ഫ്രിഡ്‌ജ് ഉള്ളതുകൊണ്ട് ഭക്ഷണസാധനങ്ങൾ ഭദ്രമായിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാൽ അങ്ങനെയല്ല. ചില ഭക്ഷണങ്ങൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചിയിൽ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങൾ, പച്ചക്കറികൾ പോലുള്ള ഭക്ഷണസാധനങ്ങൾ.
ഫ്രിഡ്‌ജിൽ വെക്കാൻ പാടില്ലാത്ത ചില ആഹാരസാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ബ്രെഡ്
ബ്രെഡ് ഫ്രിഡ്‌ജിൽ വെയ്ക്കുമ്പോൾ സൂക്ഷിക്കുക. ബ്രെഡ് പെട്ടെന്ന് ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. സാധാരണ രീതിയിൽ 4-5 ദിവസം വരെ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്. അത് കഴിഞ്ഞാലേ ബ്രെഡ് കേടുവരുകയുള്ളൂ.
2. തക്കാളി
റെഫ്രിജിറേറ്ററിൽ വെയ്ക്കുന്നതിലൂടെ തക്കാളിക്ക് അതിൻറെ സ്വാദ് നഷ്ടപ്പെടുന്നു. കൂടാതെ ശീതീകരണ സമയത്ത് ഇത് ഉണങ്ങാൻ തുടങ്ങും. അതിനാൽ തക്കാളി പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗുകളിൽ എടുത്ത് സൂക്ഷിക്കുക.
4. എണ്ണ
എണ്ണ ഒരിക്കലും ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്. റെഫ്രിജിറേറ്ററിൽ വെയ്ക്കുന്നതോടെ എണ്ണ കട്ടപിടിക്കുന്നു. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, എന്നിവ ഒരിക്കലും സൂക്ഷിക്കരുത്. Nuts based ഓയിലുകൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.
5. വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്‌ജിൽ വെയ്ക്കുന്നതിലൂടെ അതിൻറെ രുചി നഷ്ടപ്പെടുന്നു. പേപ്പർ ബാഗിലാക്കി സൂക്ഷിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?
#Coconut oil#Vegetable#Agriculture#Krishijagran
Share your comments