കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?
1 കൃഷിഭവൻ സമീപിക്കുന്ന കർഷകർക്കും കർഷകന്റെ കൃഷിയിട സന്ദർ ശനത്തിലൂടെയും ഉള്ള കാർഷിക വിജ്ഞാന വ്യാപനം.
2 നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഷിക വിവര സങ്കേതങ്ങളുപയോഗിച്ചു തൽസമയം കോൾ സെന്ററുകൾ, കൃഷി ഇൻഫോ, പോർട്ടൽ, സോഷ്യൽ മീഡിയ വഴി ഉള്ള പ്രചരണങ്ങൾ, തത്സമയ കാർഷിക പരിശീലന പരിപാടികൾ എന്നിവയൊക്കെ ഈ വകുപ്പ് നടത്തുന്നു.
3 കാർഷിക വിജ്ഞാന വ്യാപനം. സോഷ്യൽ മീഡിയ, യു ട്യൂബ് ചാനൽ തുടങ്ങിയവയിലൂടെയുള്ള കിസാൻ കൃഷി ദീപം, നൂറു മേനി തുടങ്ങിയവയിലൂടെയും വാട്സ്ആപ് നമ്പർ 9447051661 എന്നതിലൂടെ പ്രോഗ്രാം ചെയ്തു വരുന്നു.
4. നല്ല കൃഷി രീതികൾ, വിജയഗാഥകളും ടി വി ചാനലുകൾ മുഖാന്തിരം നടത്തുന്നു. ചില പ്രമുഖ പരിപാടികളിലൂടെ കാർഷിക വിജ്ഞാന വ്യാപനം നടത്തുന്നു.
5. കൂടാതെ എഫ് എം റേഡിയോ ചാനലുകൾ വഴിയും നിരവധി പ്രോഗ്രാമുകളിലൂടെയും വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുന്നു. ഫാ൦ ഇൻഫോർമേഷൻ ബ്യൂറോ വഴിയും വിവരങ്ങൾ അപ്പപ്പോൾ ജനങ്ങളെ അറിയിക്കുന്നു.
6. കാർഷിക വിജ്ഞാന വ്യാപനത്തിനായി കാർഷിക പ്രസിദ്ധീകരണങ്ങൾ ഇറക്കുന്നുണ്ട്. കർഷക പരിശീലനങ്ങൾ കൊടുക്കുന്നുണ്ട്. കാര്യക്ഷമമായ പരിപോഷണം നടപ്പിലാക്കുന്നതിന് വേണ്ടി, അതുപോലെ പ്രദർശനത്തോട്ടം, എന്നിവ ആത്മ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്.
7. എം കിസാൻ പോർട്ടൽ വഴി കർഷകർക്ക് എസ് എം എസ് കളും ശബ്ദ സന്ദേശങ്ങളും അയക്കുന്നു.
8. കിസാൻ പോർട്ടൽ വഴി കർഷക റജിസ്ട്രേഷൻ നടപ്പിലാക്കുന്നു.
9. വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ വഴി കർഷകർക്ക് സബ്‌സിഡി ആനുകൂല്യങ്ങൾ നൽകുന്നു.
10. ആഗ്രോ സർവീസ് സെന്ററുകൾ മുഖാന്തിരം കർഷകർക്ക് യന്ത്ര സംവിധാനങ്ങളും അതുപോലെ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും പോർട്ടൽ വഴി കാർഷിക കർമ്മ സേനയും ഹിയറിങ് സെന്ററുകളും ഏകോപിപ്പിച്ചു പ്രവർത്തിച്ചു വരുന്നു. Through the portal, the Agricultural Task Force and the Hearing Centers have been coordinating the provision of machinery to the farmers through Agro Service Centers as well as the services of trained technicians.
11. കർഷകർക്ക് പ്രകൃതി ക്ഷോഭം മൂലമുള്ള കൃഷി നാശത്തിനു നഷ്ടപരിഹാരമായി വിള ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നു, നടപ്പിലാക്കുന്നു.
12. RATTC പോലുള്ള ട്രെയിനിങ്ങ് സെന്ററുകൾ വഴി കർഷകർക്ക് പരിശീലനങ്ങൾ നൽകി വരുന്നു.
13. മണ്ണ് പരിശോധനാ ലാബുകൾ വഴി കർഷകർക്ക് മണ്ണ് പരിശോധിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നു.
14. ഫാമുകൾ വഴി കർഷകർക്ക് വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾ, ഉത്പാദനോപാധികൾ എന്നിവ ലഭ്യമാക്കുന്നു.
15. ലാബുകൾ മുഖാന്തിരം ജൈവ കീടനാശിനി നിയന്ത്രണത്തിനുള്ള സൂക്ഷ്മ ജീവികൾ , ജീവാണുവളങ്ങൾ, എതിർ പ്രാണികൾ, ഇവയൊക്കെ വിതരണം ചെയ്തു വരുന്നു.
16. കാർഷിക ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഗ്രാമീണ നഗര കമ്പോളങ്ങൾ വഴിയും ഹോർട്ടികോർപ് vfpck പോലുള്ള സർക്കാർ സംവിധാനങ്ങൾ വഴിയും നടപ്പിലാക്കി വരുന്നു.
17. നൂതന സാങ്കേതിക സംവിധാനങ്ങളും മൊബൈൽ ആപ്പ്ളിക്കേഷനുകളും ഉപയോഗിച്ച് വിപണന സാദ്ധ്യതകൾ വർധിപ്പിക്കുന്നു.
18.നിരന്തരമായ പരിശോധനകളിലൂടെ വിത്തുകളുടെയും വളങ്ങളുടെയും കീടനാശിനികളുടെയും ഗുണനിലവാരം വകുപ്പ് ഉറപ്പു വരുത്തുന്നു.
.ഇത്തരത്തിൽ കാർഷിക മേഖലയിൽ വലിയ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൃഷി വകുപ്പിനെ നമുക്ക് കർഷക സൗഹാർദ്ദമായി കണക്കാക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വെളുത്തുള്ളിയും കൃഷി ചെയ്യാം
#Farmer#Krishibhavan#Agriculture#Krishi#FTB
English Summary: What are the benefits and services available to farmers from the Department of Agricultural Development and Welfare?-kjkbbsep2020
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments