<
Features

ഇങ്ങനെയും ഇഡ്ഡലികളോ!!! നിങ്ങൾക്കറിയാത്ത രുചിയിലെ മാഹാത്മ്യം

idly
Varieties Of Idly, That You Might Haven't Heard About!

ദക്ഷിണേന്ത്യൻകാർക്ക് പ്രത്യേകിച്ച്, നമ്മൾ കേരളീയർക്കും തമിഴ്നാടിനും വളരെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി. അരിമാവും ഉഴുന്നും അരച്ച് ആവിയിൽ വേവിച്ചെടുക്കുന്ന വെറുമൊരു രുചിയല്ല ഇഡ്ഡലി, അത് നമ്മുടെ സംസ്കാരമായും ജീവിതശൈലിയുമായും, കാലാവസ്ഥയുമായുമെല്ലാം ഇണപിരിഞ്ഞ് കിടക്കുന്നു.

പ്രാതലായും വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കൂട്ടായും അത്താഴമായുമെല്ലാം മലയാളികളുടെ തീൻമേശയിൽ ഇഡ്ഡലിയ്ക്ക് സ്ഥാനം നൽകിയിട്ടുണ്ട്. എന്നാൽ രുചിയേറെയുള്ള ഇഡ്ഡലിയിലും വ്യത്യസ്തമായ രുചികളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ന് ഇഡ്ഡലി ദിനം, ഇതാ വായിച്ചോളൂ ഇഡ്ഡലി പിറന്ന കഥ

ദക്ഷിണേന്ത്യ കൂടാതെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഇഡ്ഡലിയുടെ വേറിട്ട രുചികൾ പരിചയപ്പെടാം…

1. രസം ഇഡ്ഡലി- Rasam Idli

നല്ല കുരുമുളകിട്ട രസത്തിൽ മുക്കിയ ചൂടുള്ള ഇഡ്ഡലി കേരളത്തിലെ തട്ടുകടകളിലും പ്രശസ്തമാണ്. രസവട പോലെ രസ ഇഡ്ഡലിയും ജനപ്രിയ ഭക്ഷണമാണ്.

ബന്ധപ്പെട്ട വാർത്തകൾ: 5 രുചികരമായ ദക്ഷിണേന്ത്യൻ സ്നാക്സുകൾ എങ്ങനെ തയ്യാറാക്കാം

2. മുളക് ഇഡ്ഡലി- Chilli Idli

എരിവ് ഇഷ്ടപ്പെടുന്നവരും, ഇഡ്ഡലി പ്രിയരുമാണെങ്കിൽ മുളക് ഇഡ്ഡലി തീർച്ചയായും പരീക്ഷിക്കാവുന്നതാണ്. ഇന്തോ- ചൈനീസ് രുചിയിൽ പ്രശസ്തമായ ഇഡ്ഡലിയാണിത്. ചൈനീസ് സോസുകളിലും മുളക് സോസിലുമാണ് ഈ ഇഡ്ഡലി തയ്യാറാക്കി എടുക്കുന്നത്.

3. താട്ടെ ഇഡ്ഡലി Thaate Idli

താട്ടെ എന്നാൽ കന്നഡയിൽ പ്ലേറ്റ് എന്നാണ് അർഥം. സാധാരണ ഇഡ്ഡലിയുടെ രൂപത്തിൽ നിന്ന് വ്യത്യസ്തമായി ഒരു പരന്ന ഡിസ്കിന്റെ ആകൃതിയിലാണ് ഈ ഇഡ്ഡലി കാണപ്പെടുന്നത്. അതിനാലാണ് ഇതിനെ താട്ടെ ഇഡ്ഡലി എന്ന് വിളിക്കുന്നത്. അരി കുതിർത്ത് അതിൽ ഉഴുന്ന് ചേർത്താണ് മാവ് തയ്യാറാക്കുന്നത്. പിന്നീട് നെയ് പുരട്ടിയ താലിയിലേക്ക് ഒഴിച്ച് ആവിയിൽ വയ്ക്കുന്നു.

4. വെജിറ്റബിൾ ഇഡ്ഡലി- Vegetable Idli

കാഴ്ചയിലും സ്വാദിലും ഭക്ഷണപ്രിയരെ കീഴ്പ്പെടുത്തുന്ന വെജിറ്റബിൾ ഇഡ്ഡലി ആരോഗ്യത്തിനും അത്യധികം ഗുണകരമാണ്. കാരണം, ഇതിൽ കാരറ്റ്, ഗ്രീൻ പീസ്, ഉള്ളി, ഫ്രഞ്ച് ബീൻസ് തുടങ്ങിയ പച്ചക്കറികൾ നിറഞ്ഞിരിക്കുന്നു.

5. തവ ഇഡ്ഡലി- Tava Idli

എരിവുള്ള തവ ഇഡ്ഡലിയും വളരെ പ്രചാരമേറിയ ഇഡ്ഡലിയാണ്. ഈ ഇഡ്ഡലി തയ്യാറാക്കാൻ തക്കാളി, ഉള്ളി, കാപ്സിക്കം, വെണ്ണ എന്നിവ ഉപയോഗിക്കുന്നു.

6. കൊഞ്ച് ഇഡ്ഡലി- Prawn Idli

പേര് കേൾക്കുമ്പോൾ ഒരുപക്ഷേ വിചിത്രമായ കോമ്പിനേഷൻ പോലെ തോന്നുമെങ്കിലും യഥാർഥത്തിൽ ഇത് രുചികരമായ ഇഡ്ഡലിയാണ്. മീൻ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്ത രുചി. കൊഞ്ചിനൊപ്പം, മുളക്, മല്ലിയില, നാരങ്ങ നീര് എന്നിവ എണ്ണയിൽ കുതിർത്ത് വച്ച ശേഷം ഇത് മിക്സിയിൽ അടിച്ചെടുക്കുന്നു. ശേഷം മാവിനൊപ്പം ചേർത്ത് ആവിയിൽ വേവിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റാഗി കഴിച്ച് കഴിച്ച് തടി കുറയ്ക്കാം; എങ്ങനെയെന്നല്ലേ!!!

7. മിനി മസാല ഇഡ്ഡലി- Mini Masala Idli

നിങ്ങളുടെ ഇഡ്ഡലിയിൽ അൽപം ഇഡ്ഡലിപ്പൊടി ചേർത്ത് വറുത്തെടുത്താൽ മിനി മസാല ഇഡ്ഡലി റെഡി.

ബന്ധപ്പെട്ട വാർത്തകൾ: ഇത് കൊറോണ അല്ലാട്ടോ! വൈറലായി 'വൈറസ് വട'

8. ഇഡ്ഡലി മഞ്ചൂരിയൻ- Idli Manchurian

രാവിലെ പ്രഭാത ഭക്ഷണത്തിന് ബാക്കി വന്ന ഇഡ്ഡലിയുണ്ടെങ്കിൽ പാഴേക്കണ്ട. ഇതിലേക്ക് അൽപം ഇൻഡോ-ചൈനീസ് രുചികൾ ചേർത്താൽ ഇഡ്ഡലി മഞ്ചൂരിയൻ ആയി. ഇഡ്ഡലി എണ്ണയിൽ മൊരിച്ചെടുത്ത ശേഷം മഞ്ചൂരിയൻ സോസിൽ ചേർത്ത് ഒരു മികച്ച ലഘുഭക്ഷണമാക്കാം.

9. തിനൈ ഇഡ്ഡലി- Thinai Idli

ബജ്‌റ ഉപയോഗിച്ച് നിർമിക്കാവുന്ന തിനൈ ഇഡ്‌ലി അരി ഇഡ്‌ലിയെക്കാൾ മൃദുവും ആരോഗ്യകരവുമാണ്. കാരണം ഇവയിലെ നാരുകളും പോഷകങ്ങളും ശരീരത്തിന് ഗുണം ചെയ്യും.

10. ഓട്സ് ബാർലി ഇഡ്ഡലി- Oats Barley Idli

പ്രമേഹം, കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പ്രഭാതഭക്ഷണമാണ് ഓട്‌സ് ബാർലി ഇഡ്‌ലി. ഓട്‌സും ബാർലിയും പോഷകഗുണമുള്ളവയാണ്. ഇതിൽ ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ പോഷക സമൃദ്ധമായ രുചി നിങ്ങളുടെ പ്രാതലാക്കണമെങ്കിൽ, ഇത് തീർച്ചയായും പരീക്ഷിക്കാം.

11. റാഗി ഇഡ്ഡലി- Ragi Idli

ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള സ്വാദിഷ്ടമായ ഇഡ്ഡലിയാണിത്. അരിക്ക് പകരം റാഗിയും ഉഴുന്ന് പരിപ്പുമാണ് ഈ ഇഡ്ഡലി തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ:  ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

12. തൈര് ഇഡ്‌ലി- Curd Idli

തൈരും കൂട്ടി ചോറ് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഇനിമുതൽ തൈരിനെ ഇഡ്ഡലിയുടെ സ്വാദിനൊപ്പം നുണയാം. നല്ല നേർത്ത തൈരിൽ മുക്കിയ ഇഡ്ഡലി വയറിന് പ്രയോജനകരമാണ്.

13. വട ഇഡ്ഡലി- Vada Idli

വൈകുന്നേരത്തെ ചായയ്‌ക്ക് അനുയോജ്യമായ ഒരു രുചിയാണ് വട ഇഡ്ഡലി. അതായത്, വട ഉണ്ടാക്കുന്ന പോലെ ഇഡ്ഡലി മൊരിച്ച് പാകം ചെയ്യുന്നു. തവിട്ട് നിറമായതിൽ രുചിയ്ക്കൊപ്പം കാണാനും ആകർഷകമാണിവ.

14. ഒക്ര ഇഡ്ഡലി- Okra Idli

ഒക്ര ഇഡ്ഡലി എന്ന് കേട്ട് ഞെട്ടണ്ട. സംഭവം നമ്മുടെ ഇഷ്ട പച്ചക്കറിയായ വെണ്ടയ്ക്ക ഉപയോഗിച്ചുള്ള ഇഡ്ഡലിയാണിത്. പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ രോഗികൾക്കും ആരോഗ്യകരമായ പ്രഭാതഭക്ഷണമായി വെണ്ട ഇഡ്ഡലി കഴിക്കാം. നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ടെന്നത് മറ്റൊരു സവിശേഷതയാണ്.

15. ഇഡ്ഡലി ഫ്രൈ -Idli Fry

സാധാരണ പോലെ ഇഡ്ഡലി തയ്യാറാക്കിയ ശേഷം ഇവയെ എണ്ണയിൽ വറുത്തെടുക്കുക. ഇതിലേക്ക് കറിവേപ്പിലയിലും മസാലകളും ചേർത്ത് കൊടുക്കുക.

16. സാബുദാന ഇഡ്ഡലി Sabudana Idli

പായസത്തിന്റെ ഉറ്റസുഹൃത്തായ സബുദാന അഥവാ ചവ്വരി ഉപയോഗിച്ചുള്ള സബുദാന വട പ്രശസ്തമാണ്. ഇതുപോലെ സബുദാന ഇഡ്ഡലിയുമുണ്ട്.
റവയും അരിയും കൊണ്ടുള്ള ഇഡ്ഡലി മടുത്തെങ്കിൽ സബുദാന ഇഡ്ഡലിയിലേക്ക് പാചകം മാറ്റിപിടിക്കാം. സബുദാനക്കൊപ്പം തേങ്ങയും, കശുവണ്ടി, തൈര് എന്നിവയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഉറപ്പായും നിങ്ങൾ പരീക്ഷിക്കേണ്ട ടേസ്റ്റി മസാല പലഹാരങ്ങൾ; ഉണ്ടാക്കി നോക്കൂ

17. കച്ചോരി ഇഡ്ഡലി- Kachori Idli

ചായക്കൊപ്പം ഒരു നാല് മണി പലഹാരമായി കഴിക്കാവുന്നതാണ് കച്ചോരി ഇഡ്ഡലി. ഇഡ്ഡലിയിൽ മസാലയും കച്ചോരിയും ഫിൽ ചെയ്താണ് ഇത് തയ്യാറാക്കുന്നത്.

18. ചിക്കൻ മസാല ഇഡ്ഡലി- Chicken Masala Idli

ചിക്കൻ മസാല സ്റ്റഫ് ചെയ്ത് തയ്യാറാക്കുന്ന ഇഡ്ഡലിയാണിത്. വളരെ ആരോഗ്യകരവും അതുപോലെ രുചികരവുമായ ഇഡ്ഡലിയാണിത്.

ബന്ധപ്പെട്ട വാർത്തകൾ: ദോശ, ഇഡ്ഡലി, റൊട്ടി, ചൂട് ചോറ് എന്നിവക്കെല്ലാമൊപ്പം ആസ്വദിക്കാവുന്ന സ്വാദിഷ്ടമായ തക്കാളി ചട്ണി


English Summary: Varieties Of Idly With Different Tastes, That You Might Haven't Heard About!

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds