തെങ്ങ് കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞുതരും ഇ-കൽപ അപ്ലിക്കേഷൻ
കേര കർഷകർക്ക് വളരെ എളുപ്പത്തിൽ തെങ്ങ് കൃഷിയെ കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമാക്കുവാൻ ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ-കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് ഇ-കൽപ. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കർഷകർക്ക് തെങ്ങ്, കവുങ്ങ്, കൊക്കോ എന്നീ വിളകളുടെ പരിപാലന രീതികൾ, വിജ്ഞാന ശകലങ്ങൾ, ഇടവിളകളുടെ അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ ഈ മൊബൈൽ അപ്ലിക്കേഷൻ സൗജന്യമായി ലഭ്യമാകുന്നു. കൂടാതെ കൃഷിയിടങ്ങളിൽ നിന്ന് പ്രസ്തുത വിളകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഫോട്ടോ നേരിട്ട് ശാസ്ത്രജ്ഞർക്ക് അയച്ചാൽ പരിഹാരങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഇത് ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം
എല്ലാവർക്കും സൗജന്യമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഈ ഇ-കൽപ എന്ന് ടൈപ്പ് ചെയ്ത ആൻഡ്രോയ്ഡ് ഫോണുകളിൽ ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരിക്കൽ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഇൻറർനെറ്റ് ഇല്ലാതെ തന്നെ ഓഫ് ലൈനായി വിവരങ്ങൾ ലഭ്യമാകും. നമുക്ക് ഏതുഭാഷയിൽ വേണമെങ്കിലും വിവരങ്ങൾ അറിയാം. തെങ്ങിൻറെ രോഗങ്ങളും പരിപാലനമുറകളും,വിളവെടുപ്പിനും സംസ്കരണത്തിനുള്ള യന്ത്രങ്ങൾ, വിവിധയിനങ്ങൾ വളപ്രയോഗ രീതികൾ, തെങ്ങ് അധിഷ്ഠിത കൂൺ കൃഷി, പുഷ്പ കൃഷി, ജൈവകൃഷി രീതികൾ, കീടങ്ങൾ, നിയന്ത്രണവിധികൾ, ഗുണമേന്മയുള്ള തെങ്ങിൻ തൈ ഉത്പാദനം, തെങ്ങ് അധിഷ്ഠിത വിള സമ്പ്രദായങ്ങൾ, തെങ്ങിൻതോപ്പിലെ മണ്ണ് - ജല സംരക്ഷണ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കർഷകരും വിജ്ഞാന വ്യാപന പ്രവർത്തകരും ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സ്മാർട്ട് ആവാൻ കർഷകനും കൃഷിഭവനും
മറ്റു ഉപയോഗങ്ങൾ
പ്രശ്നപരിഹാരം
കർഷകർക്ക് തെങ്ങുകൃഷിയിൽ പ്രശ്നങ്ങൾക്ക് ഉപദേശ നിർദ്ദേശങ്ങൾ ശാസ്ത്രജ്ഞരിൽ നിന്നും നേരിട്ട് ലഭ്യമാക്കുവാൻ ഈ ആപ്ലിക്കേഷൻ സഹായകമാണ്.
E-Kalpa is an application developed by the Agricultural Research Council of India-Central Horticulture Research Center to make coconut cultivation information available on mobile phones easily for coconut farmers.
കർഷക സഹായി
കൃഷിയിടത്തിൽ നിന്ന് അതാതു സമയം തന്നെ സന്ദേശങ്ങൾ സി പി സി ആർ ഐയിൽ ലഭ്യമാക്കാനും ഉപദേശ നിർദേശങ്ങൾ തിരികെ ലഭ്യമാക്കാനും ഉതുങ്ങുന്ന രീതിയിലുള്ള വിവരസാങ്കേതികവിദ്യ ആണ് ഇതിൽ പ്രാപ്തമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷി ചെയ്‌ത് ആദായമുണ്ടാക്കാനുള്ള ടിപ്പുകൾ
ഇൻപുട്ട് കാൽക്കുലേറ്റർ
ഈ കാൽക്കുലേറ്റർ വിവിധ പ്രായത്തിലുള്ള തെങ്ങുകളുടെ വളങ്ങൾ എളുപ്പത്തിൽ കണക്ക് കൂട്ടാൻ കർഷകരെ സഹായിക്കുന്നു. ഇത് സ്പർശിക്കുമ്പോൾ തുടങ്ങുന്ന വിൻഡോയിൽ അതാത് പുരയിടത്തിലെ ഒരു വർഷത്തിൽ പ്രായമുള്ള തൈ തെങ്ങുകൾ, നട്ട് ഒരു വർഷം കഴിഞ്ഞവ, രണ്ടുവർഷം കഴിഞ്ഞവ, മൂന്നുവർഷം/ അല്ലെങ്കിൽ അതിന് മുകളിലുള്ള തെങ്ങുകളുടെ എണ്ണം ടൈപ്പ് ചെയ്താൽ next എന്ന ഓപ്ഷനിൽ സ്പർശിച്ചാൽ അതാത് വിളകൾക്ക് വേണ്ട വളങ്ങൾ ശുപാർശ ചെയ്യുന്നു. ഇതുകൂടാതെ വളപ്രയോഗ രീതികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി നൽകുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും
English Summary: The e-Kalpa app will tell you everything you need to know about coconut cultivation
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments