തിൽ.
  2. പടവലം- വലിയ പരിചരണമില്ലാതെ നല്ല വിളവ് തരും പടവലം. കൃഷിരീതികളെല്ലാം പാവലിനെപ്പോലെ തന്നെ. ചുവന്ന മത്തൻ വണ്ടുകളും കായീച്ചയും ആമവണ്ടും ഇലതീനിപ്പുഴുക്കളും മുഖ്യവെല്ലുവിളികൾ. രണ്ട് മീറ്റർ അകലത്തിൽ സെന്റിൽ 10 തടങ്ങൾ നട്ട് 55-60 ദിവസം മുതൽ കായ്പിടിച്ചു തുടങ്ങും. ജൂൺ മാസം പകുതിയോടെ വിത്തിടാം. പറ്റിയ ഇനങ്ങൾ കൗമുദി, ബേബി മനുശ്രീ, വൈറ്റ് ആന്റ് ഷോർട്ട് മുതലായവ.
  3. ചീര- spinach ഓണക്കാലത്ത് അത്രയധികം ഡിമാൻഡ് ചീരയ്ക്കില്ല. മാത്രമല്ല ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലം ചീരയ്ക്ക് അത്ര പഥ്യമല്ല. ഇലപ്പുള്ളി രോഗവും കൂടുതലായിരിക്കും. മഴമറയുണ്ടെങ്കിൽ വിജയകരമായി കൃഷി ചെയ്യാം. ഒരു മാസം കൊണ്ട് വിളവെടുക്കാം. പറ്റിയ ഇനങ്ങൾ അരുൺ, CO-1, കൃഷ്ണശ്രീ, രേണുശ്രീ, കണ്ണാറ ലോക്കൽ.
  4. വെണ്ട- okra നട്ട് 45 ദിവസം മുതൽ വിളവെടുക്കാം. ജൂലായ് ആദ്യം കൃഷി തുടങ്ങാം. അൽപ്പം ഉയരത്തിൽ പണകൾ എടുത്ത് കൃഷി ചെയ്യണം. രണ്ട് പണകൾ തമ്മിൽ രണ്ടടി അകലവും പണയിലെ ചെടികൾ തമ്മിൽ 40 സെ.മീ. അകലവും നൽകണം. നരപ്പ് രോഗം, ഇലചുരുട്ടിപ്പുഴു, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം. പറ്റിയ ഇനങ്ങൾ അർക്ക അനാമിക, ആനക്കൊമ്പൻ, അരുണ (ചുവന്നയിനം), സുപ്രീം പ്രൈം (മാഹികോ), സാഹിബ മുതലായവ ഒരു സെന്റിൽ 150 തടങ്ങൾ എടുക്കാം.
  5. മുളക്, വഴുതന, തക്കാളി- മൂന്ന് പേരും ഒരേ കുടുംബക്കാർ. Chilli brinjal tomato belong to the same family വാട്ടരോഗത്തിനെതിരെ മുൻ കരുതൽ എടുക്കണം. കുമ്മായപ്രയോഗം, ട്രൈക്കോഡെർമ്മയാൽ സമ്പൂഷ്ടീകരിച്ച ചാണകപൊടി, കലക്കി രണ്ടാഴ്ചയിലൊരിക്കൽ തടം കുതിർക്കൽ എന്നിവ നിശ്ചയമായും ചെയ്തിരിക്കണം. പ്രോട്രേകളിൽ തൈകളുണ്ടാക്കി നാലാഴ്ച കഴിയുമ്പോൾ പറിച്ചുനടണം.പറിച്ചുനട്ട് 75 ദിവസം മുതൽ വിളവെടുക്കാം.

പറ്റിയ ഇനങ്ങൾ

  1. മുളക്- Chili സിയാര, ബുള്ളറ്റ്, ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി , അനുഗ്രഹ, വെള്ളക്കാന്താരി- അകലം 45 സെ.മീ X 45 സെ.മീ.
  2. തക്കാളി- tomato അനഘ അർക്ക രക്ഷക് മനുപ്രഭ - അകലം 60 X 60 സെ.മീ.
  3. വഴുതന- brinjal സൂര്യ, ശ്വേത, നീലിമ, ഹരിത കൂടാതെ അസംഖ്യം സങ്കരയിനങ്ങളും-അകലം 90 സെ.മീ. X 60 സെ.മീ. നന്നായി ഇലച്ചാത്തുള്ളതുകൊണ്ട് ഈ അകലം പാലിക്കണം. മുളക്, വഴുതന എന്നിവ പറിച്ചുനടാൻ ഏറ്റവും പറ്റിയ സമയം മെയ് മാസമാണ്.
  4. വെണ്ട- okra നട്ട് 45 ദിവസം മുതൽ വിളവെടുക്കാം. ജൂലായ് ആദ്യം കൃഷി തുടങ്ങാം. അൽപ്പം ഉയരത്തിൽ പണകൾ എടുത്ത് കൃഷി ചെയ്യണം. രണ്ട് പണകൾ തമ്മിൽ രണ്ടടി അകലവും പണയിലെ ചെടികൾ തമ്മിൽ 40 സെ.മീ. അകലവും നൽകണം. നരപ്പ് രോഗം, ഇലചുരുട്ടിപ്പുഴു, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം. പറ്റിയ ഇനങ്ങൾ അർക്ക അനാമിക, ആനക്കൊമ്പൻ, അരുണ (ചുവന്നയിനം), സുപ്രീം പ്രൈം (മാഹികോ), സാഹിബ മുതലായവ ഒരു സെന്റിൽ 150 തടങ്ങൾ എടുക്കാം.
  5. വള്ളിപ്പയർ- chickpea വർഷത്തിൽ ഏതു സമയത്തും പയർ കൃഷി ചെയ്യാം. തണ്ടീച്ച, ചിത്രകീടം, ചാഴി, കായ്തുരപ്പൻ പുഴുക്കൾ, മൊസേക് രോഗം എന്നിവയെ കരുതിയിരിക്കണം. ചാഴിയെ നിയന്ത്രിക്കുക അതീവ ദുഷ്കരം. നട്ട് 50 - 55 ദിവസത്തിൽ വിളവെടുപ്പ് തുടങ്ങാം. ജൂൺ മാസം പകുതിയോടെ കൃഷി തുടങ്ങണം. ലോല, ജ്യോതിക, ശാരിക, എൻ.എസ്. 621, ബബ്ലി, റീനു, ഭോല, പുട്ടി സൂപ്പർ, സുമന്ത്, മൊണാർക്ക്, വി.എസ്. -13, ഷെഫാലി എന്നിവ. നീളത്തിൽ പണ കോരി കുത്തനെ പടർത്തി വളർത്താം. ഒന്നരയടി അകലത്തിൽ വിത്തിടാം. പരന്ന പന്തലിൽ ആണെങ്കിൽ രണ്ട് മീറ്റർ അകലത്തിൽ നടാം. നൈട്രജൻ വളങ്ങൾ അധികമായാൽ പൂക്കാൻ താമസം വരും. തുടക്കത്തിൽ തന്നെ 2 ശതമാനം വീര്യത്തിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിച്ചു തുടങ്ങണം. തൈകളുടെ ഇലകളിൽ നിന്ന് നീരൂറ്റിക്കുടിച്ച് കുരുടിപ്പിക്കുന്ന ഒരു തരം ഈച്ചയാണ് പുതിയ വില്ലൻ.
  1. വെള്ളരി- cucumber നട്ട് 55-60 ദിവസത്തിൽ വിളവെടുപ്പാരംഭിക്കാം. ജൂൺ മാസം പകുതിയോടെ കൃഷിയാരംഭിക്കാം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ അല്പം ഉയരത്തിൽ തടം എടുക്കണം. രണ്ട് വരികൾ തമ്മിൽ രണ്ട് മീറ്റർ അകലവും വരിയിലെ ചെടികൾ തമ്മിൽ ഒന്നരമീറ്റർ അകലവും പാലിക്കണം. ഒരു സെന്റിൽ 13 തടങ്ങൾ എടുക്കാം. ചുവന്ന മത്തൻ വണ്ടുകളും കായീച്ചയുമാണ് പ്രധാന വെല്ലുവിളികൾ. വലിയ കായ്കൾ തരുന്ന മുടിക്കോട് ലോക്കൽ, ചെറിയ കായ്കൾ തരുന്ന സൗഭാഗ്യ എന്നിവയാണ് പ്രധാന ഇനങ്ങൾ.
  2. മത്തൻ pumpkin, കുമ്പളം Ash gourd- നട്ട് 100-105 ദിവസങ്ങൾക്കുള്ളിൽ വിളവെടുത്ത് തുടങ്ങാം. മെയ് മാസം പകുതിയോടെ കൃഷി ആരംഭിക്കാം. വരികൾ തമ്മിൽ നാലരമീറ്ററും വരികളിലെ ചെടികൾ തമ്മിൽ 2 മീറ്റർ അകലവും പാലിക്കണം. കെ.എ.യു. ലോക്കൽ, ഇന്ദു, നെയ്ക്കുമ്പളം, അമ്പിളി, സുവർണ്ണ, സരസ്, ഡിസ്ക്കോ മത്തൻ (ചെറുത്) എന്നിവ മത്തങ്ങയുടെ ഇനങ്ങൾ.മത്തൻ വണ്ടുകൾ, കായീച്ച, ഇലപ്പുള്ളി രോഗം എന്നിവയെ കരുതിയിരിക്കണം.
  3. ചുരയ്ക്ക- bottle gourd വലിയ കീടരോഗ ബാധയില്ലാത്ത പച്ചക്കറി. അർക്ക ബഹാർ മികച്ചയിനം. തറയിലും പന്തലിലും പടർത്താം. 3 X 3 മീറ്റർ അകലത്തിൽ കുഴികളെടുത്ത് നടാം. തടമൊന്നിന് 15 കി.ഗ്രാം ജൈവവളം നൽകണം. നന്നായി പടരുന്നതിനാൽ വള്ളി വീശി തുടങ്ങുമ്പോൾ മേൽവളം നൽകണം. കായീച്ചയെ കരുതിയിരിക്കണം.

ശരിയായ അകലം പാലിച്ചു കൃഷി ചെയ്യണം. വിത്തിൽ സ്യൂഡൊമൊണാസ് പുരട്ടി പാകണം. മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കാൻ കുമ്മായം/ഡോളമൈറ്റ് എന്നിവ ഉപയോഗിക്കണം.

അടിവളമായി അഴുകിപൊടിഞ്ഞ ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, പി.ജി.പി.ആർ, വാം എന്നിവ ഉപയോഗിക്കണം. ആഴ്ചയിലൊരിക്കൽ വളച്ചായ, ഹരിതഗുണപണ്ടലം, പഞ്ചഗവ്യം, ജീവാമൃതം, ഫിഷ് അമിനോ ആസിഡ് എന്നിവയിലൊന്ന് ഒഴിച്ചുകൊടുക്കണം. കീടങ്ങളെ കുടുക്കാൻ കെണികളും വെയ്ക്കണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വയൽ സംരക്ഷിച്ച കർഷകന് 'റോയൽറ്റി പ്രഖ്യാപിച്ച് സർക്കാർ ആദരവ്. കൃഷിയിറക്കിയില്ലെങ്കിലും പണം നൽകും


English Summary: Start farming today to get yeild by Onam

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds