Features

കാർഷികമേഖലയിലെ മാറ്റത്തിന് തുടക്കമിട്ട അധ്യാപകർ ഇവർ

പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത

കാർഷികമേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു സംസ്ഥാന സർക്കാരിൻറ മികച്ച അധ്യാപകർക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയ ബി മോഹൻലാൽ സർ, ലബീബ ടീച്ചർ, അശ്വതി ടീച്ചർ തുടങ്ങിയവരാണ് ഇന്ന് കൃഷി ജാഗരണിന്റെ വേദിയിൽ ഒത്തുചേരുന്നത്. പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് മൂവരും സംവദിക്കുന്നു.

വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന മികച്ച അധ്യാപകനുള്ള അവാർഡ് ഈ വർഷം കരസ്ഥമാക്കിയത് സദാനന്ദപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകനായ ബി. മോഹൻലാൽ സാറാണ്. സംഗീതം പോലെ അദ്ദേഹം കൃഷിയെയും അകമഴിഞ്ഞ് സ്നേഹിക്കുന്നു. സംഗീതവും കൃഷിയും ജീവിതത്തിൽ ഒരുപോലെ മാധുര്യം പകർന്നു നൽകുന്നു എന്ന് മോഹൻലാൽ സർ പറയുന്നു.

ഒരു പാട്ട് ചിട്ടപ്പെടുത്തുന്നത് പോലെ കൃഷിയേയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചിട്ടപ്പെടുത്തി നൽകിയാൽ അവർ ആ പാഠങ്ങൾ ജീവിതത്തിലെ ഭാഗമാക്കുക തന്നെ ചെയ്യും എന്നാണ് മോഹൻലാൽ സാറിന്റെ അഭിപ്രായം. നാലു വർഷം മുൻപ് ആരംഭിച്ച 'അന്യോന്യം വീടും വിദ്യാലയവും' പദ്ധതിയുടെ 12 ഘട്ടങ്ങളുടെ പ്രവർത്തന മികവാണ് അദ്ദേഹത്തെ അവാർഡിന് അർഹമാക്കിയത്.

B Mohanlal Sir, Labiba Teacher and Ashwati Teacher, who have won the awards for the best teachers of the state government for their outstanding work in the field of agriculture, will be joining the Krishi Jagaran today. All three discuss the need to include agriculture in the curriculum.

കരനെൽ കൃഷി, ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറി നിറയെ നൂറുമേനി, ട്രിപ്പ് ഇറിഗേഷൻ, സ്വർണ ചോളം എന്നിവ ഉൾപ്പെടെയുള്ള കാർഷിക സംരംഭങ്ങൾ ഇതിനോടകം തന്നെ ഇവിടെ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് നടന്ന സംസ്ഥാനതല വിദ്യാഭ്യാസ മത്സരത്തിൽ സെൻറർ ഓഫ് എക്സലൻസ് പദവിയും സ്കൂളിന് ലഭിച്ചു. അധ്യാപകരുടെ ഉദ്യമത്തിന് കൃഷിവകുപ്പും സാംസ്കാരിക സംഘടനകളും നാട്ടുകാരും അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. കോവിഡ് കാലഘട്ടത്തിൽ പോലും സാറിൻറെ കുട്ടി കർഷകർ നൂറുമേനി വിജയവുമായി സമൂഹത്തിന് മാതൃകയായി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കൃഷി അറിവുകൾ പകർന്ന ഭൗതിക ശാസ്ത്ര അധ്യാപികയായ പി. ഒ ലബീബ ടീച്ചർ ആണ് ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അധ്യാപകരിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ലബീബ ടീച്ചറുടെ നേതൃത്വത്തിൽ 150 വോളണ്ടിയർമാർ ചേർന്ന് 'ജീവനി' എന്ന പേരിൽ 26 സെന്റ് സ്ഥലത്ത് നടത്തിയ കാർഷിക മുന്നേറ്റമാണ് അവാർഡിന് അർഹമാക്കിയത്.

കടക്കാട്ടു പാറക്കടത്ത് 10 സെന്റിലും പള്ളിക്കൽ ബസാറിൽ 16 സെന്റിലുമായാണ് കൃഷി ഒരുക്കിയത്. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി ഒരുക്കിയത്. മികച്ച വിളവിലൂടെ ലഭിച്ച വരുമാനം ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വകയിരുത്തി എന്നകാര്യം ഏറെ പ്രശംസനീയം.'മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ' എന്ന പദ്ധതിയിലൂടെ സ്കൂൾ പരിസരത്തെ 80 കൃഷിയിടങ്ങളിലെ മണ്ണ് ശാസ്ത്രീയമായി ശേഖരിക്കുകയും മണ്ണുപരിശോധന നടത്തുകയും ഉടമകൾക്ക് സോയിൽ ഹെൽത്ത് കാർഡ് നൽകുകയും ചെയ്തു. കൂടാതെ ഈ പ്രദേശങ്ങളുടെ ജ്യോഗ്രഫിക്കൽ ഡാറ്റയായ longitude ,latitude എന്നിവ കണ്ടെത്തി.

*നമുക്കൊരുക്കാം നമുക്കുണ്ണാം :
ജൈവ വളത്തിനു പുറമെ വിവേകപൂർണ്ണമായ രാസവളപ്രയോഗത്തിലൂടെയും ജൈവകീടനാശിനികളുപയോഗിച്ചും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ടി വീടുകളിൽ ബോധവൽക്കരണം നടത്തുകയും , ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. 

വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരിൽ ആലപ്പുഴ ജില്ലയിലെ ഒന്നാം സമ്മാനവും സംസ്ഥാനതലത്തിൽ മൂന്നാം സമ്മാനവും കരസ്ഥമാക്കിയത് കറ്റാനം ഭരണിക്കാവ് സി. എം. എസ് സ്കൂൾ അധ്യാപികയായ അശ്വതി ടീച്ചറാണ്. ടീച്ചർ 2019 ലാണ് കൃഷി പദ്ധതി ഏറ്റെടുക്കുന്നത്.

കാടുമൂടിയ 60 സെൻറ് സ്ഥലത്താണ് ടീച്ചറും കുട്ടി കർഷകരും പച്ചക്കറിതോട്ടം ഒരുക്കി മറ്റുള്ളവർക്ക് മാതൃകയായത്. സ്കൂളിലെ ഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറികൾ അതായിരുന്നു ടീച്ചറുടേയും സഹപ്രവർത്തകരുടെയും ലക്ഷ്യം. ഭരണിക്കാവ് പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് 'ഹരിത മഹിതം' പദ്ധതിയിൽ ആയിരുന്നു കൃഷി ഒരുക്കിയത്. ഇതേ വിഭാഗത്തിൽ തന്നെയാണ് ജില്ലാതലത്തിലും ടീച്ചർക്ക് ഒന്നാം സമ്മാനം ലഭിച്ചത് എന്ന കാര്യം എടുത്തുപറയേണ്ടതാണ്.

കൃഷി കുട്ടികളുടെ വിനോദത്തിന്റെ കൂടെ ഭാഗമാക്കിയ ഈ അധ്യാപകരാണ് സമൂഹത്തിന് മാതൃക ആവേണ്ടത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജീവിത മൂല്യങ്ങളും പകർന്നു നൽകുന്നതിനോടൊപ്പം മണ്ണിനെയും, പ്രകൃതിയെയും സ്നേഹിക്കുവാനും മണ്ണിൽ പണിയെടുക്കുന്നവരെ ബഹുമാനത്തോടെ കാണുവാനും പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിൽ ആദ്യം ചെയ്യേണ്ടത് കുട്ടികളുടെ പാഠ്യപദ്ധതിയിൽ കൃഷി ഭാഗമാവുക എന്നതാണ്. പുതിയ തലമുറയ്ക്ക് കൃഷിയിൽ ഉണ്ടാകുന്ന താൽപര്യത്തോടെ മാത്രമേ അന്യം നിന്നുപോയ കാർഷിക പാരമ്പര്യം നമുക്ക് നിലനിർത്താൻ സാധിക്കൂ.

ഈ അധ്യാപകരുമായുള്ള സംവാദം കേൾക്കാം ഇന്ന് കൃഷി ജാഗരൺ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിൽ 11മണിക്ക്.


English Summary: These are the teachers who initiated the change in the agricultural sector won the State Government's Best Teacher Award for his outstanding work in the field of agriculture

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine