നൂറ്റാണ്ടുകളായി നാളികേരപ്പാൽ ഭക്ഷണ പാചകത്തിലെ മുഖ്യ ചേരുവയാണ്. തേങ്ങയുടെ കാമ്പിൽനിന്ന് പിഴിഞ്ഞെടുക്കുന്ന ദ്രാവകം ആയ തേങ്ങാപ്പാൽ നിശ്ചിത അളവിൽ വെള്ളം ചേർത്ത് തയ്യാറാക്കുന്ന നാളികേര ജ്യൂസിന് ഇന്ന് വിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്. കായികതാരങ്ങളുടെ ശരീരഭാരം ലഘൂകരിക്കാൻ നാളികേര ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നാളികേര ജ്യൂസിന്റെ സ്ഥിരമായി ഉപയോഗം ശരീരത്തിന് ഊർജ നിലവാരം ഉയർത്തുകയും, ശരീരത്തിൻറെ ഉപാചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
നാളികേര ജ്യൂസ്-ഊർജ്ജ സംവർദ്ധകം
നാളികേര ജ്യൂസിന്റെ ഉപയോഗം ശരീരത്തിലെ ഊർജം ഉൽപാദിപ്പിക്കുന്ന കോശങ്ങളിലേക്ക് വലിച്ചെടുക്കുകയും, ശരീരത്തിൽ ഉത്തേജക പ്രതീതി നില നിർത്തുകയും ചെയ്യുന്നു. ഇത് ദൈനംദിന ആഹാരത്തിന്റെ ഭാഗമാക്കിയാൽ അതിൽ പ്രകൃതിദത്തമായി അടങ്ങിയിട്ടുള്ള മധ്യ ശൃംഖലാ ഫാറ്റി ആസിഡ് ശരീരത്തിലെ മുഖ്യ ഊർജ്ജ സ്രോതസ്സായി മാറുന്നു. മധ്യ ശൃംഖലാ ഫാറ്റി ആസിഡുകൾ ദഹിച്ചു പെട്ടെന്ന് തന്നെ ഊർജ്ജമായി പരിവർത്തനപ്പെടുന്നു.
ഊർജ്ജ തലത്തിനപ്പുറം നാളികേര ജ്യൂസ് ശരീരത്തിൻറെ ഉപാചയ നിരക്ക് വർധിപ്പിക്കുന്നു, ശരീരത്തിലെ രോഗ പ്രതിരോധ ശേഷി ഉയർത്തുകയും ചെയ്യുന്നു. കോശങ്ങൾ മികച്ച കാര്യപ്രാപ്തിയോടെ പ്രവർത്തിക്കാനും കാരണമാകുന്നു. ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് ഭേദമാവുകയും ചെയ്യുന്നു. ഇതിലെ മധ്യ ശൃംഖലാ ഫാറ്റി ആസിഡ് മികച്ച വേദനസംഹാരിയായി കൂടി പ്രവർത്തിക്കുന്നു. ആർത്രൈറ്റിസ്, സന്ധിവേദനകൾ, പേശി വേദനകൾ എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥകൾ ശമിപ്പിക്കാൻ നാളികേര ജ്യൂസിന് വലിയ സിദ്ധിയുണ്ട്.
Coconut milk has been a staple in food cooking for centuries. Coconut juice, which is made by adding a certain amount of water to coconut milk, a liquid extracted from the core of the coconut, is in great demand in the market today.
രക്തത്തിന്റെ അളവ് ക്രമീകരിക്കുകയും, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുകയും, നിർജലീകരണം തടയുകയും ചെയ്യുന്ന പ്രതിരോധ മിശ്രിതമാണ് നാളികേരത്തിൽ നിന്നുണ്ടാക്കുന്ന ഈ പ്രകൃതിദത്ത ഊർജ്ജ പാനീയം.
കടപ്പാട്- നാളികേര വികസന ബോർഡ് പ്രസിദ്ധീകരണം
Share your comments