സദ്യ ഒരു സമീകൃതാഹാരവും ചികിത്സാവിധിയുമാണ്. പായസത്തിലെ ശർക്കര ഊർജ്ജം പകരുമ്പോൾ, കാളനിലെ കുരുമുളക് ത്രിദോഷങ്ങളെ അകറ്റുന്നു. കറിവേപ്പില, കടുക്, ഉലുവ തുടങ്ങിയവ ദഹന സഹായിയാണ്. പായസത്തിലെ ശർക്കര രക്തചംക്രമണത്തിന് അത്യുത്തമം. സംഭാരം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
എരിശ്ശേരി ത്രീകോപം ഇല്ലാതാക്കുന്നു. ഓരോ വിഭവങ്ങളും പകരുന്ന ആരോഗ്യഗുണങ്ങൾ അനവധിയാണ്. സഭയിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളാണ് സാമ്പാറും, രസവും, അവിയലും. ഇത് നമ്മുടെ സദ്യവട്ടങ്ങളിലേക്ക് എങ്ങനെ കടന്നുവന്നു എന്നാൽ നിങ്ങളിൽ പലർക്കും അറിയില്ല. എന്നാൽ അറിഞ്ഞിരിക്കാം ആ ചരിത്രം.
ബന്ധപ്പെട്ട വാർത്തകൾ: വിഷു സദ്യ കേമമാക്കാൻ വെട്ടിക്കൂട്ട് അവിയൽ
രുചിയുടെ ചരിത്രം
ഏകദേശം 125 വർഷം മുൻപ് ആണ് സാമ്പാറും രസവും സദ്യയുടെ ഭാഗമാകുന്നത്. പൂമുള്ളി മനയ്ക്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ നീലകണ്ഠൻ നമ്പൂതിരിയുടെ മാതാമഹൻ വൈണികനും സംഗീതജ്ഞനും ആയിരുന്നു. അദ്ദേഹത്തിൻറെ അതിഥികളായി വന്ന് താമസിച്ച പ്രസിദ്ധ സംഗീത വിദ്വാന്മാർക്ക് അവരുടെ നാട്ടിലെ വിഭവങ്ങൾ കൂടി സദ്യ ഒരുക്കുന്നതിന്റെ ഭാഗമായി സാമ്പാറും രസവും പാചകത്തിൽ ഉൾപ്പെടുത്തി. അങ്ങനെ എഴുപതുകളിലാണ് സാമ്പാർ സാർവത്രികം ആയത്. ഈ സാമ്പാറും രസവും കൂട്ടുകറിയും എല്ലാം നമ്മുടെ നാട്ടിലെ കറികൾ അല്ല ഇവയെല്ലാം ആന്ധ്രയിൽ നിന്നുള്ള വിഭവങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: മലയാളിയുടെ കാർഷിക ഉത്സവം വിഷു
മലയാളികൾക്ക് പ്രിയപ്പെട്ട 4 കറി വിഭാഗത്തിൽ ഉൾപ്പെടാത്ത മറ്റൊന്നുണ്ട് അവിയിൽ. അവിയുക അഥവാ വെള്ളം വെന്തു വറ്റുക എന്ന അർത്ഥത്തിൽ നിന്നാണ് അവിയിൽ എന്ന പേര് കടന്നുവന്നത്. തിരുവനന്തപുരത്ത് മുറജപ കാലത്ത് എല്ലാ കഷ്ണങ്ങളും കൂട്ടിവച്ച് മുളകുപൊടി ഇട്ട് മോര് ഒഴിച്ച് കുറച്ച് തേങ്ങ അരച്ചുചേർത്ത രാമയ്യൻ കറി ആണ് പിന്നീട് അവിയിലായി രൂപാന്തരം പ്രാപിച്ചത്. തിരുവനന്തപുരത്തുനിന്ന് തന്നെയാണ് അവിയൽ ഉൽഭവം.
ബന്ധപ്പെട്ട വാർത്തകൾ: കേരളീയ സദ്യയിൽ കൃത്യമായി വിഭവങ്ങൾ വിളമ്പാൻ കൂടി അറിയണം, ഓരോ വിഭവങ്ങളുടെ സ്ഥാനം ദാ ഇങ്ങനെയാണ്...
Share your comments