ഊഷരഭൂമിയെ കതിരണിയിച്ച കർഷകന്റെ കർമ്മ നിയോഗ കാഴ്ചകൾ ........
നിർമ്മാണ പ്രവർത്തനങ്ങൾക്കായ് ചെങ്കല്ലെടുത്ത് വർഷങ്ങളായ് ഉപയോഗശൂന്യമായ ക്വാറി പ്രദേശം പുൽകാടുകൾ പിടിച്ച് കൃഷിയോഗ്യമല്ലാതായ് തീർന്ന ഭൂമിയെ അത്യദ്ധ്വാനത്തിലൂടെ ഒരു കർമ്മനിയോഗം പോലെ പച്ചപ്പൊരുക്കിയിരിക്കയാണ് കുമ്പിടി ശ്രീദേവി നിലയത്തിലെ ശശിന്ദ്രൻ എന്ന എഴുപത്തഞ്ചുക്കാരനായ കർഷകൻ.
രണ്ട് ഏക്കറോളമുള്ള പാലക്കാട് ജില്ലയിലെ വരട്ടിപ്പള്ളിയാലിലെ പാറപ്രദേശം നാല് വർഷം മുൻപാണ് ശശിന്ദ്രൻ കൗതുകപൂർവ്വം വാങ്ങിയത്.
അഞ്ചാൾ പൊക്കത്തിൽ വൻ കുഴിയായ് മാറിയ ചെങ്കൽ ക്വാറി വാങ്ങിയപ്പോൾ നാട്ടിലൊരുപാട് കളിയാക്കിയെങ്കിലും, ശശിന്ദ്രൻ തളർന്നില്ല.
ഒരു പക്ഷെ !
തീർത്തും ഊഷരഭൂമിയായ് മാറാവുന്ന ഒരു പ്രദേശത്തെ ശശിന്ദ്രൻ കഠിന പ്രയത്നത്തിലൂടെ തന്നെ പച്ചപ്പിന്റെ വിഥിയിലേക്ക് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന കാർഷിക പ്രവർത്തനങ്ങൾ തുടരുകയാണ്.....
തെങ്ങും, വാഴയും, ഫലവൃക്ഷങ്ങളും, മരങ്ങളുമൊക്കെ ഇവിടെ വെച്ചു പിടിപ്പിക്കുന്ന തിരക്കിലാണിപ്പോൾ ഈ കർഷകൻ.
തെങ്ങുകളിൽ പലതും കായ്ച്ചു തുടങ്ങിയപ്പോൾ അദ്ധ്വാനം ഫലം കണ്ട ആശ്വാസം.
ഇപ്പോൾ നൂറോളം മാവ് ഗ്രാഫ്റ്റുകളും, ഇവിടെ വെച്ച് പിടിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
മഴക്കാലത്ത് ക്വാറിയുടെ ഒരു ഭാഗത്തായ് കുഴിച്ച കുളത്തിൽ ശേഖരിക്കപ്പെടുന്ന മഴ വെള്ളമാണ് വേനലിന്റെ കാഠിന്യത്തിൽ വിളകൾക്ക് തെളിനീർ പകരുന്നത്.
കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് ശശീന്ദ്രൻ
റിപ്പോർട്ട്
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ്
ആനക്കര കൃഷിഭവൻ
English Summary: THe farmer who converted a barren land to greenery
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments