കൃഷിയിൽ തിളങ്ങിയ പ്രതിഭകൾ
കൃഷി ചെയ്യാൻ മനസ്സാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് കൃഷിയിൽ തിളങ്ങിയ ഈ പ്രതിഭകൾ. സംസ്ഥാന അവാർഡിന് അർഹരായ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർഥികളെ കൂടുതൽ അറിയാം.
These geniuses in agriculture have proven that the mind is important for cultivation. Get to know the students who are doing agricultural activities that deserve the state award
ആയുഷ് അനിൽ
മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥിക്കുള്ള കർഷക പ്രതിഭ പുരസ്കാരം ഇത്തവണ കരസ്ഥമാക്കിയത് കൊല്ലം ചാത്തന്നൂർ ശ്രീനാരായണ ട്രസ്റ്റ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ആയുഷ് ആണ്. വീടിനോടു ചേർന്നുള്ള മൂന്നര ഏക്കർ സ്ഥലത്താണ് ആയുഷ് കൃഷി ഒരുക്കിയിരിക്കുന്നത്. പിതാവായ പൂതക്കുളം അസിസ്റ്റൻറ് കൃഷി ഓഫീസറായ അനിൽകുമാർ മേൽനോട്ടത്തിലാണ് ആയുഷിന്റെ കൃഷികൾ. അനിൽകുമാർ ഉൾപ്പെടെ 16 സംരംഭകർ ചേർന്നൊരുക്കിയ ചാത്തന്നൂരിലെ കാഫ്‌കോ സൊസൈറ്റി വഴിയാണ് ഈ കുട്ടി കർഷകൻ തന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: അറിഞ്ഞിരിക്കാം ഈ കുട്ടി കർഷകരെ
ഹരിപ്രിയ& ശിവപ്രിയ
പഠനത്തോടൊപ്പം കൃഷിയെയും അളവറ്റ് സ്നേഹിക്കുന്ന സഹോദരിമാരാണ് ഹരിപ്രിയയും ശിവപ്രിയയും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആണ് ഇവരുടെ സ്വദേശം. ഇതിൽ ഹരിപ്രിയക്ക് ആണ് ഇത്തവണത്തെ കർഷക തിലക്കം പുരസ്കാരം ലഭ്യമായത്. അച്ഛനും അമ്മയും അടങ്ങുന്ന ഈ സന്തുഷ്ട കുടുംബത്തിൻറെ ഉപജീവനമാർഗമാണ് കൃഷി. വീടിനോടു ചേർന്നുള്ള സ്ഥലവും, പാട്ടത്തിനെടുത്ത സ്ഥലവുമാണ് കൃഷിക്കുവേണ്ടി ഇവർ ഉപയോഗപ്പെടുത്തുന്നത്. വിവിധതരം പച്ചക്കറികൾ കൊണ്ട് ഈ കുട്ടികൾ ഒരുക്കിവെച്ചിരിക്കുന്ന തോട്ടം എല്ലാവർക്കും ഹൃദ്യമായ ഒരു കാഴ്ച വിരുന്നൊരുക്കുന്നു.
വിവിധ തരത്തിലെ പൂക്കൾ, വെണ്ട, ചീര, പാവൽ, പടവലം പയർ, മരിച്ചീനി, സാലഡ് വെള്ളരി തുടങ്ങി പച്ചക്കറികളുടെ വൈവിധ്യ ലോകവും നമ്മളെ വിസ്മയിപ്പിക്കുന്നു. കാടുകയറി കിടന്ന സ്ഥലം പാട്ടത്തിനെടുത്താണ് തുടക്കകാലത്ത് ഇവർ കൃഷി ആരംഭിച്ചത്. കൂലിപണിക്കു പോകുന്ന അച്ഛനും, തൊഴിലുറപ്പ് ജോലികൾക്ക് പോകുന്ന അമ്മയ്ക്കും ഒരു ചെറിയ വരുമാനം കൃഷിയിലൂടെ ലഭ്യമാക്കുവാൻ വേണ്ടി തങ്ങൾക്ക് ആവുന്ന വിധം കൃഷിരീതികൾ ചെയ്തു നൽകുന്ന ഈ കുട്ടികൾ ഇന്നത്തെ സമൂഹത്തിന് പ്രചോദനമാകുന്നവരാണ്.
മാനുവൽ ജോസഫ്
സംസ്ഥാന സർക്കാരിൻറെ കർഷക പ്രതിഭാപുരസ്കാരം സ്കൂൾതലത്തിൽ ലഭ്യമായത് മാനുവൽ ജോസഫ് ആണ്. മാനുവലിന്റെ വീട്ടിലെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്. അമ്മയായിരുന്നു കൃഷിപ്പണികൾ നടത്തിയിരുന്നത്. എന്നാൽ ആമവാതം പോലെ കൈകാലുകൾ തളർന്ന് ബിന്ദുവിന് പൂർണമായും കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിവന്നു. ഇങ്ങനെ കൃഷി നശിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ആറാംക്ലാസ് വിദ്യാർത്ഥിയെ മാനുവൽ കൃഷി ഏറ്റെടുത്തത്. കിഴങ്ങുവർഗ്ഗങ്ങൾ, വാഴയിനങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുകയും, ഇതോടൊപ്പം കോഴിഫാം പശു വളർത്തൽ തുടങ്ങിയ സമ്മിശ്ര കൃഷി രീതികൾ കൊണ്ടുനടക്കുകയും ചെയ്യുന്നത് മാനുവൽ ആണ്. ഇതുകൂടാതെ 18 കിലോമീറ്റർ അകലെയുള്ള കൃഷിഭവനിലെ ചന്തയിൽ പോയി എല്ലാം വിൽക്കുന്നതും മാനുവൽ ഒറ്റയ്ക്കാണ്.
അതുൽ മോഹൻദാസ്
കോവിഡ് കാലത്തെ വീട്ടുവളപ്പിലെ രണ്ടേക്കറിൽ പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്താണ് അതുൽ മോഹൻദാസ് കൃഷിയിൽ തൻറെ വിജയഗാഥ രചിക്കുന്നത്. രാവിലെ 5 മണിക്ക് തുടങ്ങും അതുലിൻറെ കൃഷിപ്പണികൾ. എല്ലാത്തരത്തിലുള്ള പച്ചക്കറികളും അതുൽ കൃഷിചെയ്തുവരുന്നു. ഇപ്പോൾ തൃശ്ശൂർ രാമപുരം ജിവിഎച്ച്എസ്എസിൽ പ്ലസ് വണ്ണിൽ പഠിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അമർനാഥിന് പ്രിയം കൃഷിയും കളരിയും
English Summary: state awards for child farmers had conversation with krishijagran
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments