മഴവെളള സംഭരണം, കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം

Tuesday, 17 April 2018 04:21 By KJ KERALA STAFF

സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മഴവെളള സംഭരണം- ഭൂജല പരിപോഷണം പരിപാടി അനുസരിച്ച് 2018 -19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ജലവിഭവ വകുപ്പിന്റെ ഭാഗമായ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്തുകള്‍ മുഖാന്തിരം മഴവെളള സംഭരണികളുടെ നിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിംഗ് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.  പദ്ധതികളുടെ ആനുകൂല്യം ആവശ്യമുള്ളതും ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം ഭരണ സമിതിയുടെ തീരുമാനവും കൂടി സമര്‍പ്പിക്കണം.

പദ്ധതികള്‍ ഗുണഭോക്തൃ വിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് നടപ്പാക്കുന്നത്. മലയോര-തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന ലഭിക്കും.  സഹായം ലഭിച്ച ഗ്രാമപഞ്ചായത്തുകള്‍ ഇനിയും അപേക്ഷിക്കേണ്ടതില്ല.  നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് തെരഞ്ഞെടുപ്പ്.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 11.  അയക്കേണ്ട വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ.ആര്‍.ഡബ്ല്യൂ.എസ്.എ, മഴകേന്ദ്രം, പി.ടി.സി ടവര്‍, മൂന്നാം നില, എസ്.എസ്, കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം - 1. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ നം. 0471 - 2320848, 2337003, 9447829049. ഇ-മെയില്‍ rwhcentre@gmail.com.

CommentsMore Government Schemes

ക്ഷീര സംഘം സെക്രട്ടറി/ക്ലാര്‍ക്കുമാര്‍ക്കുള്ള പരിശീലനം

ബേപ്പൂര്‍, നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക് മൂന്നുദിവസത്തെ പരിശീലനം നട…

July 10, 2018

തീറ്റപ്പുല്‍ കൃഷി പരിശീലനം

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് ജൂലായ് 4, 5 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

July 02, 2018

കുരുമുളക് തൈകള്‍ വിതരണത്തിന്

കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ കൃഷിഭവനില്‍ കര്‍ഷകര്‍ക്ക് വിതരണത്തിനായി വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ എത്തിയിട്ടുണ്ട്.

June 30, 2018

കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഫാമുകളുടെ ശാക്തീകരണ പദ്ധതിയിൽപ്പെടുത്തി 2018-19 സാമ്പത്തിക വർഷത്തിൽ അഞ്ച് പശുക്കളെ ങ്കിലുമുള്ള കർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് ഇരുപത്തയ്യായിരം രൂപ വീതം ധനസഹായം നൽകുന്നു. ആവ…

June 29, 2018

തെങ്ങിന്‍ തൈ വിതരണം

പത്തനംതിട്ട : കടമ്പനാട് കൃഷിഭവന്‍റെ പരിധിയില്‍ കേരഗ്രാമം പദ്ധതി പ്രകാരം അപേക്ഷിച്ചവര്‍ക്കു ള്ള തെങ്ങിന്‍ തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണത്തിനെത്തി. പമ്പ് സെറ്റ്, സ്പ്രെയര്‍ എന്നിവയ്ക്ക് സബ്സിഡി അനുവദിക്കും. കര്…

June 22, 2018

FARM TIPS

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.