പ്രധാൻ മന്ത്രി കിസാൻ മാൻ- ധൻ യോജന - 18-40 വയസുള്ള യുവകർഷകർക്കായ് ഒരു പങ്കാളിത്ത പെൻഷൻ പദ്ധതി.
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കൂട്ടരിൽ ഒന്ന് കർഷകർ ആണെന്ന് പറയാം.എത്ര കഷ്ടപ്പെട്ടാലും അന്നത്തെ ദിവസത്തേക്ക് മാത്രമാണ് അവർക്ക് സമ്പാദിക്കാൻ കഴിയുക. സാമ്പത്തിക സുരക്ഷിതത്വവും ഇവർക്കില്ല.കഠിനാധ്വാനം ചെയ്തിട്ടും കർഷകർ വേണ്ടത്ര സമ്പാദിക്കുന്നില്ല. അതിനാൽ കർഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഇതിന്റെ ഭാഗമാണ് പിഎം-കെഎംവൈ അഥവാ പ്രധാൻ മന്ത്രി കിസാൻ മാൻ- ധൻ യോജന ( PM - KMY)
കൃഷി ചെയ്യാൻ കഴിയാതെ മറ്റുള്ളവരുടെ ആശ്രയിച്ച് വീട്ടിൽ കഴിയുന്ന കാലത്ത് കർഷകർക്കൊരു കൈത്താങ്ങാണ് കിസാൻ മാൻ-ധൻ യോജന. അതായത് കർഷകർക്ക് ഒരു പ്രത്യേക പ്രായം ആകുമ്പോൾ അവർക്ക് ഒരു സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതാണ്. കർഷകർക്കും പെൻഷൻ കിട്ടുന്നതു പോലൊരു പദ്ധതി.
കൂടുതൽ മനസ്സിലാക്കൻ തുടർന്ന് വായിക്കുക
60 വയസ്സാകുമ്പോൾ മുതൽ അർഹരായ കർഷകർക്ക് മാസം 3000 രൂപ നൽകുന്ന പദ്ധതിയാണ് പ്രധാന മന്ത്രി കിസാൻ
മാൻ -ധൻ യോജന.ഇങ്ങനെ ഒരു വർഷം 36000 രൂപ വരെ കർഷകന് ലഭിക്കും
ഇതിനായി ചെയ്യേണ്ടത്.
നിങ്ങൾ 55 രൂപ മുതൽ 250 രൂപ വരെ ഇതിൽ നിക്ഷേപിക്കുക.
,പ്രായം അനുസരിച്ചാണ് നിക്ഷേപത്തുക നിശ്ചയി ക്കുന്നത്.നിങ്ങൾ എത്ര രൂപയാണോ നിക്ഷേപിക്കുന്നത് അതിന് തുല്യമായ രൂപ കേന്ദ്ര സർക്കാരും നിക്ഷേപിക്കുന്നു.60 വയസ്സാകുമ്പോൾ മുതൽ നിങ്ങൾക്ക് മാസം 3000 രൂപ വീതം പെൻഷൻ ആയി കിട്ടി തുടങ്ങും. ഇതിൽ ഇപ്പോൾ തന്നെ ഏകദേശം 20 ലക്ഷം കർഷകർ ചേർന്നിട്ടുണ്ട്.
18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാനുള്ള യോഗ്യത.People between the ages of 18 and 40 are eligible to enroll this scheme.
പ്രധാന മന്ത്രി കിസ്സാൻ സ്‌കീമിൽ അംഗങ്ങളായുള്ള കർഷകർക്കും പ്രധാന മന്ത്രി കിസാൻ മാൻ ധൻ യോജനയിൽ ചേരാൻ സാധിക്കും,അതിന് പ്രത്യേകിച്ച് രേഖകൾ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.Farmers who are members of the Prime Minister's Kisan Scheme can also join the Prime Minister's Kisan Man Dhan Yojana, which does not require any document.
2 ഹെക്ടർ കൃഷി ഭൂമി സ്വന്തമായുള്ള കർഷകർക്കാണ് ഈ പദ്ധതിയിൽ ചേരാൻ കഴിയുന്നത്.ഇനി ഒരാൾ ഈ പദ്ധതിയിൽ ചേർന്ന് പെൻഷൻ പ്രായം എത്തുന്നതിന് മുൻപ് അയാൾ മരണപ്പെട്ടാൽ,അദ്ദേഹത്തിന്റെ ഭാര്യക്ക് ഇതിൽ തുടരാൻ പറ്റും.ഇനി തുടരാൻ താൽപര്യമില്ലെങ്കിൽ അടച്ച തുകയും അതിന്റെ പലിശയും ഒക്കെ അതിന്റെ നോമിനിക്ക് ലഭിക്കുന്നതായിരിക്കും.കുറഞ്ഞത് 5 വർഷമെങ്കിലും നിക്ഷേപം ചെയ്താൽ മാത്രമേ ഉപേക്ഷിച്ചു പോയാൽ തിരികെ രൂപ കിട്ടുകയുള്ളു.
ഇതിൽ ഓൺലൈൻ ആയോ അക്ഷയ പോലുള്ള പൊതു സേവന കേന്ദ്രങ്ങളിലൂടെയാണ് (സിഎസ്‌സി) പിഎം-കെഎംവൈയിൽ രജിസ്റ്റർ ചെയ്യേണ്ടത്. എൻറോൾമെന്റ് പൂർണമായും സൗജന്യമാണ്.
പെൻഷൻ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കുന്ന പ്രായം അനുസരിച്ച് 55 മുതൽ 200 രൂപ വരെയാണ് പ്രതിമാസം സംഭാവന നൽകേണ്ടത്.
കർഷകരുടെ ഭാര്യമാർക്കും പ്രത്യേകം നിക്ഷേപം നടത്താൻ സാധിക്കും. ഇതുവഴി അവർക്കും 3000 രൂപ വീതം പെൻഷൻ ലഭിക്കും.
PM - KMY പദ്ധതിക്ക് വേണ്ട മാനദണ്ഡങ്ങൾ.
രണ്ട് ഹെക്ടർ കൃഷിസ്ഥലം കൈവശമുള്ള കർഷകർക്കാണ് പിഎം-കെഎംവൈ പദ്ധതിക്ക് അർഹതയുള്ളത്. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് സ്വമേധയാ സംഭാവന അടിസ്ഥാനമാക്കിയുള്ള പെൻഷൻ പദ്ധതിയാണിത്. ചെറുകിട കർഷകരെ ലക്ഷ്യം വച്ചുള്ളതിനാൽ ഭൂവുടമസ്ഥ പരിധിയുണ്ട്.
സംഭാവന നൽകി പദ്ധതിയിൽ തുടരാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ
നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കർഷകൻ മരിച്ചാൽ ഭാര്യയ്ക്ക് പദ്ധതിയിൽ തുടരാവുന്നതാണ്. പങ്കാളി സംഭാവന നൽകി പദ്ധതിയിൽ തുടരാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ പലിശ സഹിതം കർഷകൻ നൽകിയ മൊത്തം സംഭാവനയും പങ്കാളിയ്ക്ക് നൽകും. പങ്കാളിയുടെ അഭാവത്തിൽ, പലിശയ്‌ക്കൊപ്പം മൊത്തം സംഭാവനയും നോമിനിക്ക് കൈമാറുന്നതാണ്. നിക്ഷേപ കാലാവധി പൂർത്തിയായ ശേഷം കർഷകൻ മരിച്ചാൽ, പങ്കാളിക്ക് പെൻഷന്റെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കും.
ഇടയ്ക്ക് വച്ച് പദ്ധതിയിൽ പണം നിക്ഷേപിക്കാതെ ഇരുന്നാൽ
കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സംഭാവനകൾക്ക് ശേഷം ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ നിന്ന് വേണമെങ്കിൽ പുറത്തുകടക്കാം. ഇങ്ങനെ നിക്ഷേപം അവസാനിപ്പിക്കുമ്പോൾ മുഴുവൻ സംഭാവനയും നിലവിലുള്ള സേവിംഗ് ബാങ്ക് നിരക്കുകൾക്ക് തുല്യമായ പലിശ സഹിതം പെൻഷൻ ഫണ്ട് മാനേജർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) തിരികെ നൽകും.
കുടിശ്ശിക വന്നാൽ
സ്ഥിരമായി സംഭാവന ചെയ്യുന്നതിൽ തടസ്സമുണ്ടായാൽ നിശ്ചിത പലിശ സഹിതം കുടിശ്ശിക അടച്ചുകൊണ്ട് സംഭാവന ക്രമപ്പെടുത്താവുന്നതാണ്. ഇതിനായി എൽഐസി, ബാങ്കുകൾ, സർക്കാരിൻറെ ഉചിതമായ പരാതി പരിഹാര സംവിധാനം എന്നിവയുടെ സഹായം ലഭിക്കും. .
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ അറിയിക്കാം: മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ
English Summary: Pradhan Mantri Kisan Man - Dhan Yojana - One for young farmers Participatory Pension Scheme
Share your comments