<
  1. Health & Herbs

വേനൽക്കാലത്ത് ഒഴിവാക്കേണ്ട 5 ചർമ്മസംരക്ഷണ തെറ്റുകൾ...

വേനൽക്കാലത്തു അമിതമായ വിയർപ്പ്, നിർജ്ജലീകരണം, ചൂട് എന്നിവ കാരണം ചർമ്മം പലപ്പോഴും ബുദ്ധിമുട്ടുന്നു. ചുണങ്ങു, സൂര്യാഘാതം, ടാനിംഗ്, മുഖക്കുരു, മെലാസ്മ, സൂര്യ അലർജി തുടങ്ങിയ വിവിധ അവസ്ഥകൾ, ചൂടുകാലത്ത് ചർമ്മത്തെ ശരിയായി പരിപാലിക്കാത്ത സാഹചര്യത്തിൽ രൂപപ്പെടുന്നു.

Raveena M Prakash
5 mistakes to avoid during summer time
5 mistakes to avoid during summer time

വേനൽക്കാലത്തു അമിതമായ വിയർപ്പ്, നിർജ്ജലീകരണം, ചൂട് എന്നിവ കാരണം ചർമ്മം പലപ്പോഴും ബുദ്ധിമുട്ടുന്നു. ചുണങ്ങു, സൂര്യാഘാതം, ടാനിംഗ്, മുഖക്കുരു, മെലാസ്മ, സൂര്യ അലർജി തുടങ്ങിയ വിവിധ അവസ്ഥകൾ ചൂടുകാലത്ത് ചർമ്മത്തെ ശരിയായി പരിപാലിക്കാത്ത സാഹചര്യത്തിൽ രൂപപ്പെടുന്നു. ഇങ്ങനെയുള്ള അവസ്ഥകൾ ദീർഘകാലാടിസ്ഥാനത്തിൽ, ചർമ്മപ്രശ്നങ്ങൾ നിലനിൽക്കാൻ കാരണമാവുന്നു, ഇത് വരാതെ ഒഴിവാക്കാൻ വേനൽക്കാലത്ത് ശീലിക്കണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സൺസ്ക്രീൻ ഉപയോഗിക്കുക എന്നുള്ളത്. ഇത് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡെർമറ്റോളജിസ്റ്റുകൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. 

ടാനിംഗ്, സൂര്യാഘാതം, അലർജി എന്നിവയിൽ നിന്ന് രക്ഷ നേടാനും ആരോഗ്യമുള്ള ചർമ്മം ലഭിക്കുന്നതിന്,  അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ വേനൽക്കാലത്തു ചെയ്യാതിരിക്കുക.

1. സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കുന്നില്ല

സൂര്യതാപം, സൂര്യാഘാതം, വാർദ്ധക്യം എന്നിവയ്ക്ക് കാരണമാകുന്ന സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നേടാനായി ഉപയോഗിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ ലോഷൻസ്. ബ്രോഡ്‌സ്പെക്ട്രം സൺസ്‌ക്രീനുകളുടെ ഉപയോഗം വീണ്ടും ചെയ്യേണ്ടത് അനിവാര്യമാണ്. അമിതമായ സൂര്യപ്രകാശവും പാടുകളും സ്കിൻ കാൻസറിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. SPF (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) സഹിതം സൂര്യന്റെ UVA, UVB രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന ബ്രോഡ്‌സ്പെക്‌ട്രം സൺസ്‌ക്രീൻ ധരിക്കുന്നതിന് മുൻഗണന നൽകണം. മതിയായ സംരക്ഷണം ലഭിക്കുന്നതിന് ഓരോ 2-3 മണിക്കൂറിന് ശേഷവും, വീണ്ടും സൺസ്ക്രീൻ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നു.

2. മോയ്സ്ചറൈസിംഗ് ചെയ്യുന്നില്ല:

വേനൽക്കാലത്ത് മോയ്സ്ചറൈസിംഗ് അല്ലെങ്കിൽ ക്രീം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് ഒരു തെറ്റായ കാര്യമാണ്. എണ്ണമയമുള്ള ചർമ്മമോ മുഖക്കുരു സാധ്യതയുള്ള ചർമ്മമോ ആണെങ്കിൽ പോലും, മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാതെ, ചർമത്തെ മൃദുവും കോമളവുമായി നിലനിർത്തുന്നു. വേനൽക്കാലത്തു ചർമ്മത്തിലെ ഈർപ്പം കുറവായതിൽ, എണ്ണമയം കൂടുതലായിരിക്കും. ചർമ്മത്തെ ശരിയായ രീതിയിൽ ശുദ്ധീകരിക്കാനും, തുടർന്ന് ഹൈലൂറോണിക് ആസിഡ്, നിയാസിനാമൈഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയ ഒരു ഹൈഡ്രേറ്റിംഗ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും, ചർമത്തെ ആരോഗ്യപരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

3. കനത്ത മേക്കപ്പ് ധരിക്കുന്നത്: 

വെയിലത്ത് ഇറങ്ങുകയാണെകിൽ കനത്ത മേക്കപ്പ് ധരിക്കുന്നത് ചർമ്മത്തെ വളരെ ബുദ്ധിമുട്ടാക്കുന്നു, ഫൗണ്ടേഷൻ, കൺസീലർ, കോണ്ടൂർ എന്നിവയുടെ ഒന്നിലധികം പാളികൾ ഉപയോഗിക്കുന്നത് ചർമത്തിന്റെ സുഷിരങ്ങൾ അടയുന്നതിനു കാരണമാവുന്നു. ഇത് മുഖത്തു ചുളിവുകൾ ഉണ്ടാവാൻ കാരണമാവുന്നു. ഇത് വരാതെ സൂക്ഷിക്കാനായി ടിൻറഡ് സൺസ്‌ക്രീൻ ഉപയോഗിക്കാൻ വിദഗ്ധരും ശുപാർശ ചെയ്യുന്നു.

4. എക്സ്ഫോളിയേറ്റിംഗ് ചെയ്യുന്നില്ല:

ചർമ്മത്തിനെ വിധേയമാക്കുന്ന ഒരു പ്രക്രിയയാണ് എക്സ്ഫോളിയേഷൻ, അത് ചർമത്തിൽ നിന്ന് നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യുകയും, അത് വഴി പുതിയ കോശങ്ങൾ രൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നത് വളരെ പ്രധാനമാണ്, ഇത് അടിഞ്ഞുകൂടുന്നത് മുഖത്തെയും മറ്റും സുഷിരങ്ങൾ അടഞ്ഞുപോകാൻ ഇടയാക്കും. സാലിസിലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, മാൻഡലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് പോലുള്ള ഏതെങ്കിലും എക്സ്ഫോളിയേറ്റിംഗ് ഏജൻറ് ഉപയോഗിക്കുന്നതിനു മുന്നേ പാച്ച് ടെസ്റ്റ് ചെയ്യുക. 

5. മതിയായ വെള്ളം കുടിക്കുന്നില്ല:

വേനൽക്കാലത്ത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ജലാംശം. പ്രാദേശിക ചികിത്സകൾ കൂടാതെ, സീസണൽ പഴങ്ങൾ കഴിക്കുന്നതും, ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുന്നതു ശരീരത്തിലെ ജലാംശവും ആരോഗ്യവും നിലനിർത്തും.

ബന്ധപ്പെട്ട വാർത്തകൾ: H3N2 അണുബാധയെക്കുറിച്ച് കൂടുതൽ അറിയാം...

English Summary: 5 mistakes to avoid during summer time

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds