<
Features

കേരളത്തിൽ കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയുവാനുള്ളത്.

തയ്യാറാക്കിയത്.
 
ഗിരീഷ് അയിലക്കാട്
 
അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
കൃഷിഭവൻ
ആനക്കര
........................
 
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗം പ്രവാസികളും മറ്റും, ഇപ്പോൾ കാർഷിക മേഖലയിലേക്ക് കൂടി കടന്ന് വന്നിരിക്കുകയാണല്ലോ.!
 
തീർച്ചയായും കാർഷിക മേഖലക്ക് ഇത് ,വലിയൊരു മുതൽകൂട്ടും, പ്രതീക്ഷയുമാണ് നല്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.
 വൈവിധ്യ പ്രവർത്തന വിജയങ്ങളുടെ വിപുല വാതായനങ്ങളാണ് കാർഷിക മേഖല ഇവർക്കായ് തുറന്നിടുന്നതെങ്കിലും, തങ്ങൾക്ക് യോജിച്ച കാർഷിക പ്രവർത്തനം എന്താണന്ന്. നെല്ലും, പതിരും വേർതിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങിയാലേ. കൃത്യമായ വിജയവും നേടാനാകു എന്ന തിരിച്ചറിവുകൂടിയുണ്ടെങ്കിലെ മികച്ച രീതിയിൽ വിജയിക്കാൻ കഴിയു.
 
വരുമാനം നിലച്ച്. ജീവിതം പ്രതിസന്ധിയിലായ് നിൽക്കുന്നത് കൊണ്ടാണല്ലോ പ്രതീക്ഷയോടെ കൃഷിയിലേക്ക് കടന്ന് വന്നത്. 
As the Kovid crisis deepened, a large number of expatriates and others who had lost their jobs are now entering the agricultural sector.Of course, this is a great addition and hope for agriculture. Although agriculture is open to them, it is a vast door to diversity of operational successes. What is the agricultural activity that suits them. Only if the paddy and the rice are separated and move forward. If you have the realization that you can achieve the right success, you can win the best. The income has stopped. Life was in crisis and i came to the farm with hope.
 So if you have the mind to be patient and strive. It is better to engage in activities that will get a quick return without waiting for long. Then it would be better to slowly move on to other farming activities and other determined farm activities. And through this small activity, we can judge ourselves without much investment. And can be able to move forward with a definite direction. When we say which agriculture is income-generating without much delay, rice and vegetable cultivation become big stars.
 
അങ്ങിനെ നോക്കുമ്പോൾ ക്ഷമയോടെ, പരിശ്രമിക്കുവാനുള്ള മനസ്സു കൂടി നിങ്ങൾക്കുണ്ടെങ്കിൽ. ദീർഘനാൾ കാത്തിരിക്കാതെ വളരെ വേഗത്തിൽ ആദായം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടുന്നതാണ് നല്ലത്.
 
 തുടർന്ന് പതുക്കെ പതുക്കെ താല്പര്യപൂർവ്വം മറ്റ് കാർഷിക പ്രവർത്തനങ്ങളിലേക്കും, തീരുമാനിച്ചുറച്ച മറ്റ് ഫാം പ്രവർത്തനങ്ങളിലേക്കു മൊക്കെ നീങ്ങുന്നതായിരിക്കും ഉചിതം.
 ഈ ഒരു ചെറിയ പ്രവർത്തനത്തിലൂടെ വലിയ മുതൽ മുടക്കില്ലാതെ തന്നെ നമ്മുടെ താല്പര്യം നമുക്ക് തന്നെ സ്വയം വിലയിരുത്തിയെടുക്കുവാനും. കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നീങ്ങുവാൻ പ്രാപ്തനാക്കുവാനും കഴിയും.
 
വലിയ കാലതാമസ ങ്ങളില്ലാതെ വരുമാനം നേടാവുന്ന കൃഷി ഏതെന്ന് പറഞ്ഞു വരുമ്പോഴാണ്, നെൽകൃഷിയും, പച്ചക്കറി കൃഷികളുമൊക്കെ വലിയ താരങ്ങളായ് മാറുന്നത്.
 
 
pravasi photo
പച്ചക്കറി കൃഷിയാണങ്കിൽ സാധരണഗതിയിൽ മൂന്ന് മാസം കൊണ്ടും, നെൽകൃഷിയാണങ്കിൽ നാല് മാസം കൊണ്ടും(മൂപ്പ് കൂടുന്നതിനനുസരിച്ച് മാറ്റപ്പെടാം ) കാലാവസ്ഥ അനുഗ്രഹിച്ചാൽ മുടക്കുമുതലും, ആദായവും വലിയ പരിക്കുകളില്ലാതെ പേക്കറ്റിലെത്തും.
 
പച്ചക്കറി കൃഷിയാണങ്കിൽ വിപണിയറിഞ്ഞ് വിലസ്ഥിരതയുള്ള പച്ചക്കറി വിളകൾ കൃഷി ചെയ്യാൻ ശ്രദ്ധിക്കണം എന്ന് മാത്രം.
 വിഷു കഴിഞ്ഞ് വെള്ളരിയും നോമ്പ് കാലം കഴിഞ്ഞ് കക്കിരിയും കൃഷി ചെയ്യാൻ മുതിരരുത് എന്ന് ചുരുക്കം.
 
കൃഷിയിൽ നല്ല വിത്ത് ഉപയോഗിക്കുവാനും ശ്രദ്ധിക്കണം. നാടൻ വിത്തും, ഹൈബ്രിഡ് വിത്തും താല്പര്യപ്രകാരം ഉപയോഗിക്കാം, ഹൈബ്രിഡ് വിത്താണങ്കിൽ ഉല്പാദനം കൂടും, അതിനനുസരിച്ച് വിത്തിന് വിലയും ഒരല്പം  കുടുതലാണ്.
 മാത്രമല്ല നമ്മൾ 10 രൂപക്ക് ഒരു കിലോ വെണ്ട വിൽക്കുവാൻ ചെന്നാൽ നാല് രൂപക്ക് അന്യസംസ്ഥാനക്കാർ എത്തിക്കുന്നതും നമ്മൾ പ്രായോഗിക ബുദ്ധിയോടെ തന്നെ തിരിച്ചറിഞ്ഞിരിക്കണം.
 
 പക്ഷെ ഇവർക്ക് ചുളുവിലയിൽ വെണ്ട എത്തിക്കുന്നത് പ്പോലെ എളുപ്പമല്ല വളരെ വേഗം വാടുന്ന ചീര, കിലോമീറ്ററുകൾ താണ്ടി ലോറികളിൽ എത്തിക്കുന്നത്! അങ്ങിനെയെങ്കിൽ ചീര കൃഷിയിൽ നമ്മുക്ക് ഒരു കൈ നോക്കിയാലോ. 
 
നാടൻ വിത്താണ് നല്ലത്.ചീരയിൽ ചുവപ്പും, (അരുൺ, കണ്ണാറ ലോക്കൽ) പച്ചയുമുണ്ട് (സി.ഒ 1, 2, 3) കൂടാതെ പച്ചയും ചുവപ്പും കലർന്ന സി.ഒ 5 എന്ന ഇനവുമുണ്ട്. താല്പര്യപ്രകാരം യുക്തമായ ഇനങ്ങൾ തെരഞ്ഞെടുത്ത് കൃഷിയിറക്കാം. ഏതാണ്ട് ഒന്നര- രണ്ട് മാസത്തിനകം ആദായവും കിട്ടി തുടങ്ങും.
 
വിളവെടുത്താൽ കെട്ടുകളാക്കിയും, ഒന്നിച്ച് തൂക്കിയുമൊക്കെ ഹോൾസെയിൽ കടകളിലും, ചില്ലറ കടകളിലുമൊക്കെ വില്പനക്കെത്തിക്കാം
 
ഓണക്കാലങ്ങളിൽ വളരെ ക്ഷാമം അനുഭവപ്പെടുന്നതും ലഭൃതയനുസരിച്ച് കിലോ 150/- രൂപ വരെ വർദ്ധിക്കുന്ന പയർ കൃഷിയും ചെയ്യാൻ മറക്കണ്ട.  പാവലിനും, പയറിനും എപ്പോഴും നല്ല വിലസ്ഥിരതയും വിപണിയിൽ കാണപ്പെടുന്നുണ്ട്. എന്ന് വെച്ച് മത്തൻ, കുമ്പളം, വെള്ളരി കൃഷികളൊന്നും മോശമല്ല. അവക്കും കൃത്യമായ വിപണിയുണ്ട്
 
പച്ചക്കറി കൃഷികൾക്കായ് കൃഷി വകുപ്പ് -പച്ചക്കറി വികസന പദ്ധതികളിലൂടെ, സ്റ്റാഗേർഡ് ക്ലസ്റ്റർ, ഡിസ്ട്രിക് ക്ലസ്റ്റർ, തരിശ് പച്ചക്കറി കൃഷി തുടങ്ങി വളരെയേറെ പദ്ധതികളും, സാമ്പത്തിക സബ്സിഡി ആനുകൂല്യങ്ങളും കൃഷിഭവൻ വഴി ബന്ധപ്പെട്ടാൽ ലഭ്യമാണ്. ആയതും നേടിയെടുക്കാവുന്നതാണ്.
 
ചേന കൃഷിയും, ഇഞ്ചി കൃഷിയും, പപ്പായ, മുരിങ്ങ, വാഴ കൃഷികളൊന്നും മോശമല്ല .പക്ഷെ , ആദായത്തിനും, വിളവെടുപ്പിനുമായ്  കുറച്ചധികം മാസങ്ങൾ ക്ഷമയോടെ കാത്തിരിക്കണം എന്ന് മാത്രം.
 
ട്രാക്ടറും, നടീൽ-കൊയ്ത്ത് മെഷ്യനുമൊക്കെ കൃത്യമായ് ലഭിച്ചാൽ വലിയ പ്രയാസങ്ങളില്ലാതെ നാല് - അഞ്ച് മാസം കൊണ്ട്  വലിയൊരു ആദായം നേടിയെടുക്കാവുന്ന കാർഷിക പ്രവർത്തനമാണ് നെൽകൃഷി. നെൽകൃഷിക്കായ് കൃഷി വകുപ്പ്, ജനകീയാസൂത്രണം, സുഭിക്ഷ കേരളം, തുടങ്ങിയ പദ്ധതികളിലൂടെയൊക്കെ നിരവധി ആനുകൂല്യങ്ങളും കൃഷിഭവൻ മുഖാന്തിരവും ലഭ്യമാണ്.
 
നെൽകൃഷിക്ക് ആവശ്യമായ വിത്ത്. ലൈം തുടങ്ങിയവയൊക്കെ കൃഷിഭവനുകളിൽ നിന്ന് പദ്ധതി ലഭൃതപ്പോലെ സൗജന്യ നിരക്കിലും, അൻപത് ശതമാനം വ്യവസ്ഥയിലുമൊക്കെ ലഭ്യമാണ്.
 ഉല്പാദിപ്പിച്ച നെല്ല് മുഴുവനായും വലിയ വിലക്ക് തന്നെ സപ്ലയ്ക്കോയും സംഭരിക്കുന്നതും വലിയൊരു ആകർഷകമാണ്.
 
'എന്തായാലും യുക്തമായ കാർഷിക പ്രവർത്തനങ്ങൾ തിരഞ്ഞെടുത്ത് വിജയകരമായ് തന്നെ മുന്നേറുവാൻ കഴിയട്ടെ.

English Summary: To the knowledge of gulf expats farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds